മാ­ൽ­തൂ­സും വാ­ൾ‍­ഹാ­ർ­ട്ടും കാ­ൾ‍­മാ­ർ‍­ക്സും.


തോമസ്‌ റോബർ‍ട്ട്‌ മാൽതൂസ്. പ്രശസ്ത ഇംഗ്ലീഷ് പൊളിറ്റിക്കൽ‍ ഇക്കണോമിസ്റ്റ്, ജനസംഖ്യാ ശാസ്ത്രജ്ഞൻ‍.

തന്റെ “ഏൻ എസ്സേ ഓൺ ദി പ്രിൻസിപ്പൽ‍ ഓഫ് പോപ്പുലേഷൻ” എന്ന വിഖ്യാത കൃതിയിലൂടെ “മാൽതൂസിയൻ ട്രാപ്” അഥവ ജനസംഖ്യ ദുരന്തം എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചു.

ജനസംഖ്യ ജ്യോമെട്രിക് പ്രോഗ്രഷനിൽ‍ വളരുന്പോൾ‍, അവശ്യ വസ്തുക്കളുടെ വളർ‍ച്ച അരിത്്മെട്രിക് പ്രോഗ്രഷനിൽ‍ ആണ് എന്നും അത് ദാരിദ്യം, യുദ്ധം തുടങ്ങിയ ദുരന്തങ്ങൾ‍ക്ക് കാരണമാവുന്നു എന്നും സിദ്ധാന്തിച്ചു. പുസ്തക പ്രസിദ്ധീകരണം 1798ൽ‍.

പിയേറെ ഫ്രാങ്കോയിസ് വാൾ‍ഹാർട്ട്: അത്ര പ്രശസ്തൻ അല്ലാത്ത ഫ്രഞ്ച് ജനസംഖ്യ ജീവശാസ്ത്രകാരൻ. തന്റെ പ്രയോഗിക പരീക്ഷണത്തിൽ‍ മാൽതൂസിയൻ സിദ്ധാന്തം ശരിയല്ല എന്ന് കണ്ടു. ജീവികളുടെ ജനസംഖ്യ വളർ‍ച്ച ഒരു പരിധിയിൽ‍ എത്തുന്പോൾ‍ സന്തുലനത്തിൽ‍ എത്തുന്നു  എന്നും ഉപയോഗ്യ വസ്തുകളുടെ പരിമിതി നിൽനിൽ‍ക്കുന്നവയുടെ ജനനനിയന്ത്രണത്തിന് കാരണമാവുന്നു എന്നും കണ്ടെത്തി. 1838ൽ തന്റെ പ്രയോഗിക നിരീക്ഷണ ഗ്രാഫ് പുറത്തിറക്കി. ജനസംഖ്യാ വർദ്‍ധനവ്‌, താരതമ്യ പഠനത്തിൽ‍ തുടക്കത്തിനേക്കാൾ‍ താഴുന്ന അവസ്ഥയാണ് സ്വാഭാവിക പ്രകൃതിയിൽ‍ എന്നും അദ്ദേഹം വിലയിരുത്തി.

പക്ഷെ മാൽതൂസ് ഭാഗ്യവാനായിരുന്നു. ഇന്നും കൂടുതൽ‍ അറിയുന്നത് മാൽതൂസാണ് തന്റെ സിദ്ധാന്തം വിവാദപരമാണെങ്കിലും.

ഡാർ‍വിൻ തന്റെ പരിണാമ സിദ്ധാന്തിനും മാൽതൂസിനെ അറിയാതെ ഉപയോഗപ്പെടുത്തി എന്ന് പറയാം. ജീവി വർഗ്‍ഗങ്ങളുടെ നിലനിൽപ്പിനുള്ള സമരത്തിൽ‍ ജനസംഖ്യയും ഉപജീവന വസ്തുക്കളുടെ ലഭ്യതയും മത്സര കാരണം ആവുന്നു എന്ന് കരുതി.

