പാ­ർ­ക്കറും സൂ­ര്യനും


പങ്കജ് നാ­ഭൻ

ഇക്കഴി­ഞ്ഞ ആഗസ്റ്റ് 12ന് രാ­വി­ലെ­ കൃ­ത്യം 3:31ന് സൂ­ര്യനെ­ തൊ­ടാ­നു­ള്ള മനു­ഷ്യ സംരംഭമാ­യ പാ­ർ­ക്ക്ർ പ്രോബ് വി­ക്ഷേ­പി­ക്കപ്പെ­ട്ടി­രി­ക്കു­കയാ­ണ്. ഡോ­ക്ടർ യു­ജീൻ പാ­ർ­ക്കർ എന്ന സൗ­രഭൗ­തി­ക (ഹീ­ലി­യോ­ ഫി­സി­ക്സ്) ശാ­സ്ത്രജ്ഞന്റെ­ പേ­രാണ് സൂ­ര്യന്റെ­ ഏറ്റവും അടു­ത്ത് നി­രീ­ക്ഷണം നടത്താൻ പോ­വു­ന്ന ഉപകരണത്തി­ന്റെ­ പേ­ര്. ജീ­വി­ച്ചി­രി­ക്കു­ന്ന ഒരാ­ളു­ടെ­ പേര് ആദ്യമാ­യാണ് ഇത്തരം ഒരു­ പ്രോ­ബിന് നൽ­കു­ന്നത്. 

സൂ­ര്യൻ: സൗ­രയു­ഥത്തി­ന്റെ­ കേ­ന്ദ്രവും ഭൂ­മി­ക്ക് ഏറ്റവു­മടു­ത്ത നക്ഷത്രവു­മാ­ണല്ലോ­. ഭൂ­മി­യി­ലെ­ ഊർ­ജ്ജത്തി­ന്റെ­ പ്രധാ­ന ശ്രോ­തസും, ജീ­വന്റെ­ അടി­ത്തറയും സൂ­ര്യൻ തന്നെ­. ഭൂ­മി­യിൽ നി­ന്നും 1.39 മി­ല്ല്യൻ കി­ലോ­മീ­റ്റർ ദൂ­രത്ത് സ്ഥി­തി­ ചെ­യു­ന്നു­. സൗ­രയു­ഥത്തി­ന്റെ­ മൊ­ത്തം പി­ണ്ധത്തി­ന്റെ­ 99.86 ശതമാ­നവും സൂ­ര്യന്റെ­ പി­ണ്ധമാ­ണ്. എന്ന് പറഞ്ഞാൽ ബാ­ക്കി­ എല്ലാ­ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൂ­ടെ­ 0.14 ശതമാ­നം പി­ണ്ധം മാ­ത്രമേ­ ഉള്ളൂ­വെ­ന്നർ­ത്ഥം. ഏകദേ­ശം 4.6 ബി­ല്ല്യൻ വർ­ഷം വയസ്സാ­യി­ എന്ന് കരു­തു­ന്ന സൂ­ര്യൻ ഒരു­ മദ്ധ്യ വയസ്ക്കനാ­ണെ­ന്നും ഇനി­യും ഏകദേ­ശം അഞ്ച് ബി­ല്ല്യൻ വർ­ഷം ജീ­വി­ക്കും എന്നും കരു­തു­ന്നു­. വലി­യൊ­രു­ ഹൈ­ഡ്രജൻ ബോംബാ­യി­രി­ക്കു­ന്ന ഇതിൽ ഓരോ­ നി­മി­ഷവും 600 മി­ല്ല്യൻ ടൺ ഹൈ­ഡ്രജൻ ഫ്യൂ­ഷൻ നടന്ന് ഹീ­ലി­യമാ­യി­ മാ­റു­ന്നു­. 13 മി­ല്ല്യൻ ഭൂ­മി­യെ­ ഉൾ­കൊ­ള്ളാ­നു­ള്ള വലു­പ്പമു­ള്ള സൂ­ര്യന്റെ­ റെ­ഡി­യേ­ഷൻ ഘടനയെ­ന്ത് എന്ന് കൂ­ടെ­ പരി­ശോ­ധി­ക്കാം. 

