ഒരു­മയു­ടെ കേരളം


കെ­.ടി­.സലിം 

(ബഹ്‌റൈ­നി­ലെ­ സാ­മൂ­ഹ്യ പ്രവർ­ത്തകനാ­യ ലേ­ഖകൻ പ്രളയ ബാ­ധി­ത പ്രദേ­ശങ്ങളിൽ ദു­രി­താ­ശ്വാ­സ പ്രവർ­ത്തനത്തി­ലാ­ണി­പ്പോഴു­ള്ളത്)

കേരളക്കരയിൽ ഇപ്പോൾ ജീ­വി­ച്ചി­രി­ക്കു­ന്ന ആരും മു­ൻ­പ് അനു­ഭവി­ക്കാ­ത്ത കനത്ത പ്രളയം ഈ വർ­ഷം നാം അനു­ഭവി­ച്ചി­രി­ക്കു­കയാ­ണ്. ദൈ­വത്തി­ന്റെ­ സ്വന്ത്വം നാട് എന്നറി­പ്പെ­ടു­ന്ന കേ­രളം പ്രകൃ­തി­ക്ക് കോ­ട്ടം തട്ടു­ന്ന നി­ർ­മ്മാ­ണ പ്രവർ­ത്തനങ്ങൾ നടത്തു­ന്നതും, വയൽ നി­കത്തു­ന്നതും എല്ലാം ഒരു­പാ­ടു­കാ­ലത്തെ­ കാ­രണങ്ങൾ ആണെ­ങ്കി­ലും, പെ­ട്ടെ­ന്നു­ന്നു­ണ്ടാ­യ കാ­രണം അതി­ശക്തമാ­യ ഈ വർ­ഷത്തെ­ മഴ തന്നെ­യാ­ണ്. ഒട്ടനവധി­ പാ­ഠങ്ങൾ ഈ പ്രളയം നമു­ക്ക് നൽ­കു­ന്നു­ണ്ട്. അതിൽ പ്രധാ­നം പ്രകൃ­തി­ക്ക് അനു­യോ­ജ്യമല്ലാ­ത്ത എല്ലാം ഉപേ­ക്ഷി­ക്കണം എന്നത് തന്നെ­യാ­ണ്. മഴ ശക്തമാ­യി­ ലഭി­ക്കു­ന്പോൾ മഴ വെ­ള്ള സംഭരണി­കൾ നി­റയു­ന്പോൾ ഒഴു­ക്കി­ വി­ടാൻ നമു­ക്ക് നദി­കൾ കു­റയു­ന്നു­, വെ­ള്ളം നദി­കളും പു­ഴകളും തേ­ടി­ നമ്മു­ടെ­ വീ­ട്ടു­മു­റ്റത്ത് എത്തു­ന്നു­. വയലു­കളിൽ കെ­ട്ടി­ക്കി­ടക്കേ­ണ്ട ജലം വയൽ നി­കത്തി­യവന്റെ­യും നി­കത്താ­ത്തവന്റെ­യും വീ­ടു­കളിൽ എത്തി­. കു­ന്നു­കൾ പാ­തി­ ഇടി­ച്ച് നി­രത്തി­യ സ്ഥലങ്ങളിൽ ബാ­ക്കി­ കു­ന്നു­കൾ മഴയിൽ ഇടി­ഞ്ഞു­. വയനാ­ടി­ന്റെ­, ഇടു­ക്കി­യു­ടെ­ പല ഭാ­ഗങ്ങളും ഒറ്റപ്പെ­ട്ടു­. ഡാ­മു­കൾ തു­റന്ന്­ വെ­ള്ളം ഒഴു­കി­ വന്നപ്പോൾ ഒരി­ക്കലും പ്രതീ­ക്ഷി­ക്കാ­ത്ത പ്രളയം പല ഭാ­ഗങ്ങളി­ലും ഉണ്ടാ­യി­. അതു­കൊ­ണ്ടു­ തന്നെ­യാ­വണം, വീ­ട്ടു­മു­റ്റത്ത് വന്ന വെ­ള്ളം വീ­ട്ടി­നകത്ത് കയറു­മെ­ന്ന് പറഞ്ഞി­ട്ടും ഒഴി­ഞ്ഞ് പോ­കാൻ തയ്യാറാവാ­തെ­ പലരും വീ­ടു­കളിൽ തന്നെ­ താ­മസി­ക്കാൻ നോ­ക്കി­യത്. ആരും പ്രതീ­ക്ഷി­ക്കാ­ത്ത വെ­ള്ളപ്പൊ­ക്കം. ഇലക്ട്രി­ക്ക് പോ­സ്റ്റു­കൾ മു­ഴു­വനാ­യി­ മു­ങ്ങു­ന്ന ഇടങ്ങളിൽ എങ്ങി­നെ­ വൈ­ദ്യു­തി­ നി­ലനി­ർ­ത്തും? ആഴ്ചകളോ­ളം വൈ­ദ്യു­തി­ ഇല്ലാ­ത്ത അവസ്ഥ. മു­ൻ­പ് ഒരി­ക്കലും അനു­ഭവി­ക്കാ­ത്ത, എല്ലാ­ വി­ഭാ­ഗം ആളു­കളെ­യും ബാ­ധി­ച്ചു­. 

