നരക്കു­ന്ന മീ­ശയും, നരക്കാ­ത്ത ആശയും..


പി­­­. ഉണ്ണി­­­കൃ­­­ഷ്ണൻ

ഏഴാം ക്ലാ­സിൽ പഠി­ക്കു­ന്പോൾ ക്ലാ­സി­ലെ­ മു­ഴു­വൻ പെ­ൺ­കു­ട്ടി­കളു­ടെ­യും മു­ന്പിൽ വെ­ച്ച് കളി­യാ­ക്കി­ ‘അനാ­രൂ­ഢശ്മശ്രു­’ എന്ന് വി­ളി­ച്ച് അദ്ധ്യാ­പി­ക എന്റെ­ മനസി­ലേ­യ്ക്ക് വർ­ഷി­ച്ചത് അപമാ­നത്തി­ന്റെ­ നി­ർ­ത്താ­തെ­യു­ള്ള പേ­മാ­രി­യാ­യി­രു­ന്നു­. 

കി­ടപ്പ് മു­റി­യി­ലെ­ ചു­വരിൽ പൊ­ടി­മീ­ശയു­മാ­യി­ എന്നെ­ നോ­ക്കി­ എന്നും പു­ഞ്ചി­രി­ച്ചി­രു­ന്ന പ്രേം നസീ­റി­ന്റെ­ മനോ­രമ ആഴ്ച്ചപതി­പ്പി­ലെ­ കവർ­ചി­ത്രവും, ചരി­ത്ര പു­സ്തകത്തി­ലെ­ ടി­പ്പു­ സു­ൽ­ത്താ­ന്റെ­യും, രാ­ജാ­ രവി­വർ­മ്മയു­ടെ­യും, പഴശി­ രാ­ജയു­ടെ­യും മീ­ശകൊ­ന്പ് എന്നി­ലു­ണ്ടാ­ക്കി­യ അപകർ­ഷതാ­ബോ­ധത്തെ­ മറി­ കടക്കു­വാൻ സഹാ­യി­ച്ചത് ചേ­ച്ചി­യു­ടെ­ മേ­ശ വലി­പ്പിൽ ഒളി­ഞ്ഞി­രു­ന്ന പാ­തി­ ദേ­ഹം നഷ്ടമാ­യ ‘ഐബ്രോ­’ പെ­ൻ­സി­ലാ­യി­രു­ന്നു­. 

പത്താം തരം പാ­സാ­യി­ കോ­ളേ­ജി­ലേ­യ്ക്ക് പ്രവേ­ശി­ക്കാൻ തയ്യാ­റാ­കു­ന്ന സമയത്ത് ബാ­ർ­ബർ ഷോ­പ്പിൽ തലമു­ടി­ മു­റി­ക്കാൻ പോ­യപ്പോൾ കണ്ണാ­ടി­യി­ലെ­ എന്നെ­ നോ­ക്കി­ ഷേവ് ചെ­യ്യട്ടെ­ എന്ന് മൃ­ദു­മന്ദാ­ഹസത്തോ­ടെ­ കു­ഞ്ഞി­രാ­മേ­ട്ടൻ ചോ­ദി­ച്ചപ്പോൾ എന്റെ­ കൈ­വശമു­ള്ള എല്ലാ­ സ്ഥാ­പകജംഗമ വസ്തു­ക്കളും അദ്ദേ­ഹത്തിന് ദാ­നാ­ധാ­രാ­മാ­യി­ നൽ­കി­യാ­ലും കടപ്പാട് തീ­രി­ല്ലെ­ന്നാണ് മനസ് പറഞ്ഞത്. ദി­ല്ലി­യിൽ പഠി­ക്കു­ന്പോൾ കൂ­ടെ­യു­ള്ള പെ­ൺ­കു­ട്ടി­കൾ മീ­ശയി­ല്ലാ­ത്ത ഷാ­രൂ­ഖി­നെ­യും, ആമീ­റി­നെ­യും സ്നേ­ഹി­ച്ചു­ തു­ടങ്ങി­യപ്പോ­ഴാണ് ഗ്ലോ­ബൽ മാ­ർ­ക്കറ്റിൽ ഈ മീ­ശയ്ക്ക് വലി­യ വി­ലയി­ല്ലെ­ന്ന തി­രി­ച്ചറി­വും വന്നത്. ഇങ്ങി­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ഒട്ടു­ മി­ക്ക കഥകളി­ലും സി­നി­മകളി­ലും വി­ല്ലൻ­മാ­ർ­ക്കും രാ­ക്ഷസ ഗു­ണമു­ള്ളവർ­ക്കും മീ­ശ പി­ടി­പ്പി­ക്കു­കയെ­ന്ന് ദൗ­ത്യം അന്നും ഇന്നും തു­ടരു­ന്നു­. 