കോ­ർ: ഹൈ­ഡ്രജൻ ഫ്യുസ് ചെ­യ്ത് ഹീ­ലി­യമാ­വു­ന്ന ഭാ­ഗം, റേ­ഡി­ യസി­ന്റെ­ 25%ത്തോ­ളം വരു­ന്നു­. 

റേ­ഡി­യേ­റ്റിവ് സോ­ൺ: എഴു­പത് ശതമാ­നം വരു­ന്നു­ സംവഹനം നടക്കാ­ത്ത, റേ­ഡി­യെ­ഷൻ സോൺ.

ഫോ­ട്ടോ­സ്ഫി­യാ­ർ: പ്രകാ­ശം കൊ­ണ്ട് കാ­ണാ­വു­ന്ന ഉൾ­ഭാ­ഗം.

അന്തരീ­ക്ഷം: സൂ­ര്യഗ്രഹണ സമയത്ത് പ്രധാ­ന ഭാ­ഗം മറയ്ക്കപ്പെ­ടു­ന്പോൾ കാ­ണപെ­ടു­ന്ന ഹാ­ലോ­ ഭാ­ഗം.

പാ­ർ­ക്കർ പ്രോ­ബ്: ഈ സ്പേസ് ക്രാ­ഫ്റ്റി­ന്റെ­ ദൗ­ത്യം മു­കളിൽ പറഞ്ഞ സൂ­ര്യന്റെ­ അന്തരീ­ക്ഷത്തി­ന്റെ­ നാല് മി­ല്ല്യൻ മയിൽ അടു­ത്ത് വരെ­യെ­ത്തി­ സൂ­ര്യനെ­ പഠി­ക്കു­കയെ­ന്നതാ­ണ്. കൊ­റോ­ണ എന്ന് വി­ളി­ക്കു­ന്ന സൂ­ര്യന്റെ­ ഈ ഭാ­ഗത്തിന് അടു­ത്തെ­ത്തു­ന്ന ആദ്യ മനു­ഷ്യ നി­ർ­മ്മി­ത ഉപകരണമാ­ണി­ത്. സൂ­ര്യതാ­പം, സൗ­രവാ­തം, വി­കി­രണം തു­ടങ്ങി­ ഭൂ­മി­യെ­യും സൗ­രയു­ഥത്തെ­യും ഭൗ­മകാ­ലാ­വസ്ഥയെ­യു­മടക്കം ബാ­ധി­ക്കു­ന്ന പ്രതി­ഭാ­സങ്ങളെ­ അടു­ത്തും ആഴത്തി­ലും ശാ­സ്ത്രീ­യമാ­യി­ അറി­യു­ക എന്നതാണ് ലക്ഷ്യം. 1400 ഡി­ഗ്രി­ സെ­ന്റി­ഗ്രേഡ് ഹീ­റ്റിൽ സഞ്ചരി­ക്കാൻ ഇതി­ന്റെ­ കവചം 11.4cm കട്ടി­യു­ള്ള കോംപോ­സി­റ്റ് കാ­ർ­ബൺ കൊ­ണ്ടാണ് നി­ർ­മ്മി­ച്ചി­രി­ക്കു­ന്നത്. 

