ആത്മനി­യന്ത്രണത്തി­ന്‍റെ­ ആഘോ­ഷപ്പെ­രു­ന്നാൾ‍.


സത്താർ കണ്ണപു­രം

താ­ ഒരി­ക്കൽ‍ കൂ­ടി­ ഈദുൽ‍ ഫി­ത്തർ‍ സമാ­ഗതമാ­യി­. അല്ലാ­ഹു­വി­ന് വേ­ണ്ടി­ മനു­ഷ്യൻ സഹി­ച്ച വി­ശപ്പി­ന്റെ­യും അർ‍­പ്പി­ച്ച ആരാ­ധനകളു­ടെ­യും തൊ­ട്ടു­പി­ന്നാ­ലെ­ വരു­ന്ന ആത്മഹർ­ഷത്തി­ന്റെ­യും കൊ­ണ്ടാ­ട്ടപ്പെ­രു­ന്നാൾ‍.

ഏതെ­ങ്കി­ലും മതാ­ചാ­രത്തി­ന്റെ­യോ­ പു­ണ്യപു­രു­ഷന്‍റെ­യോ­ ജന്മദി­നത്തി­ന്റെ­യോ­ ചരമദി­നത്തി­ന്റെ­യോ­ മറ്റേ­തെ­ങ്കി­ലും പ്രാ­ദേ­ശി­കമോ­ ദേ­ശീ­യമോ­ ആയ ചരി­ത്രസംഭവത്തി­ന്റെ­യോ­ ഓർ‍­മ പു­തു­ക്കാ­നു­ള്ളതല്ല ഇസ്ലാ­മി­ലെ­ രണ്ട് പെ­രു­ന്നാ­ളു­കൾ‍. മറി­ച്ചു­ പ്രധാ­നപ്പെ­ട്ട രണ്ട് ആരാ­ധനകളു­മാ­യി­ ബന്ധപ്പെ­ട്ട പു­ണ്യ ദി­നങ്ങളാ­ണവ. ഈദുൽ‍ അദ്ഹ ഹജ്ജു­മാ­യും ഈദുൽ‍ ഫി­തർ‍ റമദാൻ നോ­ന്പു­മാ­യും ബന്ധപ്പെ­ട്ടു­ നി­ശ്ചയി­ക്കപ്പെ­ട്ടതാ­ണ്. അതു­കൊ­ണ്ട് തന്നെ­ ഭൗ­തി­കപ്രദമാ­യ ആഘോ­ഷപരതയും ആഹ്ലാ­ദപ്രകടനവും മാ­ത്രമല്ല, അതി­ലു­പരി­ ആത്മീ­യമാ­യ ധ്യാ­നപരതയും ദൈ­വാ­ഭി­മു­ഖ്യവു­മാണ് ഈ പെ­രു­ന്നാ­ളു­കളു­ടെ­ അടി­സ്ഥാ­ന ഭാ­വം. അവ, തി­ന്നാ­നും കു­ടി­ക്കാ­നും ആഹ്ലാ­ദി­ക്കാ­നും മാ­ത്രമു­ള്ള വെ­റും ആഘോ­ഷ വേ­ളകളല്ല. അനു­വദനീ­യമാ­യ ആനന്ദങ്ങൾ‍ ആസ്വദി­ച്ചു­കൊ­ണ്ട് തന്നെ­, ദൈ­വത്തെ­ വാ­ഴ്ത്താ­നും അവനോ­ടു­ നന്ദി­ പ്രകടി­പ്പി­ക്കാ­നു­മു­ള്ള പു­ണ്യമു­ഹൂ­ർ‍­ത്തങ്ങളാ­ണ്.

