ശോഭേ... അമ്മേ...!!


നിതിൻ നാങ്ങോത്ത്

 കണ്ണൂ­രി­ന്‍റെ­ വാല് ഓടക്കു­ഴലി­ലി­ട്ടാൽ‍ ഓടക്കു­ഴലി­ന്‍റെ­ ഷേ­പ്പ് മാ­റി­പ്പോ­കും. അത്ര തന്നെ­! എത്ര പഠി­ച്ചി­ട്ടും പാ­സാ­വാ­ത്ത ഒരു­ നാ­ട്. ഡ്രാ­ക്കു­ളയ്ക്ക് രക്തരക്ഷസ്സിൽ‍ സംഭവി­ച്ച കൃ­ത്യ വി­ലാ­പം. കൃ­ത്യവി­ലോ­പമാ­യാ­ലും തെ­റ്റി­ല്ല. അന്നന്നത്തെ­ അത്യദ്ധ്വാ­നം കൊ­ണ്ടു­മാ­ത്രം ജീ­വി­തം പി­ച്ചവെ­പ്പി­ക്കു­ന്ന പാ­വങ്ങൾ‍ തലയറു­ക്കപ്പെ­ട്ടും തലയറു­ത്തും ചോ­രശാ­സ്ത്രം പഠി­പ്പി­ക്കു­ന്നു­. ജീ­വനിൽ‍ കൊ­തി­ കൊ­ണ്ട് ഈ നാ­ടു­പേ­ക്ഷി­ച്ച് ജീ­വി­തം പറി­ച്ചു­ നട്ട എത്ര ക്ഷു­ഭി­തയൗ­വ്വനങ്ങളു­ണ്ടെ­ന്നറി­യോ­? ചി­രട്ടച്ചങ്കു­ള്ള കു­റച്ച് പ്രൊ­ഫഷണൽ‍ ക്രി­മി­നലു­കൾ‍ മി­ക്കപാ­ർ‍­ട്ടി­ക്കും സ്വന്തമാ­യു­ള്ളതി­നാൽ‍ കണ്ണൂ­രിൽ‍ ഒരു­കാ­ലത്തും രക്തസാ­ക്ഷി­കൾ‍­ക്ക് ക്ഷാ­മമു­ണ്ടാ­വി­ല്ല. അവസരവും കാ­ത്ത് കഴി­യു­ന്ന ടൂ­ൾ‍­സു­കൾ‍­ക്കും ബോംബു­കൾ‍­ക്കു­മാ­യി­ പോ­ലീസ് അറി­ഞ്ഞൊ­ന്നി­റങ്ങി­യാൽ‍ അവ സൂ­ക്ഷി­ക്കാൻ‍ കേ­രളത്തി­ലെ­ മു­ഴു­വൻ‍ പോ­ലീസ് േ­സ്റ്റഷൻ‍ ഗോ­ഡൗ­ണു­കളും മതി­യാ­വി­ല്ല. ഇതി­നെ­പ്പറ്റി­യൊ­ക്കെ­ കൃ­ത്യമാ­യ ധാ­രണയും ഭീ­തി­യു­മു­ള്ളതി­നാ­ലാ­വാം ബീ­ജേ­പീ­ കേ­രളഘടകത്തി­ലെ­ ഗർ‍­ജ്ജി­ക്കു­ന്ന സിംഹി­ണി­ ഏറ് ഗവർ‍­ണറു­ടെ­ നേ­രെ­യാ­ക്കി­യത്. ജസ്റ്റിസ് പി­. സദാ­ശി­വം വെ­റും സാ­ധാ­രണക്കാ­രനാ­യ ഗവർ‍­ണ്ണറാ­ണ്. ആര് കോ­ക്രി­ കാ­ണി­ച്ചാ­ലും വി­രട്ടാൻ‍ ശ്രമി­ച്ചാ­ലും കക്ഷി­ സ്റ്റാ­ന്‍റ് വി­ട്ടു­പോ­വൂ­ല. വേ­ണേൽ‍ നി­ങ്ങൾ‍ സ്പീഡ് ഗവേ­ണർ‍ സ്വന്തം ചി­ലവിൽ‍ ഫി­റ്റാ­ക്കി­ക്കോ­ളൂ­.