എന്നാൽ‍ ഡാർ‍വിനോ അദ്ദേഹത്തിന്റെ സമയത്തെ മറ്റ് ചിന്തകരോ ചോദ്യം ചെയാത്ത സിദ്ധാന്തം ഒരാൾ‍  മാത്രം ചോദ്യം ചെയ്തു, കാൾ‍ മാർ‍ക്സ്.

ശാസ്ത്രവിഷയങ്ങൾ‍ കൂലങ്കഷമായി നിരീക്ഷിച്ചിരുന്ന ഇദ്ദേഹം തന്റെ “തിയറീസ് ഓഫ് സർ‍പ്ലസ് വാല്യു” രണ്ടാം ഭാഗത്തിൽ‍ ഇങ്ങനെ കുറിച്ചു.

1. ഒരു മാനുഷിക നിയന്ത്രണവുമില്ലാതെ മനുഷ്യൻ പ്രത്യുൽപ്പാദനം നടത്തുകയാണെങ്കിൽ‍ ജൈവ ലോകത്തിന്റെ സാമാന്യ നിയമം, ജനസംഖ്യ ഏറിയോ കുറഞ്ഞോ ഉള്ള സ്ഥിരത കൈവരിക്കും.

2. മാൽതൂസിയൻ നിയമം പ്രയോഗിക്കുന്പോൾ‍, മനുഷ്യഭോജ്യങ്ങൾ‍ ആയ സസ്യങ്ങളും ജന്തുക്കളും, അതേനിയമം പാലിക്കും എന്ന് പറഞ്ഞാൽ‍ ഭക്ഷ്യ ദൗർ‍ബല്യം ഉണ്ടാവില്ല. ഒപ്പം അവന്റെ നിയന്ത്രണം കൂടുതൽ‍ സംരക്ഷണം സസ്യ ജന്തു ജാലങ്ങളുടെ ഉൽപ്പാദന വർ‍ദ്ധനവും ഉണ്ടാക്കും.

ഇരുപതാം നൂറ്റാണ്ട് ഇത് തെളിയിച്ചു. ഭക്ഷ്യോൽപ്പാദനം ജനസംഖ്യ ഗ്രാഫിനെ പലമടങ്ങ്‌ മറികടന്നു.

എന്നാൽ‍ ഇന്നും ലോകത്ത് ഭക്ഷ്യദൗർ‍ബല്യം, പട്ടിണി ഒക്കെ നടമാടുന്നു.

അതിന്റെ കാരണമാവട്ടെ പ്രധാനമായും ഉൽപ്പാദനക്കുറവല്ല. മറിച്ച് ഉൽപ്പാദന വർ‍ദ്ധനവ്‌  കൂടിയാണ്.

ഉദാ: 1930കളിലെ ആഗോള മഹാ മാന്ദ്യം. അന്ന്  അമേരിക്കയിൽ‍ കത്തിച്ചു കളഞ്ഞതും, കടലിൽ‍ ഒഴുക്കിയതും ടൺ കണക്കിന് ധാന്യമാണ്. കാരണം ഉൾപ്പാദന വർ‍ദ്ധനവ്‌ ഉണ്ടാക്കിയ വില ക്കുറവ് ജനത്തിന്റെ ക്രയശേഷിയെ ബാധിച്ചു. ഡിമാൻഡ് ഉണ്ടാവാൻ ഉൽപ്പാദിപ്പിച്ചവ നശിപ്പിക്കുകയെ വഴിയുണ്ടായുള്ളൂ. 2008ലെ മാന്ദ്യവും റിയൽ‍ എേസ്റ്ററ്റിൽ‍ ഉണ്ടാക്കിയ “ബൂം”ആണ് ധനത്തകർ‍ച്ചയുടെ കാരണമായതെന്ന് നമുക്ക് അറിയാമല്ലോ.

You might also like

Most Viewed