എവിടെയുണ്ട് ആരോഗ്യം ?


എന്തി­നീ­ ഭൂ­മി­യിൽ മനു­ഷ്യനാ­യി­ ജനി­ച്ചു­ എന്ന ചോ­ദ്യം ഭൂ­മി­യിൽ പണ്ട് ജീ­വി­ച്ചി­രു­ന്നവരും ഇപ്പോൾ ജീ­വി­ച്ചി­രി­ക്കു­ന്നവരും ഇനി­ ജീ­വി­ക്കു­വാൻ പോ­കു­ന്നവരും ചോ­ദി­ച്ച് കൊ­ണ്ടി­രി­ക്കും എന്നതിൽ സംശയമി­ല്ല.
ജനി­ച്ചത് കൊ­ണ്ടു­തന്നെ­ മരി­ക്കണം എന്നത് പ്രകൃ­തി­യു­ടെ­യും സൃഷ്ടാ­വി­ന്റെ­യും നമ്മു­ടെ­യും ആവശ്യം തന്നെ­.
പക്ഷെ­, എങ്ങി­നെ­ മരി­ക്കണം, എപ്പോൾ മരി­ക്കണം എങ്ങി­നെ­ വേ­ദനയി­ല്ലാ­തെ­ അസു­ഖങ്ങളി­ല്ലാ­തെ­ മരണംവരെ­ ജീ­വി­ക്കണം എന്നതാണ് നമ്മെ­ പലപ്പോ­ഴും അലട്ടു­ന്ന ചി­ന്ത.
ഡോ­ക്ടർ മോ­ഹനൻ വൈ­ദ്യരും ഹെ­ഗ്ഡെ­യും ഇക്ബാ­ലും പി­ഷാ­രടി­യും ഒക്കെ­ ഇംഗ്ലീഷ് മരു­ന്നി­നെ­തി­രെ­ നി­രന്തരം വി­മർ­ശനങ്ങൾ ഉയർ­ത്തു­ന്പോൾ വൈ­ദ്യശാ­സ്ത്രത്തെ­ക്കു­റി­ച്ച് അറി­വി­ല്ലാ­ത്ത ഞാ­ന‍‍ടക്കമു­ള്ള ശരാ­ശരി­ ജനം ആരെ­ വി­ശ്വസി­ക്കണം എന്ത് മരു­ന്ന് കഴി­ക്കണം എന്ത് കഴി­ച്ചു­ കൂ­ടാ­ എന്ന ആശങ്കയി­ലാ­ണ്.
ഒരു­കാ­ലത്ത് മനു­ഷ്യന്റെ­ ശരാ­ശരി­ ആയു­സ്സ് ഇരു­പതി­നും മു­പ്പതി­നും ഇടയ്ക്കാ­യി­രു­ന്നു­വത്രേ­! പി­ന്നീട് മദ്ധ്യകാ­ലഘട്ടത്തിൽ അത് മു­പ്പത് വയസ് വരെ­യാ­യി­ മാ­റി­. ഇന്നാ­കട്ടെ­ മനു­ഷ്യന്റെ­ ശരാ­ശരി­ ആയു­സ്സ് 67 ആയി­ മാ­റി­യി­രി­ക്കു­ന്നു­.
സ്വാ­ഭാ­വി­കമാ­യി­ട്ടും ഇത് സൂ­ചി­പ്പി­ക്കു­ന്നത് വൈ­ദ്യശാ­സ്ത്രത്തി­ന്റെ­ വളർ­ച്ചയാ­ണ്. ഒരു­കാ­ലത്ത് വസൂ­രി­യും കോ­ളറയും പ്ലേ­ഗു­മൊ­ക്കെ­ വന്ന് കൊ­ന്നൊ­ടു­ക്കി­യത് ലക്ഷക്കണക്കിന് മനു­ഷ്യജീ­വനു­കളെ­യാ­യി­രു­ന്നു­. വൈ­ദ്യശാ­സ്ത്രത്തി­ന്റെ­ മു­ന്നേ­റ്റത്തോ­ടെ­ മാ­രകമാ­യ ഇത്തരം പല അസു­ഖങ്ങളും ഭൂ­മി­യിൽ നി­ന്നും എന്നന്നേ­യ്ക്കു­മാ­യി­ നശി­പ്പി­ച്ച് കഴി­ഞ്ഞി­രി­ക്കു­ന്നു­.
ആധു­നി­ക യന്ത്രങ്ങൾ വഴി­ എക്സ്റേ­, സി­.ടി­ സ്കാൻ, ബ്ലഡ് ടെ­സ്റ്റ് പോ­ലു­ള്ള സംവി­ധാ­നങ്ങൾ പരന്പരാ­ഗത വൈ­ദ്യന്മാ­ർ­ക്കും ആയു­ർ­വ്വേദ വി­ദഗ്ദ്ധർ­ക്കും വരെ­ ഉപകാ­രപ്രദമാ­യി­ മാ­റി­.
അതേസമയം ഭാ­രതത്തി­ലെ­ പു­രാ­ണ കഥകളിൽ പലരും നൂ­റും, ആയി­രം വർ­ഷം വരെ­ ജീ­വി­ച്ചി­രു­ന്നതാ­യി­ രേ­ഖപ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.
കഴി­ഞ്ഞ മെയ് മാ­സത്തിൽ ന്യൂ­യോ­ർ­ക്കിൽ വെ­ച്ച് മരി­ച്ച സു­നത ജോ­ൺ­സ് 116 വയസ് വരെ­ ആരോ­ഗ്യപ്രശ്നങ്ങളൊ­ന്നും ഇല്ലാ­തെ­ ജീ­വി­ച്ചി­രു­ന്ന വ്യക്തി­യാ­ണ്.
