പ്രവാ­സി­യു­ടെ­ കു­ന്പസാ­ര കൂ­ട്ടിൽ നി­ന്നും...


പി­. ഉണ്ണി­കൃ­ഷ്ണൻ

മനസി­ന്റെ­ രണ്ടാം നി­ലയി­ലേ­യ്ക്ക് മലവെ­ള്ളപ്പാ­ച്ചി­ലാ­യി­ ഭീ­തി­ കയറി­തു­ടങ്ങി­യപ്പോൾ ഇനി­യും പെ­യ്ത് തീ­രാ­ത്തത് അടങ്ങാ­ത്ത കു­റ്റബോ­ധമാ­ണ്. കു­ത്തി­യൊ­ലി­ച്ച് പാ­യു­ന്ന ചി­ന്തകളിൽ ഇപ്പോ­ഴും നി­ല കി­ട്ടാ­തെ­ ചൂ­ഴി­യിൽ നട്ടം തി­രി­യു­ന്നത് ഉത്തരം കി­ട്ടാ­ത്ത നി­രവധി­ ചോ­ദ്യങ്ങളാ­ണ്.

മലയാ­ളി­ കടൽ കടന്ന് കു­ബൂസ് തി­ന്നു­ തു­ടങ്ങി­യപ്പോ­ഴാണ് നമ്മു­ടെ­ നാ­ട്ടിൽ മാ­വു­കൾ പൂ­ത്ത് തു­ടങ്ങി­യത്. കു­ടവയർ. ചാ­ടി­യപ്പോ­ഴേയ്­ക്കും ഒരു­ മാ­രു­തി­ കാ­റും കാ­റിന് വി­ശ്രമി­ക്കു­വാ­നാ­യി­ ഇരു­നി­ല കെ­ട്ടി­ടങ്ങളും തലയു­യർ­ത്തി­ തു­ടങ്ങി­.

ഗൾ­ഫു­കാ­രന്റെ­ അത്തറി­ന്റെ­ മണം നാ­ട്ടി­ലെ­ വി­യർ­പ്പി­ന്റെ­ മണത്തെ­ അതി­ജീ­വി­ച്ച് തു­ടങ്ങി­യപ്പോ­ഴാണ് നമ്മു­ടെ­ മനസിൽ ഗ്രഹണം തു­ടങ്ങി­യതും അഹങ്കാ­ര ഞാ­ഞ്ഞൂ­ലു­കൾ തലപൊ­ക്കി­ തു­ടങ്ങി­യതും.

മു­റി­വെ­ണ്ണ പു­രട്ടി­ നടു­വേ­ദന മാ­റ്റി­യ അമ്മൂ­മ്മമാർ ടൈ­ഗർ ബാം പു­രട്ടി­ തലയു­യർ­ത്തി­ നി­ന്നപ്പോൾ മീ­ശക്കാ­രൻ തൈ­ലം പു­രു­ഷകേ­സരി­കളു­ടെ­ വേ­ദന സംഹാ­രി­കളാ­യി­. മൂ­ക്കും ചീ­റ്റി­, സൈ­ക്കി­ളി­ന്റെ­ സീ­റ്റിൽ ഇരി­ക്കാ­തെ­ കു­നി­ഞ്ഞ് നി­ന്ന് ഓടി­ച്ച പയ്യന്മാർ യമഹാ­ ബൈ­ക്കിൽ റെ­യ്ണൻ ഗ്ലാ­സി­ട്ട് ചു­റ്റും നോ­ക്കി­യപ്പോൾ കാ­ണു­ന്നതെ­ല്ലാം പച്ചയാ­യി­രു­ന്നു­.

വർ­ഷത്തി­ലൊ­രി­ക്കൽ കേ­രളം സന്ദർ­ശി­ക്കാ­നെ­ത്തി­യ പ്രവാ­സി­കൾ­ക്കാ­യി­ കാ­ടും കാ­ടി­ന്റെ­ കു­ളി­രും കു­ളി­ലൊ­രു­ ബി­യറും, ബി­യർ കഴി­ക്കാ­നാ­യി­ ഒരു­ റി­സോ­ർ­ട്ടും തയ്യാ­റാ­യി­ വന്നപ്പോൾ കാട് നാ­ടാ­യി­ മാ­റി­.

ഒരമ്മ പെ­റ്റ അഞ്ച് മക്കൾ അന്പത് സെ­ന്റിൽ അഞ്ച് ഇരു­നി­ല മാ­ളി­കകൾ പണിത് ഞങ്ങളെ­ തോ­ൽ­പ്പി­ക്കാൻ ആരാണ് എന്ന് ആത്മാ­ഭി­മാ­നത്തോ­ടെ­ ആക്രോ­ശി­ച്ചപ്പോൾ, തൊ­ട്ടടു­ത്ത അയൽ­ക്കാ­രനും ഭൂ­പണയ ബാ­ങ്കി­ന്റെ­ കാ­രു­ണ്യം തേ­ടി­ കെ­ട്ടി­പൊ­ക്കി­, അഹങ്കാ­രത്തി­ന്റെ­ കോ­ൺ­ക്രീ­റ്റ് സ്വപ്നങ്ങൾ.

