അമിതാബ് ബച്ചൻ എന്ന കാലം പറയുന്നത്...


അമി­താഭ് ബച്ചൻ എന്നാൽ എന്നെ­ സംബന്ധി­ച്ചോ­ളം കേ­വലമൊ­രു­ നടൻ മാ­ത്രമല്ല. അത് ഒരു­ കാ­ലമാ­ണ്, പാ­ഠമാ­ണ്. ആ വ്യക്തി­ത്വം എത്രയോ­ കോ­ടി­ ജനങ്ങളെ­ ആകർ­ഷി­ച്ചി­ട്ടു­ണ്ട്. അതിന് അദ്ദേ­ഹത്തിന് സി­നി­മകൾ മാ­ത്രമല്ല ആധാ­രം. മറി­ച്ച് കാ­ലാ­കാ­ലങ്ങളിൽ അദ്ദേ­ഹം നമു­ക്ക് കാ­ണി­ച്ചു­ തന്നി­ട്ടു­ള്ള ചി­ല പ്രവർ­ത്തി­കൾ കൂ­ടി­യാ­ണ്. കഴി­ഞ്ഞ ദി­വസം തന്റെ­ പേ­രമക്കൾ­ക്ക് എന്ന രീ­തി­യിൽ അദ്ദേ­ഹം കു­ത്തി­കു­റി­ച്ച ഒരു­ എഴു­ത്ത് ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ­ ചർ­ച്ചചെ­യ്യപ്പെ­ടു­കയാ­ണ്. ആ കത്തി­ന്റെ­ പരി­ഭാ­ഷയാണ് തോ­ന്ന്യാ­ക്ഷരത്തിൽ ഞാൻ നൽ­കു­ന്നത്. സ്ത്രീകളോട് സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പ് ഏറി വരുന്ന ഒരു ലോകത്ത് ഏറെ­ പ്രസക്തമാണ് ഈ വരി­കൾ.
ഏറ്റവും പ്രി­യപ്പെ­ട്ട നവ്യക്കും ആരാ­ധ്യക്കും,
എനിക്കറിയില്ല, നിങ്ങൾ ഇതെപ്പോഴാണ് കാണുക എന്ന്. നി­ങ്ങൾ രണ്ടു­ പേ­രും മഹത്താ­യ ഒരു­ പാ­രന്പര്യത്തി­ന്റെ­ നേ­രവകാ­ശി­കളാ­ണ്. ഡോ­ ഹരി­വംശ് റാ­യി­ ബച്ചന്റെ­ പാ­രന്പര്യം ആരാ­ധ്യ കൈ­യാ­ളു­ന്പോൾ ശ്രീ­ എച്ച് പി­ നന്ദയു­ടെ­ പാ­രന്പര്യം നവ്യയി­ലും കു­ടി­കൊ­ള്ളു­ന്നു­. നി­ങ്ങളു­ടെ­ ഈ പ്രപി­താ­മഹൻ­മാർ ആണ് നി­ങ്ങൾ­ക്കൊ­പ്പമു­ള്ള പേ­രു­ം, പ്രശസ്തി­യും ബഹു­മാ­നവും ഒക്കെ­ സമ്മാനിച്ചിരിക്കുന്നത്. പക്ഷെ­ അതിൽ കൂ­ടു­തൽ മനസിലാക്കേണ്ട ഒരു കാര്യം നി­ങ്ങൾ പെ­ൺ­കു­ട്ടി­കൾ കൂ­ടി­യാ­ണ് എന്നതാണ്. സ്ത്രീ­യാ­യത് കൊ­ണ്ട് തന്നെ­ നി­ങ്ങൾ­ക്ക് ചു­റ്റു­മു­ള്ളവർ നിങ്ങളുടെ ജീവിതകാലത്ത് അവരെ­ പോ­ലെ­ ചി­ന്തി­ക്കാൻ നി­ങ്ങളെ­ പ്രേ­രി­പ്പി­ച്ചേ­ക്കാം. അവർ നി­ങ്ങൾ­ക്ക് ചു­റ്റും വേ­ലി­കൾ കെ­ട്ടി­യേ­ക്കാം. എങ്ങി­നെ­ വസ്ത്രം ധരി­ക്കണമെ­ന്നും, എങ്ങി­നെ­ പെ­രു­മാ­റണമെ­ന്നും, ആരെ­ കാ­ണണമെ­ന്നും, എവി­ടെ­യൊ­ക്കെ­ പോ­കണമെ­ന്നും ഇടയ്ക്കി­ടെ­ ഇവർ നി­ങ്ങളെ­ ഓർ­മ്മി­പ്പി­ച്ചേ­ക്കാം.