റൗ­ഡി­സത്തി­നെ­തി­രെ­ ധാ­ർ‍­മ്മി­കമാ­യി­ മു­ഷ്ടി­ ചു­രു­ട്ടി­യി­ട്ടും സ്വന്തം പാ­ളയത്തി­ലെ­ റൂ­ഡി­ പോ­ലും, (രാ­ജീവ് പ്രതാപ് റൂ­ഡി­) സപ്പോ­ർ­ട്ടി­ട്ടി­ല്ല. പ്രതാ­പകാ­ലത്തേ­ എല്ലാ­രും കാ­ണൂ­.ഉറക്കത്തിൽ‍ പോ­ലും വി­ശ്വസി­ക്കാൻ‍ പറ്റു­ന്ന രാ­ജേ­ട്ടനും കൈ­വി­ട്ട് കളഞ്ഞു­. മലയു­ടെ­ നേ­ർ‍­ക്ക് കല്ലെ­റി­ഞ്ഞ് ശോ­ഭയു­ടെ­ ശോ­ഭകു­റഞ്ഞെ­ന്ന് പറഞ്ഞാ­ മതീ­ലോ­. ഒരു­ കളി­യാ­വു­ന്പോ­ എല്ലാ­രും ഒന്നി­ച്ച് നി­ൽ‍­ക്കണം. അല്ലേൽ‍ കാ­ണി­കൾ‍­ക്ക് കളി­ക്കാ­രി­ലു­ളള പ്രതീ­ക്ഷ നഷ്ടപ്പെ­ടും. നി­ങ്ങൾ‍ സി­.പി­എമ്മി­നെ­ കണ്ടു­പഠി­ക്കു­ക. ഏത് കയ്യബദ്ധത്തി­നും കൈ­ സു­ബദ്ധത്തി­നും അവർ സംരക്ഷണകവചം ഒരു­ക്കും. ഏതറ്റം വരെ­യും ഒപ്പമു­ണ്ടാ­വും. ചത്തത് കീ­ചകനെ­ങ്കിൽ‍ ഭീ­മന് പങ്കി­ല്ല മോ­ഡൽ‍ പ്രസ്താ­വന ആദ്യഘട്ടം. പി­ന്നെ­ ഒറ്റപ്പെ­ട്ട സംഭവം, നി­ർ‍­ഭാ­ഗ്യകരം, ജനകീ­യ പ്രതി­രോ­ധം...അങ്ങനെ­യങ്ങനെ­യി­ങ്ങനെ­. അണി­കൾ‍ പി­ടി­യി­ലാ­യാൽ‍ പാ­ർ‍­ട്ടി­യു­ടെ­ അറി­വോ­ടെ­യല്ല, കു­റ്റവാ­ളി­കൾ‍­ക്കെ­തി­രെ­ പാ­ർ‍­ട്ടീ­തലത്തിൽ‍ ശക്തമാ­യ നടപടി­യു­ണ്ടാ­കും; രണ്ടാം ഘട്ടം. പി­ന്നെ­യെ­ല്ലാം തഥൈ­വ.


പി­ടി­ക്കപ്പെ­ട്ട മ്യാ­രക ടൂ­ൾ‍­സ് വാ­ർ‍­പ്പ്പണി­യു­പകരണമാ­വും. പച്ചത്തെ­റി­ പു­ഷ്പഭാ­ഷയാ­വും. നാ­ക്കി­ന്‍റെ­ കലി­പ്പ് നാ­ടൻ‍ ശൈ­ലി­യാ­വും. കു­മ്മനം ശൈ­ലി­യി­ലാണ് ബീ­ജേ­പീ­ ശോ­ഭാ­യാ­ത്രയെ­ങ്കിൽ‍ കണ്ണൂ­രിൽ‍ കീ­രി­ക്കാ­ടൻ ചത്തേ­ മോ­ഡലിൽ‍ ആഹ്ലാ­ദ പ്രകടനവും പാ­യസ വി­തരണവും ഡെ­യ്ലി­ നടക്കും. സ്വന്തം അണി­യു­ടെ­ ശവഘോ­ഷയാ­ത്ര തമി­ഴ്മക്കൾ‍ ശൈ­ലി­യി­ലാ­യാൽ‍ ആഘോ­ഷത്തി­ന്‍റെ­ കാ­ര്യത്തിൽ‍ സപ്പ സപ്പ!! അനു­യാ­യി­യേ­ക്കാൾ‍ പാ­ർ‍­ട്ടി­ക്കാ­വശ്യം രക്തസാ­ക്ഷി­യെ­യാ­ണെ­ന്ന്, പകയു­ടെ­ പരാ­ഗരേ­ണു­ തലയിൽ‍ ഇൻ­സ്റ്റാ­ളു­ ചെ­യ്യപ്പെ­ട്ട ചോ­രത്തി­ളപ്പു­ളള യു­വത തി­രി­ച്ചറി­യാ­തെ­ പോ­വു­ന്നതെ­ന്തു­കൊ­ണ്ട് !!