പട്ടണങ്ങളിൽ ജലം ഒഴു­കാ­നു­ള്ള ഓടകൾ നി­റഞ്ഞ് കവി­ഞ്ഞ്­ റോഡ് ഗതാ­ഗതം നി­ലച്ചു­. കടകളും വീ­ടു­കളും ഒഴി­ഞ്ഞ് ചി­ല സ്ഥലങ്ങളിൽ ആളു­കൾ മാ­റി­ത്താ­മസി­ക്കേ­ണ്ട സ്ഥി­തി­. കോ­ഴി­ക്കോട്, കണ്ണൂർ, വയനാട്, പത്തനംതി­ട്ട ജി­ല്ലകളി­ലെ­ പ്രളയ ബാ­ധി­ത സ്ഥലങ്ങൾ സന്ദർ­ശി­ക്കു­വാൻ, നാ­ട്ടിൽ ലീ­വിന്­ വന്നതി­നാൽ അവസരം ലഭി­ച്ചു­. തി­രു­വനന്തപു­രം ജി­ല്ലയിൽ ഒ­രു­ വി­വാ­ഹ ആവശ്യത്തി­നും പോ­വു­കയു­ണ്ടാ­യി­. ഏറ്റവും ദു­രി­ത കഥകൾ കേ­ട്ടത് ചെ­ങ്ങന്നൂർ നി­ന്ന് തന്നെ­. ബ്ലഡ് ഡോ­നോഴ്­സ് കേ­രള പത്തനംതി­ട്ട കോ-­ഓർ­ഡി­നേ­റ്റർ എബ്രഹാ­മും, അവി­ടു­ത്തെ­ സു­ഹൃ­ത്തു­ക്കളും സ്ഥി­തി­ഗതി­കൾ വി­വരി­ച്ചപ്പോൾ ശരി­ക്കും സഹതപി­ച്ചു­പോ­യി­. വീ­ടു­കളി­ലെ­ വാ­ഹനങ്ങൾ ഒഴു­കി­ പല ഭാ­ഗത്തും എത്തി­യ അവസ്ഥ നേ­രിൽ കണ്ടു­. പല വീ­ടു­കളും ഇപ്പോ­ഴും ഉപയോ­ഗശൂ­ന്യമാ­യി­ കി­ടക്കു­ന്നു­. വൃ­ത്തി­യാ­ക്കൽ, യൂ­ട്ടി­ലി­റ്റി­ പു­നഃസ്ഥാ­പനം, പെ­യി­ന്റിംഗ് എന്തെ­ല്ലാം ചെ­യ്യണം. പ്രവാ­സി­കളാ­യ പലരു­ടെ­യും ഒട്ടനവധി­ വർ­ഷത്തെ­ അദ്ധ്വാ­ന സന്പാ­ദ്യം ഒരു­ വീട് മാ­ത്രമാ­ണ്. അത് പൂ­ർ­ണ്ണമാ­യോ­, ഭാ­ഗി­കമാ­യോ­ നഷ്ടപ്പെ­ടു­ക എന്നത്‌ ഹൃ­ദയഭേ­ദകം. പ്രവാ­സി­ അല്ലാ­ത്തവർ ആയാ­ലും അത് തന്നെ­ അവസ്ഥ. വീ­ട്ടിൽ തി­രി­ച്ചെത്തുന്നവർക്ക് വെള്ളത്തിലൂടെ എത്തുന്ന പാ­ന്പു­കളും മറ്റ് ഇഴജന്തു­ക്കളും പേ­ടി­യുണർത്തുന്നു.