ചുറ്റിലും ഉള്ള ആളു­കൾ കോ­റി­യി­ടു­ന്ന ഇത്തരം ചി­ന്തകളു­ടെ­ നി­ഴലിൽ നി­ങ്ങൾ ഒരിക്കലും ജീ­വി­ക്കരു­ത്. നി­ങ്ങളു­ടെ­ ബു­ദ്ധി­ ഉപയോ­ഗി­ച്ച് നി­ങ്ങൾ തന്നെ­ നി­ങ്ങളു­ടെ­ ജീ­വി­തവഴി­കൾ തെ­രഞ്ഞെ­ടു­ക്കു­ക. നി­ങ്ങൾ ധരി­ക്കു­ന്ന സ്ക­ർ­ട്ടി­ന്റെ­ നീ­ളം നി­ങ്ങളു­ടെ­ സ്വഭാ­വത്തെ­ അളക്കാ­നു­ള്ള അളവ് കോ­ലാ­ണെ­ന്ന് തെ­റ്റി­ദ്ധരി­ക്കാൻ ആർക്കും തന്നെ അവസരം നൽ­കാ­തി­രി­ക്കു­ക. നി­ങ്ങളു­ടെ­ സൗ­ഹാർ­ദ്ദങ്ങളിൽ ആരൊ­ക്കെ­യു­ണ്ടാ­കണമെ­ന്നത് മറ്റു­ള്ളവർ നി­ശ്ചയി­ക്കരു­ത്. വി­വാ­ഹം കഴി­ക്കാൻ വേ­ണ്ടി­ കഴിക്കരുത്. ആ തീരുമാനത്തിൽ സ്വയം ഉറപ്പ് വന്നതിന് ശേഷം മാത്രം വിവാഹം കഴിക്കുക.
നിങ്ങളുടെ പ്രവൃത്തിക്കളെ പറ്റി ഈ ലോകത്തുള്ളവർ സംസാ­രി­ച്ചു­ കൊ­ണ്ടി­രി­ക്കും. ഭീ­കരമാ­യ കാ­ര്യങ്ങൾ നി­ങ്ങളെ­ പറ്റി­ പറഞ്ഞു­പരത്തും. പക്ഷെ­ ഇതി­ന്റെ­ അർ­ത്ഥം ആ പറയു­ന്നതൊ­ക്കെ­ നി­ങ്ങൾ കേ­ൾ­ക്കണമെ­ന്നല്ല. അതു­കൊ­ണ്ട് തന്നെ­ അത്തരം പ്രചരണങ്ങളെ­ തീ­രെ­ ഭയക്കാ­തി­രി­ക്കു­ക. അവർ പറഞ്ഞോ­ട്ടെ­. എല്ലാ­ത്തി­നും ഒടു­വിൽ നി­ങ്ങളു­ടെ­ ജീ­വി­ത്തിൽ എന്ത് തന്നെ­ സംഭവി­ച്ചാ­ലും അത് നേ­രി­ടേ­ണ്ടത് നി­ങ്ങൾ തനി­ച്ചാ­യി­രി­ക്കും. അതു­ കൊ­ണ്ട് തന്നെ­ എല്ലാ­ തീ­രു­മാ­നങ്ങളും നി­ങ്ങളു­ടേത് മാ­ത്രമാ­യി­രി­ക്കട്ടെ­.
നവ്യ, നി­ന്റെ­ പേ­രി­നൊ­പ്പമു­ള്ള അപ്പൂ­പ്പന്റെ­ പേരോ മറ്റ് പാരന്പര്യമോ സ്ത്രീ­ എന്ന രീ­തി­യിൽ ജീ­വി­ക്കു­ന്പോൾ എപ്പോ­ഴും നി­ന്നെ­ സഹാ­യി­ക്കണമെ­ന്നി­ല്ല. ആരാ­ധ്യ, ഞാൻ ഈ പറയു­ന്ന കാ­ര്യങ്ങൾ നി­നക്ക് മനസി­ലാ­കു­ന്പോ­ഴേ­ക്കും ചിലപ്പോൾ ഈ ലോ­കം വി­ട്ട് ഞാൻ പോ­യി­കഴി­ഞ്ഞി­ട്ടു­ണ്ടാ­കും. പക്ഷെ­ പറയു­ന്ന ഈ കാ­ര്യങ്ങൾ അന്ന് നി­നക്ക് ഉപകാ­രപ്പെ­ടു­മെ­ന്നത് എനി­ക്കു­റപ്പാ­ണ്.
സ്വന്തം അതി­ർ­ത്തി­കൾ നി­ർ­ണ്ണയി­ക്കാ­നും, സ്വന്തം അഭി­രു­ചി­കളെ­ മനസ്സി­ലാ­ക്കാ­നും, ജനങ്ങളു­ടെ­ വി­ശ്വാ­സങ്ങൾ­ക്കപ്പു­റത്ത് എത്തു­വാ­നും ഒക്കെ­ ഇന്നത്തെ കാലത്ത് വി­ഷമമാ­ണ്. പക്ഷെ­ നി­ങ്ങൾ­ക്ക് അത് സാ­ധി­ക്കും. ലോ­കത്തു­ള്ള എല്ലാ­ സ്ത്രീ­കൾ­ക്കും മാ­തൃ­കയാ­വാൻ സാ­ധി­ക്കും. അങ്ങി­നെ­ ചെ­യ്യു­കയാ­ണെ­ങ്കിൽ എന്റെ­ ജീ­വി­തകാ­ലത്ത് ഞാൻ ചെ­യ്തതിൽ കൂ­ടു­തൽ കാ­ര്യങ്ങൾ നി­ങ്ങൾ­ക്ക് തീർച്ചയായും ചെ­യ്യാം. അങ്ങിനെയെങ്കിൽ അമി­താഭ് ബച്ചൻ എന്നതി­നേ­ക്കാൾ എന്റെ­ അഭി­മാ­നം വർ­ദ്ധി­പ്പി­ക്കു­ന്നത് നി­ങ്ങളു­ടെ­ അപ്പൂ­പ്പൻ എന്ന പേ­രിൽ അറി­യപ്പെ­ടു­ന്പോ­ഴാ­യി­രി­ക്കും.
ഏറെ­ സ്നേ­ഹത്തോ­ടെ­
നി­ങ്ങളു­ടെ­ അപ്പൂ­പ്പൻ.

You might also like

Most Viewed