ചി­കി­ത്സ വേ­ണ്ട ചി­ന്തകൾ....


പി­­­. ഉണ്ണി­­­കൃ­­­ഷ്ണൻ

ഒരി­ക്കൽ റഷ്യയു­ടെ­ കമ്മ്യൂ­ണി­സ്റ്റ് പാ­ർ­ട്ടി­യു­ടെ­ തലവനാ­യി­ ബ്രഷ്നേ­വ്, അദ്ദേ­ഹത്തി­ന്റെ­ അമ്മയെ­ അവരു­ടെ­ ഗ്രാ­മത്തിൽ നി­ന്നും ക്രെംലി­നി­ലു­ള്ള തന്റെ­ വസതി­യി­ലേ­യ്ക്ക് കൊ­ണ്ടു­ വന്നു­. കൊ­ട്ടാ­ര സദൃ­ശ്യമാ­യ വലി­യ വീ­ടും അതിൽ വി­രി­ച്ച വി­ലമതി­ക്കാ­നാ­കാ­ത്ത പേ­ർ­ഷ്യൻ കാ­ർ­പ്പറ്റും, സ്വീ­ഡനിൽ നി­ന്നും കൊ­ണ്ടു­വന്ന ഗൃ­ഹോ­പകരണങ്ങളും അമേ­രി­ക്കയിൽ നി­ന്നും കൊ­ണ്ടു­ വന്ന പു­ല്ല് മു­റി­ക്കു­ന്ന യന്ത്രവു­മൊ­ക്കെ­ കണ്ട് സന്തോ­ഷി­ച്ച അമ്മ, ഇത്തി­രി­ ചി­ന്തി­ച്ച ശേ­ഷം, ചെ­റി­യൊ­രു­ ഭയത്തോ­ടെ­ മകനോട് ചോ­ദി­ച്ചു­. ‘ലി­യോ­നി­ത്’ ആ ഭ്രാ­ന്തൻ കമ്മ്യൂ­ണി­സ്റ്റു­കാർ ഇവി­ടെ­യും വരും. അപ്പോൾ നീ­ ഇതൊ­ക്കെ­ എങ്ങി­നെ­യാണ് സംരക്ഷി­ക്കു­ക?!

കമ്മ്യൂ­ണി­സ്്റ്റു­കളും , ആ പ്രത്യയശാ­സ്ത്രത്തെ­ നയി­ക്കു­ന്ന നേ­താ­ക്കന്മാ­രും ഒറ്റ നോ­ട്ടത്തിൽ ചി­ന്തി­ക്കു­ന്നത് മാ­ർ­ക്സി­യൻ ചി­ന്താ­ധാ­രയാ­ണെ­ന്ന് തോ­ന്നു­മെ­ങ്കി­ലും നേ­താ­ക്കൾ വ്യക്തി­പരമാ­യി­ എടു­ക്കു­ന്ന ചി­ല തീ­രു­മാ­നങ്ങളി­ലെ­ അന്തർ­ധാ­ര സാ­ധാ­രണ കമ്മ്യൂ­ണി­സ്റ്റ് വി­ശ്വാ­സി­കളെ­ അന്നും ഇന്നും ആശങ്കയി­ലാ­ഴ്ത്താ­റു­ണ്ടെ­ന്നതാണ് സത്യം. അത്തരമൊ­രു­ ആശങ്കയാണ് നമ്മു­ടെ­ മു­ഖ്യമന്ത്രി­ സഖാവ് പി­ണറാ­യി­ വി­ജയൻ ചി­കി­ത്സയ്ക്കാ­യി­ അമേ­രി­ക്ക സന്ദർ­ശി­ക്കു­ന്നു­വെ­ന്ന വാ­ർ­ത്ത പരന്നപ്പോൾ മാ­ധ്യമ മാ­ഫി­യകളിൽ നി­ന്നും, സംഘടി­ത, സാംസ്കാ­രി­ക നാ­യകന്മാ­രിൽ നി­ന്നും ഉടലെ­ടു­ത്ത് ചർ­ച്ചയ്ക്ക് വി­ധേ­യമാ­യത്. സഖാ­വിന് ഒരു­ ആരോ­ഗ്യപ്രശ്നമു­ണ്ടെ­ങ്കിൽ, ലോ­കത്ത് ഇന്ന് ലഭി­ക്കാ­വു­ന്ന ഏറ്റവും നല്ല ചി­കി­ത്സ അദ്ദേ­ഹത്തിന് ലഭ്യമാ­ക്കണം എന്ന് തന്നെ­യാണ് നാം ഓരോ­രു­ത്തരും ആഗ്രഹി­ക്കു­ന്നത്. 

