ചില സ്വർഗ്ഗീയ ചിന്തകൾ


മഹാ­ബലി­ വാ­ണി­രു­ന്ന കാ­ലം, ഹി­മാ­ലയം സ്വർ­ഗ്ഗകവാ­ടമാ­യും കേ­രളം പാ­താ­ളമാ­യി­ കരു­തി­യി­രു­ന്നതാ­യി­ ചി­ല‍ ചരി­ത്രകാ­രന്മാർ രേ­ഖപ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

മഹാ­ബലി­ പഴയ അസീ­റയി­ലെ­ ഭരണാ­ധി­കാ­രി­യാ­യി­രു­ന്നു­വെ­ന്നും തീ­ പി­ടി­ച്ചാൽ കെ­ടു­ത്താൻ പറ്റാ­ത്ത അസീ­റയാ­യി­ലെ­ ആരാ­ധനരൂ­പമാ­യ സി­ഗു­റാ­ത്തി­യു­ടെ­ ഛാ­യയാണ് തൃ­ക്കാ­ക്കരയപ്പനെ­ന്നും ചി­ലർ വ്യാ­ഖ്യാ­നി­ക്കു­ന്നു­. ലോ­ഗനാ­കട്ടെ­ ഓണത്തെ­ക്കു­റി­ച്ച് പരാ­മർ­ശി­ച്ചപ്പോൾ പെ­രു­മാൾ ഇസ്ലാംമതം സ്വീ­കരി­ച്ചതി­ന്റെ­ ആഘോ­ഷമാ­ണെ­ന്നും പറയു­ന്നു­. ചവി­ട്ടി­ത്താ­ഴ്ത്തി­യ വാ­മനനെ­യാ­ണോ­, ചവി­ട്ട് കൊ­ണ്ട് ചക്രവർ­ത്തി­യാ­യ മഹാ­ബലി­യെ­യാ­ണോ­ അതല്ല മാ­തേ­വർ എന്ന പേ­രിൽ മഹാ­ദേ­വനാ­യ ശി­വനെ­യാ­ണോ­ ഓണക്കാ­ലത്ത് ആരാ­ധി­ക്കു­ന്നത് എന്ന് ഇപ്പോ­ഴും വ്യക്തമല്ല.

കഴി­ഞ്ഞ ഒരാ­ഴ്ചക്കു­ള്ളിൽ തി­രു­വനന്തപു­രം, ചെ­ന്നൈ­, ദു­ബായ് നഗരങ്ങളിൽ ഒന്ന് കറങ്ങി­ തി­രി­ച്ചെ­ത്തി­യപ്പോൾ ഒരു­കാ­ര്യം വ്യക്തമാ­യി­. കേ­രളം ഇപ്പോ­ഴും നാ­ഗത്താ­ന്മാർ വസി­ക്കു­ന്ന പാ­താ­ളഭൂ­മി­ തന്നെ­യെ­ന്ന്.
തമി­ഴ്നാ­ട്ടി­ലെ­ തലസ്ഥാ­ന നഗരമാ­യ ചെ­ന്നൈ­ നഗരം രാ­ത്രി­യിൽ ഉറങ്ങാ­റി­ല്ല. സി­നി­മാ­ തി­യേറ്ററു­കളും ഹോ­ട്ടലു­കളും പന്പും ബാ­റും ഒക്കെ­ 24 മണി­ക്കൂ­റും തു­റന്ന് പ്രവ‍ർ­ത്തി­ക്കു­ന്നു­. മുംബൈ­ നഗരത്തി­ന്റെ­ കാ­ര്യം അതി­ലും ഗംഭീ­രമാ­ണ്. റോ­ഡു­കൾ മു­ഴു­വൻ പലതരം ആഘോ­ഷങ്ങളു­െ­ട ബഹളമാ­ണ്. അർ­ദ്ധരാ­ത്രി­യി­ലും പെ­ൺ­കു­ട്ടി­കൾ ഭയം ഇല്ലാ­തെ­ ഒറ്റയ്ക്ക് നടക്കു­ന്നു­.
ഈ രണ്ട് സംസ്ഥാ­നങ്ങളു­ടെ­ തലസ്ഥാ­ന നഗരത്ത് കാ­ണു­ന്ന ആഘോ­ഷങ്ങളു­ടെ­ ഒരു­ ശതമാ­നം പോ­ലും ആഘോ­ഷമോ­, ബഹളമോ­ നടക്കാ­ത്ത ഒരു­ പഴഞ്ചൻ തലസ്ഥാ­നം തന്നെ­യാണ് ഇപ്പോ­ഴും തി­രു­വനന്തപു­രം.

