യു­ദ്ധത്തി­ന്റെ­ ശാ­സ്ത്രം


ഈജിപ്ത്തിലെ സുമേറിയൻ സംസ്കാരം മുതൽ അറിയപ്പെടുന്ന പാശ്ചാത്യ സംസ്കാരം ബിസി 3000 മുതൽ എന്ന് ചരിത്രകാരന്മാർ.

അതിലും പഴക്കമുള്ള ഇന്ത്യൻ വേദ കാലം. ഇവയിലൊക്കെ തന്നെ യുദ്ധങ്ങളുടെ വിവരണം ധാരാളം.

ഇതിഹാസങ്ങളായ ഭാരതം, രാമായണം ഇവയും യുദ്ധപ്രദാനം തന്നെ.

1740നും 1897നും ഇടയിൽ യുറോപ്പിൽ 230ഓളം യുദ്ധങ്ങളും വിപ്ലവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. യുറോപ്പിലെ മിക്ക രാജ്യങ്ങളും യുദ്ധ ചിലവുകൾ കാരണം കടക്കാരായി മാറി. ഈ യുദ്ധങ്ങളിൽ എല്ലാം കൂടെ 30 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. പത്തോന്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസം കാരണം യുദ്ധങ്ങളുടെ എണ്ണം കുറഞ്ഞു. എന്നാൽ ഇതേ കാരണത്താൽ തന്നെ യുദ്ധ കെടുതികളും മരണവും വർദ്ധിച്ചു. ഒന്നാം ലോക യുദ്ധത്തിൽ 13 ദശലക്ഷത്തിനും, രണ്ടാം ലോക യുദ്ധത്തിൽ 50 ദശ ലക്ഷത്തിനും അടുത്ത് ആളുകൾ മരിച്ചു എന്ന് കണക്കാക്കുന്നു. രണ്ടാം ലോക യുദ്ധ ശേഷം യുദ്ധ മരണഗണങ്ങൾ ഗണനീയമായികുറഞ്ഞു. 

രോഗാതുരമായ ഈ അവസ്ഥ എന്ത് കൊണ്ട്? 

പരിണാമ മനശാസ്ത്രകാർന്മാർ ഇതിനെ സ്വാഭാവികമെന്നും, ഇതിനു കാരണം സെൽഫിഷ് ജീനുകളാണെന്നും വിലയിരുത്തുന്നുണ്ട്.

എതിർ ഗ്രൂപ്പുകളുമായും മറ്റു മൃഗങ്ങളുമായും നിലനിൽപ്പിനുള്ള സമരം, യുദ്ധം നിലനിൽപിന്റെ സ്വഭാവിക ആവശ്യമായിവരുന്നു. 

ജീവശാസ്ത്രപരമായി ആക്രമണ സ്വഭാവത്തിന് കാരണമായ ടെസ്റ്റടെറോൺ എന്ന ഹോർമോണുമായും, ശാന്തതയുടെ കാരണമായ സെറോടോണിന്റെ അളവ് കുറവും യുദ്ധോൽസുകതയുടെ കാരണമായി വിശദീകരിക്കുന്നുണ്ട്.

എന്നാൽ നാടോടി ജീവിതം നയിക്കുന്ന വിഭാഗങ്ങൾ, അതുപോലെ ചരിത്ര പൂർവ കാലത്തെ ജനജീവിതമൊക്കെ യുദ്ധം വളരെ കുറഞ്ഞ അവസ്ഥ അടയാളപ്പെടുത്തുന്നു. കൂടാതെ മറ്റു സ്പീഷിസുകൾ തമ്മിൽ പോരാട്ടം കുറവാണ് എന്നതും ഈ നിഗമനങ്ങളെ ദുർബലപ്പെടുത്തുന്നു.