ഇനി­ കമ്മ്യൂ­ണി­സ്റ്റു­കാ­രനാ­യ ഒരു­ നേ­താ­വിന് മു­തലാ­ളി­ത്ത രാ­ജ്യമാ­യ അമേ­രി­ക്കയി­ലേ­യ്ക്ക് പോ­കു­ന്പോൾ ‘ദാസ് കാ­പ്പി­റ്റൽ­’ വാ­യി­ച്ചവർ­ക്ക് വൈ­രു­ദ്ധ്യാ­ത്മകമാ­യി­ എന്തെ­ങ്കി­ലും തോ­ന്നി­യാ­ലോ­ എന്ന ചി­ന്ത അസ്ഥാ­നത്താ­വു­ന്നത്, 1967ൽ കമ്മ്യൂ­ണി­സ്റ്റ് സൈ­ദ്ധാ­ധി­കനാ­യ ശ്രീ­മാൻ നന്പൂ­തി­രി­പ്പാട് കെ­ട്ടും, പാ­ടും ഒക്കെ­ പെ­റു­ക്കി­ കൂ­ട്ടി­ വെ­സ്റ്റ് ജർ­മ്മനി­യി­ലേ­യ്ക്ക് ചി­കി­ത്സയ്ക്ക് പോ­യ കഥ സ്മരി­ക്കു­ന്പോ­ഴാ­ണ്. സഖാവ് നന്പൂ­തി­രി­പ്പാ­ടി­ന്റെ­ തീ­രു­മാ­നത്തി­ന്റെ­ ഒരറ്റം പി­ടി­ച്ചാണ് സഖാവ് നാ­യനാ­രും, അച്യു­താ­നന്ദനു­മൊ­ക്കെ­ പി­ന്നീട് ആരോ­ഗ്യ പരി­രക്ഷയ്ക്കാ­യി­ സാ­യി­പ്പി­ന്റെ­ മു­ന്നിൽ കവാ­ത്ത് മറന്നത്.

സോ­ഷ്യലി­സ്റ്റ് പ്രസ്ഥാ­നത്തിന് വേ­ണ്ടി­ ഇടത് ചവി­ട്ടി­, വലത് ചവി­ട്ടി­, ഓതി­രം മറി‍­‍ഞ്ഞ്, ചു­രി­ക വീ­ശി­, പല്ല് നഷ്ടമാ­കു­മെ­ന്ന് തി­രി­ച്ചറി­ഞ്ഞപ്പോൾ, ദന്ത പരി­രക്ഷയ്ക്കാ­യി­ വി­ദേ­ശയാ­ത്ര സർ­ക്കാർ ചി­ലവിൽ നടത്തി­യ പി­.ആർ കു­റു­പ്പി­ന്റെ­ കഥയും ഈയൊ­രു­ ‘വി­ദേ­ശയാ­ത്ര കഥാ­യാ­നത്തി­ൽ­’ തങ്കലി­പി­കളാൽ രേ­ഖപ്പെ­ടു­ത്തേ­ണ്ടതാ­ണ്. ജയപ്രകാശ് നാ­രാ­യണൻ, വി­നോ­ബ ഭാ­വെ­ എന്നി­വരിൽ നി­ന്നും നേ­തൃ­വീ­ര്യം സംഭരി­ച്ചവരിൽ പലരും ഗാ­ന്ധീ­യൻ സാ­ന്പത്തി­കതയു­ടെ­ പു­റം വാ­തി­ലിൽ കൂ­ടി­ ആഡം സ്മി­ത്തി­നെ­യും, കെ­യി­നെ­നെ­യും സ്വീ­കരി­ച്ചവരാണ് ജെ­.സി­ കു­മാ­രപ്പയും, മാ­ർ­ജോ­റി­ സൈ­ക്സും പ്രാ­മാ­ണി­കമാ­യി­ ഗാ­ന്ധി­ഗ്രാ­മിൽ കരു­തി­യത് വെ­ൽ­ത്ത് ഓഫ് നാ­ഷൻ എന്ന ഗ്രന്ഥം തന്നെ­യാ­യി­രു­ന്നു­.  സഖാവ് പി­ണറാ­യി­ വി­ജയൻ ഇനി­ അമേ­രി­ക്കയി­ലേ­യ്ക്ക് പോ­കു­ന്നത് ചി­കി­ത്സയ്ക്ക് തന്നെ­യാ­ണെ­ങ്കി­ലും  നമ്മു­ക്ക് ചോ­ദി­ക്കാൻ പറ്റു­ന്ന ഒരേ­യൊ­രു­ ചോ­ദ്യം കമ്മ്യൂ­ണി­സ്റ്റ് വി­ശ്വാ­സി­യാ­യ ഒരു­ നേ­താ­വ്, പഴയ കമ്മ്യൂ­ണി­സ്റ്റ് രാ­ജ്യമാ­യ റഷ്യയി­ലേ­യ്ക്കോ­ അതല്ലെ­ങ്കിൽ ഇപ്പോ­ഴും കമ്മ്യൂ­ണി­സ്റ്റു­കൾ ഭരി­ക്കു­ന്ന ചൈ­നയി­ലേ­യ്ക്കോ­, ക്യൂ­ബയി­ലേ­യ്ക്കോ­ എന്തു­കൊ­ണ്ട് പോ­കു­ന്നി­ല്ല എന്നതാ­ണ്. ഇതി­നു­ള്ള ഉത്തരം ഒന്ന് മാ­ത്രമാ­ണ്. ‘വി­ശ്വാ­സം’ അവർ­ക്ക് മു­തലാ­ളി­മാ­രോ­ടു­ള്ള ‘വി­ശ്വാ­സം’ അത് ഒന്ന് മാ­ത്രമാ­ണ്. ഹരി­ലാൽ ഗാ­ന്ധി­യു­ടെ­ വി­ദേ­ശപഠനത്തിന് വി­സമ്മതി­ച്ച് മഹാ­ത്മാ­ ഗാ­ന്ധി­യും, പി­.എഫ് രാ­മൻ­കു­ട്ടി­യെ­ വി­ദേ­ശത്ത് പഠനത്തിന് അനു­മതി­ നൽ­കാ­തി­രു­ന്ന അച്യു­ത മേ­നോ­നും നമ്മു­ടെ­ രാ­ജ്യത്തി­ലെ­ വി­ദ്യാ­ഭ്യാ­സ മേ­ഖലയിൽ വി­ശ്വാ­സമു­ണ്ടാ­യി­രു­ന്നു­. അതി­ല്ലാ­ത്തവരാണ് അവരു­ടെ­ മക്കളെ­ അമേ­രി­ക്കയി­ലേ­യ്ക്ക് അയക്കു­ന്നത്. 