ഇതി­നെ­ല്ലാം ഇടയിൽ സന്തോ­ഷകരവും ചി­ന്തനീ­യവു­മാ­യ സംഭവങ്ങൾ വി­സ്മരി­ക്കൻ ആവി­ല്ല. എടു­ത്ത് പറയേ­ണ്ടത് കടലി­ന്റെ­ മക്കളു­ടെ­ ധീ­രത, ആത്മാ­ർ­ത്ഥയാ­ണ്. അവർ രക്ഷപ്പെ­ടു­ത്തി­യ അത്ര വേ­റെ­ ആരാണ് ചെ­യ്തത്? അതു­പോ­ലെ­ ഇന്ത്യൻ മി­ലി­റ്ററി­യു­ടെ­ സേ­വനം മഹത്തരം തന്നെ­. അതാ­ത് പ്രദേ­ശത്ത് സോ­ഷ്യൽ മീ­ഡി­യ വഴി­ അറി­യി­ക്കു­കയും ഒപ്പം രക്ഷാ­പ്രവർ­ത്തനത്തിൽ ഏർ­പ്പെ­ടു­കയും ചെ­യ്ത യു­വതലമു­റ, തങ്ങൾ പ്രതി­കരണ ശേ­ഷി­ നഷ്ടപ്പെ­ട്ടവർ അല്ല എന്നും സോ­ഷ്യൽ മീ­ഡി­യ എത്രത്തോ­ളം സമൂ­ഹ നന്മയ്ക്ക്­ ഉപയോ­ഗപ്പെ­ടു­ത്താം എന്നും സമൂ­ഹത്തെ­ ബോ­ധ്യപ്പെ­ടു­ത്തി­. ബഹ്‌റൈ­നിൽ നി­ന്നും നമ്മു­ടെ­ നാ­ട്ടിൽ എത്തി­ സമാ­ശ്വാ­സ പ്രവർ­ത്തനങ്ങൾ നടത്തി­യ ബഹ്‌റൈ­നി­ വനി­താ­ സാ­മൂ­ഹി­ക പ്രവർ­ത്തക ഫാ­ത്തി­മ മൻ­സൂ­രി­യെ­ തലശ്ശേ­രി­ വെ­ച്ച് കണ്ടു­മു­ട്ടി­യത് ഏറെ­ സന്തോ­ഷം നൽ­കി­. ബഹ്‌റൈൻ ക്യാ­ൻ­സർ കെ­യർ ഗ്രൂ­പ്പ് വഴി­യും, ഒരു­ യോ­ഗ ഇൻ­‌സ്ട്രക്ടർ എന്ന നി­ലയി­ലും അവർ ഇന്ത്യൻ സമൂ­ഹവു­മാ­യി­ നല്ല ബന്ധം നേ­രത്തെ­ പു­ലർ­ത്തു­ന്നു­ണ്ട്. കൂ­ടാ­തെ­ കേ­രളത്തിൽ സു­ഹൃ­ദ്ബന്ധങ്ങളും ഉണ്ട്. വയനാട് അടക്കം പല ഭാ­ഗത്തും സഹാ­യങ്ങൾ എത്തി­ച്ചു­കി­ണ്ടി­രി­ക്കു­ന്ന കൊ­യി­ലാ­ണ്ടി­കൂ­ട്ടം നേ­താ­ക്കളും ഈ കൂ­ടി­ക്കാ­ഴചയിൽ കൂ­ടെ­ ഉണ്ടാ­യി­രു­ന്നു­. 