ഈദുൽ‍ ഫി­ത്തർ‍ വലി­യൊ­രു­ സാ­ഫല്­യത്തി­ന്റെ­ ആഘോ­ഷമാ­ണ്. റമദാൻ മാ­സം മു­ഴു­വൻ ഏറെ­ ക്ഷമി­ച്ചും സഹി­ച്ചും ശരീ­രേ­ച്ചകൾ‍ നി­യന്ത്രി­ച്ചും ദൈ­വസ്മരണയി­ലും ആരാ­ധനകളി­ലും പ്രാ­ർ‍­ത്ഥനകളി­ലും മു­ഴു­കി­യും അല്ലാ­ഹു­വി­ന്‍റെ­ പ്രീ­തി­മാ­ത്രം കാംക്ഷി­ച്ചു­കൊ­ണ്ട് നോ­ന്പ് നോ­ൽ‍­ക്കാൻ കഴി­ഞ്ഞതി­ലു­ള്ള സത്യവി­ശ്വാ­സി­ക്ക്‌ തന്‍റെ­ സാ­ഫല്യബോ­ധവും സന്തോ­ഷവും പ്രകടി­പ്പി­ക്കാ­നു­ള്ള സു­വർ‍­ണാ­വസരം. ഈദുൽ‍ ഫിത്­തർ‍ - ഫി­ത്രി­ന്റെ­ ഈദ്- എന്ന പേര് തന്നെ­ സൂ­ചി­പ്പി­ക്കു­ന്നത് അതാ­ണ്‌. ഈദ് എന്നാൽ‍ ആഘോ­ഷം. ഫിത്­തർ‍ എന്നാൽ‍ നോ­ന്പ് മു­റി­ക്കൽ‍, അഥവാ­ അവസാ­നി­പ്പി­ക്കൽ‍. വി­ജയകരമാ­യി­ റമദാൻ നോ­ന്പ് പൂ­ർ‍­ത്തി­യാ­ക്കി­ അവസാ­നി­പ്പി­ക്കു­ന്ന ആഘോ­ഷം എന്നർ‍­ത്ഥം. നോ­ന്പറു­തി­പ്പെ­രു­ന്നാൾ‍ എന്ന് മലയാ­ളത്തിൽ‍ പരി­ഭാ­ഷപ്പെ­ടു­ത്താ­മെ­ന്നു­ തോ­ന്നു­ന്നു­.

ഈദുൽ‍ ഫി­ത്തർ‍ നന്ദി­പ്രകടനത്തി­ന്‍റെ­ ആഘോ­ഷം കൂ­ടി­യാ­ണ്. അതാ­യത്, മു­കളിൽ‍ പറഞ്ഞത്പോ­ലെ­ ദൈ­വപ്രീ­തി­ക്ക് വേ­ണ്ടി­ കഷ്ടപ്പെ­ട്ടു­ നോ­ന്പ് നോ­ൽ‍­ക്കാൻ കഴി­യു­ക എന്ന ഏറ്റവും വലി­യ അനു­ഗ്രഹം തനി­ക്ക് പ്രദാ­നം ചെ­യ്തതി­നും അത് തനി­ക്കു­ സാ­ധ്യമാ­ക്കി­തന്നതി­നും സത്യവി­ശ്വാ­സി­ അല്ലാ­ഹു­വി­നോട് ആത്മാ­ർ‍­ത്ഥമാ­യി­ നന്ദി­ പ്രകടി­പ്പി­ക്കാ­നും അവന്‍റെ­ മഹത്വം പ്രകടി­പ്പി­ക്കാ­നും അവൻ തന്നെ­ ഏർ‍­പ്പെ­ടു­ത്തി­ത്തന്ന സു­ദി­നം. റമദാൻ മാ­സത്തിൽ‍ വ്രതമനു­ഷ്ടി­ക്കണമെ­ന്ന് കൽ­പ്പി­ച്ചതി­ന് ശേ­ഷം അല്ലാ­ഹു­ പറയു­ന്നു­: “(അങ്ങനെ­ കൽ‍­പ്പി­ച്ചത്) നി­ങ്ങൾ‍ ആ എണ്ണം പൂ­ർ‍­ത്തി­യാ­ക്കാ­നും നി­ങ്ങൾ‍­ക്ക് നേ­ർ‍­വഴി­ കാ­ണി­ച്ചു­ തന്നതി­ന്‍റെ­ പേ­രിൽ‍ അല്ലാ­ഹു­വി­ന്‍റെ­ മഹത്വം നി­ങ്ങൾ‍ പ്രകീ­ർ‍­ത്തി­ക്കാ­നും നി­ങ്ങൾ‍ നന്ദി­ പ്രകടി­പ്പി­ക്കു­വാ­നും വേ­ണ്ടി­യത്രെ­” ഖു­ർ‍­ആൻ 2:185. ഈ ദൈ­വാ­ജ്ഞ അനു­സരി­ച്ച്കൊ­ണ്ടാണ് മു­സ്ലിങ്ങൾ‍ പെ­രു­ന്നാ­ൾ‍­ദി­നം മു­ഴു­വൻ അല്ലാ­ഹു­വി­നെ­ വാ­ഴ്ത്തി­ക്കൊ­ണ്ടും സ്തു­തി­ച്ചു­കൊ­ണ്ടും ദൈ­വപ്രകീ­ർ‍­ത്തനമന്ത്രം ഉച്ചത്തിൽ‍ മു­ഴക്കി­ കൊ­ണ്ടി­രി­ക്കു­ന്നത്.

ഏവർ­ക്കും ഈദ് ആശംസകൾ...

You might also like

Most Viewed