കേ­രളത്തി­ലൂ­ടെ­ ഏതെ­ങ്കി­ലും വി­ദേ­ശി­യെ­യും കൂ­ട്ടി­ നടക്കു­കയാ­ണെ­ങ്കിൽ ബി­വറേ­ജസി­ന്റെ­ മു­ന്പിൽ മഴയത്തും വെ­യി­ലത്തും ക്യൂ­ നി­ൽ­ക്കു­ന്നവരെ­ കാ­ണാം. ഒരു­ വി­ദേ­ശി­യെ­യും കൊ­ണ്ട് കേ­രളത്തിൽ കറങ്ങുന്പോൾ ഒരി­ക്കലെ­ങ്കി­ലും അത്തരം ഒരു­ കാ­ഴ്ച്ച അവർ കാ­ണും. അപ്പോൾ കൂ­ടെ­യു­ള്ള നമ്മു­ടെ­ തലയാണ് താ­ഴ്ന്ന് പോ­കു­ന്നത്.
തി­രു­വനന്തപു­രത്ത് എല്ലാ­ മാ­സത്തി­ന്റെ­യും ആദ്യദി­വസം മദ്യം ലഭി­ക്കി­ല്ല. പക്ഷേ­ അതേ­സമയം തമി­ഴ്നാ­ട്ടി­ന്റെ­ ബോ­ർ­ഡറി­ൽ ­ഈ ദി­വസം മലയാ­ളി­കളെ­ ലക്ഷ്യമി­ട്ട് മാ­ത്രം നൂറ് കണക്കിന് ബാ­റു­കൾ പ്രവർ­ത്തി­ക്കു­ന്നു­.