പയ്യന്നൂ­രും പരി­സരവും പവി­ത്രഭൂ­മി­യാ­യി­രു­ന്നു­. ഇപ്പോൾ‍ അവി­ടെ­യും കലാ­പക്കൊ­ടി­. പണ്ട് സൈ­ക്കിൾ‍ ബാ­ലൻ‍­സ് ടീം ഓരോ­ സീ­സണി­ലും വ്യത്യസ്ത പ്രദേ­ശങ്ങൾ‍ തി­രഞ്ഞെ­ടു­ത്ത് കലാ­പ്രകടനങ്ങൾ‍ കാ­ഴ്ചവെ­ക്കുംപോ­ലെ­യാണ് പു­തി­യ കണ്ണൂർ‍ മോ­ഡൽ‍ രക്തരൂ­ക്ഷി­ത റവല്യൂ­ഷൻ‍. ആളു­കൾ‍ സന്തോ­ഷത്തോ­ടെ­യും സമാ­ധാ­നത്തോ­ടെ­യും കഴി­യു­ന്ന ഒരി­ടത്തേ­യ്ക്ക് പെ­ട്ടെ­ന്നൊ­രു­ മാ­ന്തി­പ്പറി­യു­ണ്ടാ­വു­ന്നു­. ബോംബേ­റ്, കൊ­ലപാ­തകം. നാ­ട്ടു­കാ­രിൽ‍, പ്രത്യേ­കി­ച്ചും അയൽ‍­ക്കാ­രിൽ‍ പോ­ലും വി­ഭാ­ഗീ­യത ഉടലെ­ടു­ക്കു­ന്നു­.അവർ ശത്രു­ക്കളാ­കു­ന്നു­. പകയും ആക്രമണോ­ത്സു­കതയും വെ­റു­പ്പും ഭീ­തി­യു­മാ­യി­ പി­ന്നീട് വർ‍­ഷങ്ങളോ­ളം സ്വന്തം വീ­ട്ടി­ലെ­ മംഗളകാ­ര്യത്തിന് പോ­ലും എതിർ‍ പാ­ർ‍­ട്ടി­ക്കാ­രനെ­ വി­ളി­ക്കാ­തെ­. വീ­ട്ടു­സാ­ധനങ്ങൾ‍ വാ­ങ്ങി­ക്കു­ന്നത് പോ­ലും സ്വന്തം പാ­ർ‍­ട്ടി­ക്കാ­രന്‍റെ­ കട നോ­ക്കി­യാ­വു­ന്പോൾ‍ ജീ­വി­ത ശൈ­ലി­യു­ടെ­ ഭീ­കരത പറയേ­ണ്ടതി­ല്ലല്ലോ­? പെ­ണ്ണ് കാ­ണലും കല്യാ­ണമു­റപ്പി­ക്കലു­മെ­ല്ലാം പി­ന്നെ­ റാ­ഡി­ക്കലാ­യ ആ വഴി­യി­ലൂ­ടെ­ മാ­ത്രം. ദൈ­നംദി­ന ജീ­വി­തത്തി­ന്‍റെ­ ഓരോ­ മി­ടി­പ്പി­ലും പി­ന്നീ­ടങ്ങോ­ട്ട് പ്രത്യയശാ­സ്ത്രങ്ങളു­ടെ­ കാ­ര്യമാ­യ ഇടപെ­ടൽ‍ കാ­ണാം. സങ്കടമു­ണ്ട് കണ്ണൂ­രേ­, നീ­ കേ­രളമാ­പ്പിൽ‍ ഉൾ‍­പ്പെ­ട്ട് പോ­യതിൽ‍. കണ്ണൂ­രി­നെ­ പു­റംനാ­ട്ടു­കാ­രു­ടെ­ മു­ന്പിൽ‍ താ­റടി­ക്കാ­നാണ് ഇത്തരം പറച്ചി­ലു­കളെ­ന്ന് പറഞ്ഞ് ആരും വി­ജൃംഭി­ക്കേ­ണ്ട. അഫ്സലോ­ കാ­പ്പനോ­ ടാ­ഡയോ­ ആരു­ വന്നാ­ലും ഇവി­ടം ക്ലീ­നാ­വാൻ‍ പ്രകൃ­തി­ തന്നെ­ കനി­യണം. വല്ല ബൗ­ദ്ധി­ക സു­നാ­മി­യോ­ ഭൂ­കന്പമോ­... അത്രമേൽ‍ ഹാംഗി­ലാണ് ഇവി­ടു­ത്തെ­ ഓരോ­ സി­സ്റ്റവും.


