വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...


പി. ഉണ്ണികൃഷ്ണൻകൃഷ്ണൻ - ചെയർമാൻ &‭ ‬ചീഫ് എഡിറ്റർ ഫോർ പി.എം ന്യൂസ്

സാധാരണക്കാരന് അന്നും ഇന്നും കുതിരകളെ ഭയമാണ്. സന്പന്ന വർഗത്തിനാകട്ടെ കുതിര ഒരു ആഡംബരവും അഹങ്കാരവുമാണ് അതിന് രാഷ്ട്രീയക്കാരന്റെ മുഖമായാലും മതനേതാവിന്റെ ശൗര്യമായാലും അവ കുതിക്കുന്നത്, സാധാരണക്കാരന്റെ നെഞ്ചിൻകൂട് ലക്ഷ്യമാക്കി തന്നെയാണ്.

നിയമസംവിധാനത്തിന്റെ കടിഞ്ഞാൺ പിടിച്ച് സാധാരണക്കാരനെ ലക്ഷ്യമാക്കി വരുന്ന അശ്വമേധങ്ങൾ ലക്ഷ്യപ്രാപ്തിക്കായി പാവപ്പെട്ടവനെ ചവിട്ടി മെതിച്ച് കടന്നുപോകുന്പോകുന്പോൾ നട്ടം തിരിയുന്ന സാധാരണക്കാരൻ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നത് കുതിരയെ കെട്ടുവാനായി ചങ്കൂറ്റം ഉണ്ടെന്ന് അഭിനയിക്കുന്ന മാധ്യമ പ്രസ്ഥാനങ്ങളെയാണ്.

മതസംഘടനകൾ നല്കുന്ന സംഭാവന കൊണ്ട് ഭിക്ഷാപാത്രം നിറയ്ക്കുന്ന മാധ്യമങ്ങളും, രാഷ്ട്രീയപാർട്ടികളുടെ പ്രത്യേകിച്ച് ഭരണം കൈയിലുള്ളവരുടെ സർക്കാർ പരസ്യങ്ങൾ കൊണ്ട് നടുനിവർത്തുന്ന മാധ്യമ മുത്തശ്ശിമാരും കുതിരയെ പോയിട്ട് കോവർ കഴുതയെ വരെ കെട്ടാൻ പ്രാപ്തിയില്ലാതെ നില്ക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.

ഫോർത്ത് എേസ്റ്ററ്റ് എന്ന് നാം കരുതിയിരുന്ന മാധ്യമ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും ‘മൗത്ത് പീസ്’ ആയി മാറിയപ്പോൾ ബി.പി.എല്ലിന് താഴെയും, തൊട്ട് മുകളിലുമായി കിടക്കുന്ന മധ്യവർഗ്ഗം ശരണം തേടിയത് സോഷ്യൽ മീഡിയ പോലുള്ള നവമാധ്യമങ്ങളിലായിരുന്നു. പലരും പറയാൻ മടിക്കുന്ന അല്ലെങ്കിൽ ഭയപ്പെടുന്ന പലതും തുറന്നെഴുതുവാൻ ഒരു വേദി നല്കിയ സോഷ്യൽ മീഡിയയുടെ പ്രസക്തിയും സത്യസന്ധതയും ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.

റെപ്യൂട്ടെഷൻ മാനേജ്മെന്റ് കന്പനികൾക്ക് കോടികൾ നല്കിയാൽ ഏതൊരു കള്ളനെയും ഓൺലൈൻ സാങ്കേതിക വിദ്യകൾ വഴി പോലീസാക്കാൻ കഴിയുമെന്ന തിരിച്ചറിവ് സാധാരണക്കാരന് ലഭിച്ചത് വളരെ വൈകിയാണ്.