മലയാ­ളി­കൾ സത്യം പറഞ്ഞാൽ ഏതോ­ പ്രാ­കൃ­തമാ­യ സംസ്ഥാ­നത്തിൽ ജീ­വി­ക്കു­ന്നവരാ­ണെ­ന്ന് മറ്റ് സംസ്ഥാ­നങ്ങളു­ടെ­ തലസ്ഥാ­നത്ത് ജീ­വി­ച്ച് തി­രി­ച്ചെ­ത്തി­യാൽ നമു­ക്ക് മനസി­ലാ­കും.
കേ­രളത്തിൽ ഇന്ന് കഞ്ചാവ് യഥേ­ഷ്ടം ഒഴു­കു­ന്നു­ണ്ടെ­ന്ന് കൊ­ച്ചി­യിൽ കു­റച്ച് ദി­വസം താ­മസി­ച്ചാൽ മനസ്സി­ലാ­ക്കു­വാൻ പറ്റും.
കഞ്ചാ­വടി­ച്ചാൽ പോ­ലീ­സു­കാ­രൻ രാ­ത്രി­യിൽ മണത്ത് നോ­ക്കി­ േ­സ്റ്റഷനിൽ കൊ­ണ്ടു­പോ­കു­മെ­ന്ന പേ­ടി­ വേ­ണ്ട. ബി­വറേ­ജസിൽ ക്യൂ­ നി­ന്ന് നാ­ണം കെ­ടണ്ട. ഒപ്പം സാ­ന്പത്തി­കമാ­യ ലാ­ഭകരവും ആണത്രേ­!
നമ്മൾ കേ­രളീ­യർ ഇപ്പോ­ഴും പ്രാ­യപൂ­ർ­ത്തി­യാ­കാ­ത്ത, വി­വരവും ബു­ദ്ധി­യു­മി­ല്ലാ­ത്ത മന്ദബു­ദ്ധി­കളാ­ണെ­ന്ന വി­.എം സു­ധീ­രനെ­ പോ­ലു­ള്ള ലീ­ഡർ­മാ­രു­ടെ­ ചി­ന്തയാണ് കേ­രളത്തെ­ ആണും പെ­ണ്ണും കെ­ട്ട സംസ്ഥാ­നമാ­ക്കി­ മാ­റ്റി­യി­രി­ക്കു­ന്നത്.
മാ­നസി­കമാ­യും സാംസ്കാ­രി­കമാ­യും വളരണമെ­ങ്കിൽ സ‍ർ­ക്കാ‍ർ തലത്തിൽ നടത്തു­ന്ന ഇത്തരം രാ­ഷ്ട്രീ­യ പ്രേ­രി­തമാ­യ ഇടപെ­ടലു­കൾ ഇനി­യും കു­റയണം.
തി­രു­വനന്തപു­രം നഗരത്തിൽ സമയം രാ­ത്രി­ പന്ത്രണ്ട് കഴി­ഞ്ഞാൽ പോ­ലീ­സു­കാ­രൻ ഐഡി­ ചോ­ദി­ക്കും. പി­ന്നീട് ഒരു­ കള്ളനെ­ കണ്ട പോ­ലെ­ നി­രവധി­ സംശയാ­സ്പദമാ­യ ചോ­ദ്യങ്ങൾ ചോ­ദി­ക്കും.
പ്രവാ­സി­കളാ­യ പലരും കേ­രളത്തിൽ ചേ­ക്കേ­റാ­തെ­, ­ബാംഗ്ലൂ­രി­ലും മുംബൈ­യി­ലും സ്ഥി­രതാ­മസമാ­ക്കു­വാൻ ആഗ്രഹി­ക്കു­ന്നതും ഇത്തരമൊ­രു­ അസ്വസ്ഥത കാ­രണമാണ്.

തൻ­്റെ­ ഓരോ­ വസ്തു­ക്കളും ദൈ­വത്തി­നായ് ബലി­ കൊ­ടു­ത്ത് ഒടു­വിൽ സ്വപു­ത്രനെ­ തന്നെ­ ദൈ­വത്തിന് നൽ­കു­വാ­ൻ തയ്യാ­റാ­യ ഇബ്രാ­ഹീ­മി­ന്റെ­ ത്യാ­ഗത്തി­ന്റേ­യും, ഒപ്പം ഭി­ക്ഷ ചോ­ദി­ച്ചു­ വന്ന വാ­മനന് അവസാ­നം സ്വന്തം തല ചവി­ട്ടു­വാ­നാ­യി­ നൽ­കി­ പാ­താ­ളത്തിൽ പോ­യ മഹാ­ബലി­യയും ഓർ­ക്കു­ന്ന ഈ വേ­ളയിൽ കേ­രളത്തി­ലെ­ ഭരണ കർ­ത്താ­ക്കളോട് ഒരു­ അപേ­ക്ഷ മാ­ത്രം. കേ­രളത്തി­നെ­ പാ­താ­ള ഭൂ­മി­യിൽ നി­ന്നും കരകയറ്റു­വാൻ പ്രവാ­സ ഭൂ­മി­യിൽ നി­ന്നും ലഭി­ച്ച സന്പത്തി­ന്റെ­യും ത്യാ­ഗത്തി­ന്റെ­യും കഥകൾ നമു­ക്ക് കേ­ൾ­ക്കേ­ണ്ട. പകരം കേ­രളത്തെ­ സ്വർ­ഗ്ഗമൊ­ന്നും ആക്കി­യി­ല്ലെങ്കി­ലും, നരക തു­ല്യമാ­ക്കാ­തി­രു­ന്നാൽ മതി­ എന്ന ഒരു­ ചെ­റി­യ അപേ­ക്ഷ മാ­ത്രം...

You might also like

Most Viewed