പാ­ർ‍­ട്ടീ­പി­രാ­ന്തും മതഭ്രാ­ന്തും വെ­റു­പ്പി­ന്‍റെ­ വൈ­റസ്സും ഹാ­ക്ക് ചെ­യ്ത വാ­നാ­ക്രൈ­ മാ­ൽ‍­വേർ ലൈ­ഫ്. ആയതി­നാൽ‍ ശോ­ഭാ­ജീ­ ഗവർ‍­ണറെ­ സോ­പ്പി­ട്ട് ഒരു­ ചോ­പ്പ് അലേ­ർ‍­ട്ട് ഒപ്പി­ച്ചു­ തരണം. വി­രട്ട് വാ­ദം പി­ണറാ­യി­യെ­ വി­ട്ട് കോ­ടി­യേ­രി­യു­ടെ­ മേ­ക്കി­ട്ട് കാ­ച്ചി­യത് നന്നാ­യി­. നല്ല പു­ളളി­യാ­. ബോംബ് നി­ർ‍­മ്മാ­ണത്തിന് പോ­ലീസ് േ­സ്റ്റഷൻ‍ തരമാ­ക്കാൻ‍ ആപ്ലി­ക്കേ­ഷൻ‍ ഒപ്പി­ട്ട ആളാ­. പോ­രാ­ത്തതിന് പയ്യന്നൂ­രി­ലെ­ വയൽ‍­വരന്പിൽ‍ പോ­യി­ നോ­ക്കു­കു­ത്തി­കളോട് നോ­ക്കു­കൂ­ലി­യെ­പ്പറ്റി­യും വരന്പത്തെ­ ശന്പളവർ‍­ദ്ധനവി­നെ­പ്പറ്റി­യും ബോ­ധവൽ‍­ക്കരണം നടത്തി­യ ആളാ­. മോ­ർ‍­ച്ചക്കാർ കാല് കൊ­ത്താ­നോ­ കാ­ലു­ കു­ത്താ­തി­രി­ക്കാ­നോ­ ആവും പോ­ലെ­ വാ­യ്പ്പാ­യസം വെ­ക്കു­ക. എരി­വും പു­ളി­യും പഞ്ചു­മു­ളള ഡയലോ­ഗിന് ശോ­ഭ ചേ­ച്ചി­യോ­ ശശി­കല ചേ­ച്ചി­യോ­ അല്ലാ­തെ­ അഭി­മാ­നി­ക്കാൻ‍ ആരു­ണ്ട് നമ്മൾ‍­ക്ക് മാ­മല നാ­ട്ടിൽ‍. ഉമാ­ഭാ­രതി­യു­ടേ­യോ­ സ്വാ­ധി­ പ്രാ­ചി­യു­ടേ­യോ­ ഏഴയലത്ത് എത്തി­ക്കണേ­ സരസ്വതി­യേ­. വൃ­ന്ദാ­കാ­രാ­ട്ടി­നെ­യൊ­ക്കെ­ എന്തിന് കൊ­ളളാം. വാ­ക്കു­കളിൽ‍ വെ­ടി­മരു­ന്ന് പു­രട്ടു­വാൻ‍ പരി­ശീ­ലി­ച്ചി­ട്ടി­ല്ലാ­ത്ത നനഞ്ഞ പടക്കം. കോ­ങ്ക്രസ്സും ബീ­ജേ­പീ­യും ഒന്നി­ച്ച് തങ്ങളെ­ ടാ­ർ‍­ഗറ്റ് ചെ­യ്യു­ന്നു­വെ­ന്നൊ­ക്കെ­ മാ­ക്സി­മം വോ­ളി­യത്തിൽ‍ ചി­രി­ച്ചു­ പറയും.