മു­ൻ­പ് 20 മു­തൽ 30 വയസ് വരെ­ മാ­ത്രം ആയു­സ്സ് ഉണ്ടാ­യി­രു­ന്ന കാ­ലത്ത് ഏതെ­ങ്കി­ലും വ്യക്തി­ 120 വയസ് വരെ­ ജീ­വി­ച്ചി­രു­ന്നു­ എന്ന് പറഞ്ഞാൽ വി­ശ്വസി­ക്കു­വാൻ അവർ­ക്ക് പ്രയാ­സം തോ­ന്നി­യി­ട്ടു­ണ്ടാ­കാം.
അതു­പോ­ലെ­ തന്നെ­യാണ് ഇന്ന് 100 വയസ് വരെ­ ആരോ­ഗ്യത്തോ­ടെ­ മനു­ഷ്യൻ ജീ­വി­ച്ചി­രി­ക്കു­ന്പോൾ ആരെങ്കി­ലും 400 വർ­ഷം വരെ­ ജീ­വി­ച്ചി­രു­ന്നവർ ഉണ്ടെ­ന്ന് പറയു­ന്പോൾ നമ്മു­ടെ­ മനസ്സിൽ വരു­ന്ന സംശയവും.
1000 വ‍ർ­ഷങ്ങൾ­ക്ക് മു­ന്പു­ണ്ടാ­യി­രു­ന്ന ഭാ­രതത്തിൽ നമു­ക്ക് അറി­യാ­നും ചി­ന്തി­ക്കു­വാ­നും പറ്റാ­ത്ത രീ­തി­യി­ലു­ള്ള വി­സ്മയകരമാ­യ കണ്ടു­പി­ടു­ത്തങ്ങൾ പലതും ഉണ്ടാ­യി­രു­ന്നു­.പു­രാ­ണങ്ങളിൽ വാ­യു­മാ­ർ­ഗ്ഗം സഞ്ചരി­ക്കു­വാൻ വി­മാ­നങ്ങൾ ഉപയോ­ഗി­ച്ചി­രു­ന്നതാ­യും യു­ദ്ധ സമയത്ത് ഡ്രോൺ പോ­ലു­ള്ള ഉപകരണങ്ങൾ ഉപയോ­ഗി­ച്ചി­രു­ന്നതാ­യും പറയു­ന്നു­.
നമു­ക്ക് പറ്റി­യി­രി­ക്കു­ന്നത് പല വലി­യ കണ്ടു­പി­ടു­ത്തങ്ങളും പരന്പരഗതമാ­യി­ കൈ­മാ­റ്റം ചെ­യ്യാ­തെ­ നഷ്ടപ്പെ­ട്ടു­ എന്നു­ള്ളതാണ്. ഇന്ത്യയി­ലെ­ ഇപ്പോ­ഴും നി­ലനി­ൽ­ക്കു­ന്ന പല പഴയ കെ­ട്ടി­ടങ്ങളും അന്പലങ്ങളും ഇതി­നു­ള്ള ഉദാ­ഹരണങ്ങളാണ്.ഇതേ­ അവസ്ഥ ആരോ­ഗ്യ മേ­ഖലയി­ലും സംഭവി­ച്ചി­ട്ടു­ണ്ട്. പല രോ­ഗങ്ങൾ­ക്കും പണ്ട് കാ­ലങ്ങളിൽ പല മരു­ന്നു­കളും കണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടാ­കാം.
ആയു­ർ­വ്വേ­ദത്തിൽ കഴി­ഞ്ഞ കു­റെ­ വർഷങ്ങളാ­യി­ കാ­ര്യമാ­യി­ പു­രോ­ഗതി­യൊ­ന്നും ഉണ്ടാ­യി­ട്ടി­ല്ല എന്നാണ് അലോ­പ്പതി­ ഡോ­ക്ടർ­മാർ അവകാ­ശപ്പെ­ടു­ന്നത്. അതേസമയം ആയു­ർ­വ്വേ­ദത്തിലും പ്രകൃ­തി­ ചി­കി­ത്സയി­ലും വി­ശ്വസി­ക്കു­ന്നവർ അലോ­പ്പതി­ മരു­ന്നു­കൾ മു­ഴു­വൻ ആളെ­ കൊ­ല്ലി­കളാ­ണെ­ന്ന് വാ­ദി­ക്കു­ന്നു­. അലോ­പ്പതി­ പഠി­ക്കു­ന്ന ഡോ­ക്ടർ ആയു­ർ­വ്വേ­ദവും കൂ­ടി­ പഠി­ച്ചാൽ അത് ഗു­ണം ചെ­യ്യു­ക രോ­ഗിക­ൾ­ക്കാ­യി­രി­ക്കും. എം.ബി­.ബി­.എസി­ന്റെ­ പാ­ഠ്യ ഭാ­ഗമാ­യി­ ആയു­ർവ്വേ­ദവും പ്രകൃ­തി­ ചി­കി­ത്സയും ഉൾ­പ്പെ­ടു­ത്തി­ ആരോ­ഗ്യമേ­ഖലയെ­ കൂ­ടു­തൽ ആരോ­ഗ്യകാ­ര്യമാ­യി­ മാ­റ്റേ­ണ്ട സമയം അതി­ക്രമി­ച്ചി­രി­ക്കു­ന്നു­.

 

പി.ഉണ്ണികൃഷ്ണന്‍

You might also like

Most Viewed