മലയാ­ള മനസ്സ്­ മു­ൻ­പ് എങ്ങും കാ­ണാ­ത്ത വി­ധം ഒന്നി­ച്ച അവസരം. ജാ­തി­മത രാ­ഷ്ട്രീ­യ വേ­ർ­തി­രി­വു­കൾ നമു­ക്കൊ­രു­ പ്രശ്‌നം വന്നാൽ ഒന്നു­മല്ലെ­ന്ന്, പണക്കാ­രനും പാ­വപ്പെ­ട്ടവനും പ്രകൃ­തി­ദു­രന്തത്തിൽ വ്യത്യാ­സം ഇല്ല എന്നും തെ­ളി­യി­ച്ച ദി­നങ്ങൾ. എല്ലാം നഷപ്പെ­ട്ട് ക്യാ­ന്പു­കളിൽ തങ്ങി­യവർ­ക്ക് ഭക്ഷണവും മറ്റ് സൗ­കര്യങ്ങളും എത്തി­ക്കു­ന്നതിൽ മത്­സരി­ച്ച്­ പ്രളയം ബാ­ധി­ക്കാ­ത്തവർ കൂ­ടെ­ ഉണ്ടാ­യി­രു­ന്നു­. പി­രി­ഞ്ഞ് പോ­കു­ന്പോൾ ഒന്നി­ച്ച് താ­മസി­ച്ച ക്യാ­ന്പു­കളി­ലെ­ ആളു­കളെ വേർപി­രി­യു­ന്നതി­ന്റെ­ ദുഃഖം മാ­ധ്യമങ്ങൾ എടു­ത്തു­കാ­ട്ടി­. മാ­ധ്യമ പ്രവർ­ത്തകരു­ടെ­ മൊ­ത്തത്തി­ലു­ള്ള ഇടപെ­ടൽ പ്രശംസി­ക്കാ­തെ­ വയ്യ. എല്ലാം ശാ­ന്തമാ­യപ്പോൾ വീ­ണ്ടും ശക്തമാ­യി­ ഇതാ­ ലോ­കം മൊ­ത്തം കേ­രളത്തോ­ടൊ­പ്പം ചേ­ർ­ന്നി­രി­ക്കു­ന്നു­. മു­ഖ്യമന്ത്രി­ പ്രഖ്യാ­പി­ച്ച കേ­രള പു­നർ­നി­ർ­മ്മാ­ണത്തിൽ സഹാ­യങ്ങൾ വരു­ന്നതിൽ പ്രവാ­സി­ മലയാ­ളി­കൾ­ക്ക് മു­ഖ്യ പങ്കു­ണ്ട്. അവരു­ടെ­ പണവും, അവരു­മാ­യി­ ബന്ധപ്പെ­ട്ട പണവും ആണ് കൂ­ടു­തലും ഇപ്പോൾ വരു­ന്നത്. മറു­നാ­ടു­കളിൽ മലയാ­ളി­കൾ ഉണ്ടാ­ക്കി­യെ­ടു­ത്ത സൽ­പ്പേര് ഇപ്പോൾ കാശ് ആയി­ മാ­റു­ന്നു­ എന്ന് പറയാം. അതിൽ നമു­ക്ക് അഭി­മാ­നി­ക്കാം. മു­ൻ­പരി­ചയം ഇല്ലാ­ത്ത ചെ­റി­യ പോ­രാ­യ്മകൾ മാ­റ്റി­ നി­ർ­ത്തി­യാൽ, കേ­രള സർ­ക്കാർ സംവി­ധാ­നം കരു­ത്തു­റ്റ നി­ലയിൽ ഇപ്പോൾ പു­നർ­നി­ർ­മാ­ണത്തിൽ മു­ന്നോ­ട്ടു­ പോ­കു­ന്നു­ണ്ട്. ഒപ്പം ചെ­റു­തും വലു­തു­മാ­യ കൂ­ട്ടാ­യ്മകൾ കേ­രളത്തി­നകത്തും, പു­റത്തും മറു­ രാ­ജ്യങ്ങളി­ലും ആത്മാ­ർ­ത്ഥമാ­യി­ സാ­ഹയത്തി­ന്­ മു­ന്നിൽ ഉണ്ട്. 