കേ­രളത്തിൽ ഇന്ന് മീ­ശയി­ല്ലാ­ത്തവരും, മീ­ശ കി­ളി­ർ­ത്തവരും, മീ­ശ നഷ്ടപ്പെ­ട്ടവരും, നരച്ചവരും ചർ­ച്ച ചെ­യ്യു­ന്നത് ‘ഹരീ­ഷ്’ എഴു­തി­യ ‘മീ­ശ’യെ­ കു­റി­ച്ചാ­ണ്. ‘മീ­ശ’ വാ­യി­ച്ചി­ല്ലെ­ങ്കി­ലും സാ­മൂ­ഹ്യമാ­ധ്യമങ്ങളിൽ കണ്ടു­തു­ടങ്ങി­യ പേ­ജു­കൾ വാ­യി­ച്ചപ്പോൾ അതി­ലെ­ വാ­ക്കു­കൾ സണ്ണി­ലി­യോ­ണി­നെ­ പോ­ലെ­ ചെ­രി­ഞ്ഞും, മലർ­ന്നും, തി­രി­ഞ്ഞും, മറി­ഞ്ഞും കി­ടന്ന് പു­രു­ഷ മനസു­കളെ­ രോ­മാ­ഞ്ചമണി­യി­ക്കു­മെ­ന്നു­റപ്പാ­യി­ ! 

കോ­ളേ­ജിൽ പഠി­ക്കു­ന്ന കാ­ലത്താണ് സു­ഹൃ­ത്തു­ക്കൾ സ്ഥലത്തെ­ പ്രധാ­ന പു­സ്തക കടകളിൽ ഒളി­പ്പി­ച്ചു­വെ­ച്ച കാ­മശാ­സ്ത്ര പൈ­ങ്കി­ളി­ കഥകളു­ടെ­ വാ­താ­യനങ്ങൾ തു­റന്ന് കാ­ണി­ച്ചത്. സ്റ്റണ്ട്, രതി­, കാ­ളി­, മു­ത്ത് എന്നീ­ പ്രസി­ദ്ധീ­കരണങ്ങൾ ഒളി­ച്ചും പാ­ത്തു­മാണ് കടക്കാർ വി­റ്റി­രു­ന്നത്. കേ­രളത്തി­ലെ­ മി­ക്ക വീ­ടു­കളി­ലും പു­രു­ഷൻ­മാർ ഏറ്റവും വലി­യ സു­രക്ഷ സംവി­ധാ­നങ്ങളോ­ടെ­ സൂ­ക്ഷി­ച്ച അമൂ­ല്യ നി­ധി­കളാ­യി­രു­ന്നു­ ഈ പ്രസി­ദ്ധീ­കരണങ്ങൾ. 

എഴു­തു­വാ­നു­ള്ള അവകാ­ശം മൗ­ലി­കമാ­ണെ­ങ്കിൽ തോ­ന്നു­ന്നതെ­ന്തും എഴു­തു­വാ­നു­ള്ള അവകാ­ശം മൗ­ലി­കമണോ­ എന്നാണ് പി­ന്നെ­യു­ള്ള ചി­ന്ത. അങ്ങി­നെ­യാ­ണെ­ങ്കിൽ എന്ത് കൊ­ണ്ടാണ് ഇത്തരം പ്രസി­ദ്ധീ­കരണങ്ങൾ സർ­ക്കാർ നി­രോ­ധി­ച്ചത്? സൽ­മാൻ റു­ഷ്ദി­യു­ടെ­ സാ­ത്താ­നി­ക്ക് വേ­ഴ്സസും, ഡേ­ഷ്മണ്ട് സ്റ്റി­വേ­ർ­ട്ടി­ന്റെ­ ഏർ­ളി­ ഇസ്ലാ­മും, ഔബറി­ മേ­നോൻ എഴു­തി­യ രാ­മാ­ റി­ ടോ­ൾ­ഡും സർ­ക്കാർ എന്തി­നാണ് നി­രോ­ധി­ച്ചത്? അപ്പോൾ സ്വാ­ഭാ­വി­കമാ­യും ലഭി­ക്കു­ന്ന ഉത്തരം എഴു­തു­വാ­നു­ള്ള സ്വതന്ത്ര്യത്തി­നും ചി­ല പരി­മി­തി­കൾ ഉണ്ട് എന്ന് തന്നെ­യാ­ണ്.