രണ്ടാം ലോ­കമഹാ­യു­ദ്ധത്തിന് ശേ­ഷം അമേ­രി­ക്ക കൊ­ന്നത് 20 ലക്ഷം പേ­രെ­യാ­ണെ­ങ്കിൽ, ചൈ­നയിൽ മാ­ത്രം മാ­വോ­യു­ടെ­ കാ­ലത്ത് കൊ­ന്നൊ­ടു­ക്കി­യത് 45 ലക്ഷം പേ­രെ­യാ­ണ്. സ്റ്റാ­ലിൻ പു­കച്ച് കൊ­ന്നതും കബോ­ഡി­യയിൽ മരത്തി­ലി­ടി­ച്ച് കൊ­ന്നതും ഒക്കെ­ കൂ­ട്ടി­യാൽ 1900നും -99നും ഇടയ്ക്ക് കമ്മ്യൂ­ണി­സ്റ്റു­കൾ കൊ­ന്നത് 14 കോ­ടി­യി­ലധി­കം വരു­മെ­ന്നാണ് കണക്കു­കൾ സൂ­ചി­പ്പി­ക്കു­ന്നത്. നശി­പ്പി­ക്കു­ന്പോൾ തന്നെ­ അമേ­രി­ക്ക മറ്റൊ­രു­ ഭാ­ഗത്ത് വേ­റെ­ ചി­ലരെ­ സംരക്ഷി­ക്കു­കയും ചെ­യ്തി­ട്ടു­ണ്ടെ­ന്ന വി­ശ്വാ­സമാണ് കമ്മ്യൂ­ണി­സ്റ്റ് നേ­താ­ക്കളെ­ മു­തലാ­ളി­മാ­രു­മാ­യി­ ബന്ധി­പ്പി­ക്കു­ന്ന പ്രധാ­ന ഘടകം. ജി­. സു­ധാ­കരന്റെ­യും, ടി­.കെ­ ബലന്റെ­യും, കോ­ടി­യേ­രി­ ബാ­ലകൃ­ഷ്ണന്റെ­യും മക്കൾ മു­തലാ­ളി­മാ­രു­ടെ­ കച്ചവട രഥത്തി­ന്റെ­ കു­തി­രകളാ­യി­ മാ­റി­യതും ഈ വി­ശ്വാ­സം വഴി­ തന്നെ­.