ആധുനിക കാലത്തെ ഇരുപത്തി ഒന്നോളം നാടോടി ഗ്രൂപ്പുകളിൽ പഠനം നടത്തിയ ആന്ത്രോപോളജിസ്റ്റുകളായ ഡഗ്ലസ് ഫ്രൈയും, പാട്രിക് സോടെർബർഗും, ഇവരുടെ ഇടയിൽ പോരാട്ടങ്ങൾ വളരെ അപൂർവ്വം എന്ന് നിരീക്ഷിച്ചു. 

ആർ. ബ്രയാൻ ഫെർഗുസൻ കഴിഞ്ഞ പതിനായിരം വർഷത്തെ പഴക്കമേ യുദ്ധങ്ങൾക്ക് ഉള്ളൂ എന്നും, അതും ആറായിരം വർഷത്തിനുള്ളിലാണ് ഇവയുടെ അളവു വർദ്ധിച്ചത് എന്നും തെളിവ് നിരത്തുന്നു. 

യുദ്ധത്തിന്റെ മനശാസ്ത്രം ആദ്യമായി അന്വേഷിച്ചത് വില്യം ജെയിംസ് ആണ്. അദ്ദേഹത്തിന്റെ ‘The Moral Equivalent of War’, 1910ൽ പ്രസിദ്ധീകരിച്ചു.

യുദ്ധം സാമൂഹികമായി ഉണർവും, ഒരുമയും, ഉണ്ടാക്കുന്നു. വ്യക്തി പരമായി ആവട്ടെ, അച്ചടക്കം, ധീരത നിസ്വാർത്ഥത, സ്വയം ബലി തുടങ്ങിയ മടുപ്പിക്കുന്ന സാധാരണ ജീവിതത്തിൽ ഇല്ലാത്ത ഗുണങ്ങൾ പ്രകടീകൃതമാവുന്നു എന്ന് അദ്ദേഹം വിലയിരുത്തി.

മറ്റൊരു പ്രധാന ഘടകം, യുദ്ധം ഒരു വിഭാഗത്തിന്റെ ധനവും അധികാരവും വർദ്ധിപ്പിക്കുന്നു. ഇന്നത്തെ മിക്ക യുദ്ധവും, വൻകിട രാഷ്ട്രങ്ങളുടെയും, അധികാര മൂലധന താൽപര്യങ്ങൾ തന്നെ എന്ന് കാണാം. 

യുദ്ധ നിരക്ക് കുറയുന്നു: സ്റ്റീഫൻ പിങ്കർ “ബെറ്റർ ഏഞ്ചൽസു ഓഫ് ഔർ നേച്ചർ” എന്ന തന്റെ കൃതിയിൽ രണ്ടാം ലോകയുദ്ധ ശേഷം യുദ്ധങ്ങൾ കുറയുന്നു എന്ന് വിലയിരുത്തുന്നു. എൺപതുകൾ വരെ ആഭ്യന്തര യുദ്ധങ്ങൾ കുറവില്ലായിരുന്നു എങ്കിലും, അതിന് ശേഷം അവയും കുറയുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ഇത് യുറോസെൻട്രിക് നിരീക്ഷണം മാത്രമാണ് എന്നാണ് വിമർശനം.

എന്തൊക്കെ വിശദീകരണം ഉണ്ടെങ്കിലും, നിലവിലെ ലോകസാഹചര്യം യുദ്ധോൽസുകമായി കൊണ്ടിരിക്കുന്നു എന്നതാണ് അവസ്ഥ. 

സ്റ്റീഫൻ ഹോകിങ്ങ്സ് എന്ന വിഖ്യാത ഫിസിസ്റ്റ്, ഇന്നത്തെ അവസ്ഥ തുടർന്നാൽ മനുഷ്യ വർഗം ഒരു ആണവ യുദ്ധത്തിലോ, മനുഷ്യ നിർമ്മിത വൈറസ് ബാധയാലോ സ്വയം അന്ത്യം വരിക്കും എന്ന് നമ്മെ താക്കീത് ചെയുന്നു.

You might also like

Most Viewed