മാ­ളി­കപ്പു­റത്തേ­റി­യ മന്നന്റെ­ തോ­ളിൽ മാ­റാ­പ്പ് കയറു­മെ­ന്ന കവി­വാ­ക്യത്തെ­ പരി­ഹസി­ച്ചവർ ഇന്ന് തോ­ളിൽ മാ­ത്രമല്ല, തലയി­ലും അരയി­ലും മാ­റാ­പ്പ് കെ­ട്ട് ഗതി­കി­ട്ടാ­തെ­ അലയു­കയാ­ണ്. എല്ലാം സഹി­ച്ച് മി­ണ്ടാ­തെ­ കി­ടന്ന ഭൂ­മി­യു­ടെ­ മടി­ക്കു­ത്തിൽ പി­ടി­ച്ച് വസ്ത്രാ­ക്ഷേ­പം നടത്തി­യവരിൽ പ്രവാ­സി­കൾ­ക്കു­ള്ള സ്ഥാ­നം, ദു­ര്യോ­ധനന്റെ­താ­ണ്.

ദി­നാ­റി­ന്റെ­യും റി­യാ­ലി­ന്റെ­യും വി­നി­മയ നി­രക്കിൽ വന്ന ഉയർ­ച്ചയിൽ ദു­ർ­മേ­ദസ് വന്നത് പ്രവാ­സി­യു­ടെ­ ചി­ന്തകൾ­ക്കാ­യി­രു­ന്നു­.

സ്വപ്നങ്ങൾ കോ­ൺ­ക്രീ­റ്റ് ചെ­യ്യപ്പെ­ട്ടപ്പോൾ ഭൂ­മി­ക്കടി­യി­ലേയ്­ക്ക് നി­ക്ഷേ­പി­ച്ച മാ­ലി­ന്യങ്ങൾ­ക്ക് പകു­തി­ കണക്ക് ചോ­ദി­ച്ച് തു­ടങ്ങി­യി­രി­ക്കു­ന്നു­. നമ്മൾ നമ്മു­ടെ­താ­ണെ­ന്ന് കരു­തി­ അപഹരി­ച്ച മരവും മണലും പു­ഴയും നമ്മു­ടെ­ ബാ­ലൻ­സ് ഷീ­റ്റി­ലെ­ അൺ­പെ­യ്ഡ് ലയബിലിറ്റീസ് ആണെ­ന്ന് തി­രി­ച്ചറി­ഞ്ഞ് തു­ടങ്ങി­യപ്പോ­ഴേയ്­ക്കും പ്രകൃ­തി­യു­ടെ­ ഓഡി­റ്റിംഗ് തു­ടങ്ങി­ കഴി­ഞ്ഞി­രി­ക്കു­ന്നു­.

എനി­ക്ക് ശേ­ഷം പ്രളയമല്ലെ­ന്ന് ഇപ്പോൾ തി­രിച്ചറി­ഞ്ഞ ഞാ­നടക്കമു­ള്ള പ്രവാ­സി­കൾ ഇനി­ ചെ­യ്യേ­ണ്ടത്.

1.ഒരു­ വീ­ട്ടി­ലെ­ അംഗങ്ങൾ കൂ­ടു­തൽ ഭൂ­മി­ നശി­പ്പി­ക്കാ­തെ­ ചെ­റി­യ സ്ഥലത്തിൽ മൂ­ന്നോ­ നാ­ലോ­ തട്ടു­കളാ­യി­ ഫ്ളാ­റ്റു­കൾ കെ­ട്ടി­ കു­ടുംബക്കാ­രോ­ടൊ­പ്പം താ­മസി­ക്കു­ക.

2.പൊ­തു­ജനത്തെ­ ബോ­ധി­പ്പി­ക്കാ­നാ­യി­ മക്കളു­ടെ­ വി­വാ­ഹം വരു­ന്പോൾ, എല്ലാ­ സന്പാ­ദ്യവും വലി­യ മാ­ളി­ക കെ­ട്ടി­ ‘show off’ ചെ­യ്യു­ന്ന പരി­പാ­ടി­ അവസാ­നി­പ്പി­ക്കു­ക. ഓർ­ക്കു­ക വലി­യ വലി­യ കെ­ട്ടി­ടങ്ങളും വീ­ടു­കളും കണ്ട് ജനങ്ങൾ­ക്ക് ബോ­റടി­ച്ച് തു­ടങ്ങി­യി­രി­ക്കു­ന്നു­.

3.പ്ലാ­സ്റ്റിക് പൂ­ർ­ണ്ണമാ­യും ഒഴി­വാ­ക്കു­ക. ഇനി­ യാ­ത്രാ സമയത്ത് അത്യാ­വശ്യം വാ­ങ്ങേ­ണ്ടി­ വരു­ന്ന മി­നറൽ വാ­ട്ടറി­ന്റെ­ കു­പ്പി­കൾ സർ­ക്കാർ സംവി­ധാ­നത്തി­ലു­ള്ള റീ­ സൈ­ക്കിൾ ബി­ന്നി­ലി­ടാൻ ശ്രദ്ധി­ക്കു­ക.

4.ഓരോ­ പ്രവാ­സി­യും അവരവർ­ക്കു­ള്ള ഭൂ­മി­യിൽ പറ്റാ­വു­ന്നത്ര മരങ്ങൾ നട്ടു­ പി­ടി­പ്പി­ക്കു­ക.

5.വാ­ടകയ്ക്ക് കൊ­ടു­ക്കു­വാ­നാ­യും തി­രി­ച്ച് വി­ൽ­ക്കു­വാ­നാ­യും ഫ്ളാ­റ്റു­കൾ വാ­ങ്ങി­ നി­ക്ഷേ­പി­ക്കു­ന്നതിന് പകരം ചെ­റി­യ 15 മു­തൽ 20 സെ­ന്റ് വരെ­യു­ള്ള സ്ഥലങ്ങൾ വാ­ങ്ങി­ വെ­യ്ക്കു­ക.

You might also like

Most Viewed