സേ­നാ­നി­യമത്തി­ലും സു­രക്ഷയു­ടെ­ കാ­റ്റഗറി­യി­ലു­മൊ­ക്കെ­യാണ് ഇപ്പോൾ‍ നാ­ട്ടാ­രു­ടെ­ ബേ­ജാ­റ്. സു­രക്ഷ ഒഴി­വാ­യതി­ന്‍റെ­ അടു­ത്ത നാൾ‍ തന്നെ­ രാ­മന്തളി­യി­ലെ­ കാ­ര്യവാ­ഹക് കാ­ലനൂർ പൂ­കി­. നാ­ട്ടീ­ന്ന് രക്ഷപ്പെ­ട്ട് പു­റത്ത് ജോ­ലി­ ശരി­യാ­ക്കി­ സമാ­ധാ­നത്തോ­ടെ­ പോ­വാ­നി­രി­ക്കേ­യാണ് തന്‍റെ­ ഓരോ­ ചലനവും നി­രീ­ക്ഷി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്ന ഒറ്റു­കാർ ശരി­യാ­ക്കി­ക്കളഞ്ഞത്. സു­രക്ഷയു­ടെ­ സൗ­ജന്യത്താ­ലാണ് കെ­.ടി­ ജയകൃ­ഷ്ണൻ‍ മാഷ് ക്ലാ­സ്സ് മു­റി­യിൽ‍ ശരി­പ്പെ­ട്ടത്. വെ­ടി­യു­ണ്ട ബ്രീ­ഫ്കേ­സിൽ‍ കൊ­ണ്ടു­നടക്കു­ന്ന എത്ര നേ­താ­ക്കൾ‍ നമു­ക്കു­ണ്ട്? രണ്ട് തോ­ക്കി­ന്‍റെ­ ലൈ­സൻ‍­സും കൊ­ണ്ട് പി­.സി­ ജോ­ർ‍­ജ് സ്വൈ­ര്യവി­ഹാ­രം നടത്തു­ന്നത് കൊ­ക്കി­നെ­ വി­രട്ടാ­നാ­ണോ­. ഒന്ന് സ്വയന്പൻ‍ വെ­ളു­വെ­ളെ­ വെ­ളു­ത്ത പരദേ­ശി­ പി­സ്റ്റളാ­ണ്. പണ്ട് സാ­ഗർ ഏലി­യാസ് ജാ­ക്കി­യു­ടെ­ കയ്യിൽ‍ കണ്ടത് മാ­തി­രി­. ഒരു­ സെ­ലി­ബ്രി­റ്റി­ ആവു­ന്പോ­ അമ്മയ്ക്കും വേ­ണം മു­ന്തി­യ കാ­റ്റഗറി­ പ്രൊ­ട്ടക്ഷൻ‍. മക്കളൊ­ക്കെ­ കൊ­ടുംഭീ­കരരാ­യി­പ്പോ­യി­ല്ലേ­! ആസ്തി­യിൽ‍ അസൂ­യപ്പെ­ടു­ന്ന ആസക്തി­ക്കാ­രെ­യെ­ങ്കി­ലും പേ­ടി­ക്കേ­ണ്ടേ­. ഇന്ദി­രാ­ഗാ­ന്ധി­ വലി­യ സി­ലബസാ­യി­ നമ്മു­ടെ­ മു­ന്പി­ലു­ണ്ടല്ലോ­... അതു­കൊ­ണ്ട് ശോ­ഭേ­, അമ്മേ­... അമ്മേ­ ശോ­ഭേ­... അച്ഛന് സു­ഖം തന്നെ­യല്ലേ­...?? പ്രകാ­ശാ­ നീ­ മൈ­ക്ക് കു­ത്തടാ­... പാ­നൂ­രു­ നി­ന്നും പയ്യന്നൂ­രി­ലേ­യ്ക്കു­ള്ള അക്രമപരന്പര വി­ളംബര ശവഘോ­ഷയാ­ത്രയി­താ­ ഈ വാ­ഹനത്തി­ന്‍റെ­ തൊ­ട്ടു­പി­റകി­ലാ­യി­...

You might also like

Most Viewed