തകർ­ന്നവ പഴയ അവസ്ഥയിൽ എത്തി­ക്കു­ന്നതിൽ നാം വി­ജയം കാ­ണും. അതി­നാ­യു­ള്ള ഓട്ടത്തി­ലാണ് എല്ലാ­വരും. ഒപ്പം ഭൂ­മി­യും പഴയ അവസ്ഥയിൽ എത്തി­ക്കു­ന്നതിൽ നാം ശ്രദ്ധ ചെ­ലു­ത്തേ­ണ്ടി­യി­രി­ക്കു­ന്നു­. നി­കത്തി­യ ഓടകൾ മു­തൽ, പു­ഴകൾ, നദി­കൾ, വയലു­കൾ തടാ­കങ്ങൾ നമു­ക്ക് പു­നർ­നി­ർ­മ്മി­ക്കു­വാൻ സാ­ധി­ച്ചാൽ ഭാ­വി­ തലമു­റ ഇനി­യൊ­രു­ കനത്ത മഴ പെ­യ്യു­ന്ന അവസരത്തിൽ ഇത്രത്തോ­ളം ബു­ദ്ധി­മു­ട്ടി­ല്ല. നാം ഉണ്ടാ­ക്കു­ന്ന വീട് ഭാ­വി­ തലമു­റയ്ക്ക് ഉപയോ­ഗ്യമാ­ക്കാൻ പരി­സ്ഥി­തി­ സന്തു­ലി­നാ­വസ്ഥ ആലോ­ചനയിൽ വരേ­ണ്ടതു­ണ്ട്. തട്ടു­തട്ടാ­യ ഭൂ­മി­യിൽ യൂ­റോ­പ്പിൽ നി­ർമ്­മി­ക്കു­ന്ന വീ­ടു­കൾ നി­ലം നി­രപ്പാ­കാ­തെ­യാ­ണ്. നാം എന്തി­ന് ഇടി­ച്ചു­ നി­രപ്പാ­ക്കണം? ആർ­ക്ക് വേ­ണ്ടി­ ഈ വീ­ടു­കൾ? ചു­റ്റു­പാ­ടും വെ­ള്ളം, അല്ലെ­ങ്കിൽ വെ­ള്ളം ലഭി­ക്കാ­ത്ത അവസ്ഥ മാ­റി­മാ­റി­ നാം അനു­ഭവി­ക്കു­ന്നു­. എന്നി­ട്ടും നമു­ക്ക് മാ­റ്റം ഇല്ലെ­ങ്കിൽ, ഇപ്പോ­ഴത്തെ­ പു­നർ­നി­ർ­മാ­ണം താ­ൽ­ക്കാ­ലി­കം മാ­ത്രമാ­യി­രി­ക്കും. മു­ൻ­കരു­തലു­കൾ എടു­ക്കു­ന്ന, വി­കസനം എന്നാൽ പ്രകൃ­തി­യെ­ നശി­പ്പി­ക്കൽ അല്ലെ­ന്ന് മനസ്സി­ലാ­ക്കു­ന്ന പു­തി­യ വി­കസന സങ്കൽപ്പം നമു­ക്ക് തു­ടങ്ങാം. ഒപ്പം ഇത്തരം ഒരു­ ദു­രന്തം വീ­ണ്ടും ഉണ്ടാ­കാ­തി­രി­ക്കാ­നു­ള്ള ശാ­സ്ത്രീ­യ മാ­ർ­ഗ്ഗങ്ങളും അവലംബി­ക്കാം.

You might also like

Most Viewed