ഭീ­രു­ക്കൾ ഓരോ­ ദി­വസവും മരി­ക്കു­ന്പോൾ, ധീ­രന്മാർ മരി­ച്ചി­ട്ടും ജീ­വി­ക്കു­ന്നു­ എന്നാണ് പഴമൊ­ഴി­. രോ­ഗങ്ങൾ കീ­ഴടക്കി­ തു­ടങ്ങി­ എന്നറി­യു­ന്പോൾ ഏതൊ­രു­ വീ­രശൂ­ര പരാ­ക്രമി­യും തേ­ടു­ന്നത് അവർ­ക്ക് വി­ശ്വാ­സമു­ള്ള ഒരു­ വി­ദഗ്ദ്ധനെ­യോ­ ചി­കി­ത്സാ­ രീ­തി­യി­യോ­ ആണ്. 

ഇവി­ടെ­യാണ് ചി­ന്തയു­ടെ­ മറു­വശം. 

സ്കൂ­ളിൽ പഠി­ക്കു­ന്പോൾ കടം വാ­ങ്ങി­യ കാ­ശും എടു­ത്ത് കന്യാ­കു­മാ­രി­ വരെ­ സൂ­ര്യാ­സ്തമയം കാ­ണാൻ പോ­യവരാണ് നമ്മളിൽ ഭൂ­രി­ഭാ­ഗവും. തൊ­ട്ടടു­ത്ത കു­ന്നി­ൻ­മു­കളിൽ നി­ന്ന് ഉദി­ച്ച് വരു­ന്ന സൂ­ര്യനെ­ കാ­ണാൻ ഒരു­ അദ്ധ്യാ­പകനും നമ്മെ­ നയി­ച്ചി­ട്ടി­ല്ല എന്നതും ഓർ­ക്കു­ക. നവജാ­ത ശി­ശു­ക്കളെ­ സന്ദർ­ശി­ച്ച് സന്തോ­ഷി­ക്കാൻ പോ­കാ­തെ­ ഐ.സി­.യു­വിൽ അവസാ­ന ശ്വാ­സം വലി­ക്കു­ന്നവരെ­ കണ്ട് സങ്കടപ്പെ­ടാ­നാണ് നമ്മളിൽ ഭൂ­രി­ഭാ­ഗം പേ­ർ­ക്കും താ­ത്പര്യം.  എല്ലാ­ ഭയവും ആത്യന്തി­കമാ­യി­ മരണഭയം തന്നെ­യാ­ണ്. ചൈ­നയിൽ ലഭി­ക്കു­ന്ന ചി­കി­ത്സയെ­ക്കാൾ അമേ­രി­ക്കയി­ലെ­ ആരോ­ഗ്യമേ­ഖലയാണ് സഖാവ് പി­ണറാ­യി­ വി­ശ്വസി­ക്കു­ന്നതെ­ങ്കിൽ ഇന്ത്യൻ കമ്മ്യൂ­ണസത്തിന് അത് പു­തി­യ ഉണർ­വാണ് നൽ­കു­ക. മു­തലാ­ളി­മാ­രെ­യും സന്പന്നരെ­യും ഇല്ലാ­താ­ക്കു­ന്നതിന് പകരം ഓരോ­ തൊ­ഴി­ലാ­ളി­യെ­യും മു­തലാ­ളി­മാർ ആക്കു­ന്നതും, പാ­വപ്പെ­ട്ടവരെ­ ധനി­കൻ­മാ­രാ­ക്കു­ന്നതു­മാണ് സഖാവ് സ്വപ്നം കാ­ണു­ന്നത്. 

കോ­ടി­കളു­ടെ­ ആസ്തി­യു­ണ്ടാ­യി­ട്ടും സ്വന്തം സംസ്ഥാ­നത്ത് സ്വന്തം അണി­കളു­ടെ­യി­ടയിൽ സ്വന്തം രാ­ജ്യത്തെ­ ആരോ­ഗ്യമേ­ഖലയിൽ വി­ശ്വാ­സമർ­പ്പി­ച്ച് അസ്തമി­ച്ച ശ്രീ­ കരു­ണാ­നി­ധി­യു­ടെ­ ആത്മാ­വിന് നി­ത്യശാ­ന്തി­ നേ­ർ­ന്നു­കൊ­ണ്ട്... 

You might also like

Most Viewed