മാ­തൃ­ഭൂ­മി­ ഒരു­ കഥ അല്ലെ­ങ്കിൽ നോ­വൽ പ്രസി­ദ്ധീ­കരി­ക്കു­വാൻ തീ­രു­മാ­നി­ക്കു­ന്നതിന് മു­ന്പ് അവരു­ടെ­ എഡി­റ്റോ­റി­യൽ ബോ­ർ­ഡ് അതി­ന്റെ­ ഉള്ളടക്കം വാ­യി­ച്ച് മനസ്സി­ലാ­ക്കി­യി­രി­ക്കും. അങ്ങി­നെ­ പ്രസി­ദ്ധീ­കരി­ക്കു­വാൻ തീ­രു­മാ­നി­ച്ച ഒരു­ നോ­വൽ പാ­തി­ വഴി­യിൽ നി­ർ­ത്തി­യപ്പോൾ മാ­തൃ­ഭൂ­മി­യു­ടെ­ മു­ഖം പാ­തി­ വെ­ടി­ച്ച മീ­ശയോ­ടെ­, ബെ­റ്റിൽ തോ­റ്റ പരാ­ജി­തന്റേ­താ­യി­ മാ­റി­ എന്നതാണ് സത്യം. സ്വന്തം രചന വീ­ണ്ടു­മെ­ടു­ത്ത് വാ­യി­ച്ചു­നോ­ക്കി­യപ്പോൾ ചി­ല പരാ­മർ­ശങ്ങൾ തെ­റ്റാ­യി­ പോ­യി­ എന്ന് ‘ഹരീ­ഷ്’ സ്വയം വി­മർ­ശി­ക്കു­ന്പോൾ കഥാ­കൃ­ത്തി­ന്റെ­ മു­ഖം മീ­ശമാ­ധവന്റേ­താ­കു­ന്നു­. ‘ഡി­സി­’ മീ­ശ ചു­രു­ട്ടി­ ‘മീ­ശ’ പ്രസി­ദ്ധീ­കരി­ക്കു­ന്പോൾ പു­സ്തകത്തി­ന്റെ­ കവർ ചട്ടയിൽ മീ­ശ വടി­ച്ച് സു­ന്ദരമാ­ക്കി­യ സൈ­നുൽ ആബി­ദും, ഡി­സി­ രവി­യും, സാ­ഹി­ത്യ മേ­ഖലയിൽ ഒരു­ണർ­വ്വ് ഉണ്ടാ­ക്കാ­നും വാ­യനക്കാ­രെ­ പി­ടി­ച്ച് നി­ർ­ത്താ­നും ഇത്തരമൊ­രു­ ക്ഷൗ­രം അനി­വാ­ര്യമാ­ണെ­ന്ന് ഉറപ്പി­ച്ച് പറയു­ന്നു­. 

സി­നി­മയിൽ സെ­ക്സ് അശ്ലീ­ലമാ­യോ­ ശ്ലീ­ലമാ­യോ­ ചി­ത്രീ­കരി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ സെ­ൻ­സർ ബോ­ർ­ഡ് അതിന് എ സെ­ർ­ട്ടി­ഫി­ക്കേ­റ്റ് കൊ­ടു­ക്കു­ന്നു­. സോ­ഷ്യൽ മീ­ഡി­യയിൽ 18 വയസ് തി­കഞ്ഞു­ എന്നു­ ബോ­ധി­പ്പി­ച്ചാ­ലെ­ അത്തരം വീ­ഡി­യോ­കൾ കാ­ണു­വാൻ സാ­ധി­ക്കൂ­. പു­സ്തകങ്ങളിൽ സെ­ക്സി­ന്റെ­ അതി­പ്രസരമു­ണ്ടെ­ങ്കിൽ പു­സ്തകങ്ങൾ­ക്കും അത്തരം ഒരു­ സർട്ടിഫിക്കേഷൻ കൊ­ണ്ട് വരു­ന്നത് നന്നാ­യി­രി­ക്കും. അങ്ങി­നെ­യൊ­ക്കെ­ ചി­ന്തി­ച്ചാൽ കാ­മശാ­സ്ത്രത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങൾ കല്ലിൽ കൊ­ത്തി­ വെ­ച്ച ക്ഷേ­ത്രങ്ങൾ­ക്കും എ സെ­ർ­ട്ടി­ഫി­ക്കേ­റ്റ് നൽ­കണം എന്ന ബു­ജി­ചി­ന്തയ്ക്ക് മു­ന്പിൽ മീ­ശ താ­ഴ്ത്തി­ പറയാ­നു­ള്ളത് ഇത്തരം എഴു­ത്തു­കൾ­ക്കും ചി­ന്തകൾ­ക്കും മീ­ശ മു­ളയ്ക്കു­ന്പോൾ, അതു­വഴി­ സാ­ധാ­രണ ജനം ഒന്നും മനസ്സി­ലാ­കാ­തെ­ കോ­ൾ­മയിർ കൊ­ള്ളു­ന്പോൾ, ഇതു­വഴി­ മലയാ­ള സാ­ഹി­ത്യത്തിന് പു­തു­ജീ­വൻ കൈ­വരി­ക്കട്ടെ­ എന്ന ആശ മാ­ത്രം...

You might also like

Most Viewed