തീവണ്ടിയിലെ ‘ടോയിലറ്റിൽ’ സാഹിത്യ സംഭാവനകളും കൂതറ സ്വപ്നങ്ങളും വരച്ച് വെച്ചിരുന്ന സാധാരണക്കാരനായ ഒരു ‘pervert’ന്റെ മുഖമാണ് സത്യസന്ധമായി പ്രതികരിക്കുന്ന സോഷ്യൽ മീഡിയയിലെ activistന് അതിലെ ആൾക്കൂട്ടം നല്കുന്നത്.

തീവണ്ടിയിലെ വിവിധ ബോഗികളിൽ ഓ‍ർഡിനറിയും എയർകണ്ടീഷൻ കന്പാർട്ട്മെന്റുകളും ഫസ്റ്റ് ക്ലാസും ഉണ്ട് എന്ന പോലെ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നവർ താമസിക്കുന്നതും പ്രതികരിക്കുന്നതും അവർ യാത്ര ചെയ്യുന്ന കന്പാർട്ട്മെൻറ്റിൽ ഉള്ള യാത്രക്കാരോടാണ് എന്നതും പ്രതികരിക്കുന്നത് അത്തരം പരിമിത comfort stationൽ മാത്രമാണെന്നും ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

ജ്യൂഷ്യറിയും മതവും രാഷ്ട്രീയക്കാരന് നാം തീറെഴുതി കൊടുത്തിരിക്കുന്നു. കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളാകട്ടെ വിവിധ മതസംഘടനകളുടെയും രാഷ്ട്രീയ പാ‍‍‍‍ർട്ടികളുടെയും ഔദാര്യം കൊണ്ട് മാത്രം പേനയുന്തുന്നവരാണ്. പേനയ്ക്ക് വാളിനെക്കാൾ മൂർച്ചയുണ്ടെന്ന് പറഞ്ഞ മഹാന്മാരെ അന്വേഷിച്ച് ഒരു ആൾക്കൂട്ടം പല വഴികളിലായി തിരച്ചിൽ തുടരുന്നുണ്ട്. അത്തരം സത്യാന്വേഷികൾക്കുള്ള ഒരു ചെറിയ ഉത്തരമായിരുന്നു ഫോർ പി.എം ന്യൂസ്ബഹറിനിൽ നല്കിയത്.

രാഷ്ട്രീയ മതസംഘടനകളുടെ യാതൊരു സ്വാധിനവും, സഹായവുമില്ലാതെ, ഒരു സ്വതന്ത്ര ദിനപത്രം എന്ന ആശയം ബഹ്റൈനിലെ മലയാളി സമൂഹം നിറഞ്ഞ മനസോടെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ഫോർ പി.എം ന്യൂസിന് ലഭിച്ച വരിക്കാരുടെ എണ്ണം സൂചിപ്പിച്ചത്.

ഗൾഫ് മേഖലയിലെ സാന്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചത് പ്രിന്റ് മീഡിയയെയാണ്. പരസ്യ വരുമാനത്തിൽ ഗണ്യമായ കുറവ് ഗൾഫിലെ എല്ലാ ഭാഷകളിലുമുള്ള പത്രങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഫോർ പി.എം ന്യൂസും നേരിടുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചിരുന്ന പോലെ ഗൾഫിലെ മറ്റ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ എന്നീ സ്ഥലങ്ങളിൽ ഫോർ പി.എം ന്യൂസ് ഓഫീസുകൾ തുറന്നു കഴിഞ്ഞിരിക്കുന്നു. സാങ്കേതിക മേന്മയോടെ പുത്തൻ എഴുത്തുകാരുടെ സാന്നിധ്യം വഴി ഗൾഫിലെ ഒന്നാം നിരയിലുള്ള പത്രമായി മാറുക എന്ന ചിന്തയോടെ മുന്നേറുന്ന ഫോർ പി.എം ന്യൂസിന്റെ റീ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ചില സംവിധാനങ്ങൾ ഇനിയും ചെയ്തു തീർക്കാനായിട്ടുണ്ട്. അതിനായി കുറച്ചു കൂടി സാവകാശം ചോദിച്ചുകൊണ്ട് എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ.

You might also like

Most Viewed