സൂ­ര്യനെ­ പഠി­ക്കു­ന്നത് എന്തി­ന്? നമ്മു­ടെ­ ഏറ്റവും അടു­ത്ത നക്ഷത്ര മാ­യ സൂ­ര്യനെ­ കു­റി­ച്ചു­ള്ള പഠനം മറ്റ് നക്ഷത്രങ്ങളെ­ കു­റി­ച്ചു­ള്ള അറി­വും കൂ­ടെ­ ലഭ്യമാ­ക്കു­ന്നു­. ഭൂ­മി­യി­ലെ­ ജീ­വന്റെ­ ഊർ­ജ്ജവും വെ­ളി­ച്ചവും സൂ­ര്യനാ­ണ്. ഇതി­ലെ­ അറിവ് ഭൂ­മി­യി­ലെ­ ജീ­വന്റെ­ ഉത്ഭവത്തെ­ കു­റി­ച്ചും വെ­ളി­ച്ചം വീ­ശും. 500Km/sec വേ­ഗത്തിൽ ഭൂ­മി­യെ­ കടന്ന് പോ­കു­ന്ന സോ­ളാർ വാ­തം ഇത് ഭൂ­മി­യെ­ എങ്ങി­നെ­ എല്ലാം ബാ­ധി­ക്കു­ന്നു­. 

സോ­ളാർ വി­ണ്ട്, ഭൂ­മി­യു­ടെ­ കാ­ന്തി­ക മണ്ധലത്തിൽ ഉണ്ടാ­ക്കു­ന്ന ഫലം, അത് ഭൂ­മി­യു­ടെ­ സമീ­പ ബാ­ഹ്യഅന്തരീ­ക്ഷത്തിൽ ഉളവാ­ക്കു­ന്ന ഫലങ്ങൾ.

സ്പേസ് കാ­ലാ­വസ്ഥ കൃ­ത്രി­മ ഉപഗ്രഹങ്ങളെ­ എങ്ങി­നെ­ സ്വാ­ധീ­നി­ക്കു­ന്നു­? അത് ഭാ­വി­യിൽ ഉപഗ്രഹ ആയു­സി­നെ­ ഒക്കെ­ നി­യന്ത്രി­ക്കാൻ സഹാ­യകമാ­വു­ന്നു­. ഭൗ­മ വി­ദൂ­ര അന്തരീ­ക്ഷത്തി­ലെ­ സോ­ളാർ വി­ണ്ട് എഫക്ട്, സ്പേസ് ക്രാ­ഫ്റ്റ്, ഭാ­വി­ ബാ­ഹ്യാ­കാ­ശ സഞ്ചാ­രത്തിന് ഉപയു­ക്തമാ­യ അറി­വു­കൾ പു­ഷ്ടി­പ്പെ­ടു­ത്താൻ ഉപയോ­ഗ്യമാ­ണ്. ഹീ­ലി­യോസ് 2 എന്ന 1976ൽ, 27 മി­ല്ല്യൻ മയിൽ സൂ­ര്യന് സമീ­പം എത്തി­യ ഉപകരണത്തേ­ക്കാൾ ഏഴ് മടങ്ങ് അടു­ത്ത് എത്തു­ന്ന പാ­ർ­ക്കർ നമ്മു­ടെ­ ഭാ­വി­യി­ലെ­ ഭൗ­മ, ബാ­ഹ്യാ­കാ­ശ, പ്രപഞ്ച അറി­വിന് വൻ മു­തൽ­ക്കൂ­ട്ട് തന്നെ­യാണ് എന്നതിൽ ഒരു­ സംശയവുമി­ല്ല. ഒപ്പം താ­പഗതി­കമടക്കമു­ള്ള എല്ലാ­ സാ­ങ്കേ­തി­കവി­ദ്യയു­ടെ­യും വി­കാ­സം ഇത്തരം പദ്ധതി­കൾ നൽ­കു­ന്നു­. ടാ­ങ്കി­നും ബോംബി­നും യു­ദ്ധത്തി­നും ചി­ലവാ­ക്കു­ന്ന പണം ഇത്തരം പദ്ധതി­കൾ­ക്ക് മാ­ത്രമാ­വു­ന്ന ഒരു­ കാ­ലം സംജാ­തമാ­വട്ടെ­.

You might also like

Most Viewed