വി­കാ­രമല്ല, വി­വേ­കമാണ് വേ­ണ്ടത്...


പ്രദീപ് പുറവങ്കര

ഇന്ത്യാ­ മഹാ­രാ­ജ്യം സാ­ന്പത്തി­കമാ­യി­ ഏറെ­ മു­ന്നി­ലേ­യ്ക്ക് കു­തി­ക്കു­കയാ­ണെ­ന്ന് കേ­ൾ‍ക്കു­ന്നത് പതി­വാ­യി­ട്ടു­ണ്ടെ­ങ്കി­ലും, രാ­ജ്യത്തെ­ സാ­ധാ­രണക്കാ­രാ­യ ജനങ്ങളു­ടെ­ മേൽ‍ സാ­ന്പത്തി­കമാ­യ ഭാ­രങ്ങൾ‍ ഏറു­കയാ­ണെ­ന്നതാണ് യാഥാ­ർ‍ത്ഥ്യം. പലപ്പോ­ഴും സാ­മൂ­ഹി­കവും സാ­ന്പത്തി­കവു­മാ­യ ഇത്തരം പ്രശ്നങ്ങളെ­ പറ്റി­ നമ്മു­ടെ­ നാ­ട്ടിൽ‍ സജീ­വമാ­യ ചർ‍ച്ചകളോ­ പ്രതി­ക്ഷേ­ധങ്ങളോ­ നടക്കു­ന്നി­ല്ല. വളരെ­ വൈ­കാ­രി­കമാ­യ ചി­ല പ്രശ്നങ്ങൾ‍ ഊതി­പെ­രു­പ്പി­ച്ചു­കൊ­ണ്ട് വാ­ർ‍ത്താ­ ഉറവി­ടങ്ങളു­ടെ­ ശ്രദ്ധ അങ്ങോ­ട്ട് തി­രി­പ്പി­ക്കു­ന്ന അവസ്ഥയാണ് പൊ­തു­വേ­ കണ്ടു­വരു­ന്നത്. ഇദ്ധന വി­ലവർ‍ദ്ധനവ് ഇപ്പോൾ‍ നമു­ക്ക് വലി­യ വാ­ർ‍ത്തയല്ലാ­താ­യി­രി­ക്കു­ന്നു­ എന്നത് ഇതി­ന്റെ­ ഉദാ­ഹരണമാ­ണ്. പ്രത്യേ­കി­ച്ച് ഇലക്ട്രോ­ണി­ക്ക് മാ­ധ്യമങ്ങൾ‍ ഇത്തരത്തിൽ‍ സജീ­വമാ­കേ­ണ്ട വി­ഷയങ്ങളെ­ തമസ്കരി­ക്കു­ന്നതിൽ‍ വലി­യ പങ്കാണ് വഹി­ക്കു­ന്നത്.
കറൻ‍സി­ പിൻ‍വലി­ക്കലു­മാ­യി­ ബന്ധപ്പെ­ട്ട് കു­റേ­ നല്ല കാ­ര്യങ്ങൾ‍ നടക്കു­ന്നു­ണ്ടെ­ങ്കി­ലും അതി­ന്റെ­ ഗു­ണഫലം ഇപ്പോ­ഴും സാ­ധാ­രണക്കാ­രനി­ലെ­ത്തി­യി­ട്ടി­ല്ല. വർ‍ഷം കൂ­ടും തോ­റും ജീ­വി­തചെ­ലവു­കൾ‍ കൂ­ടി­വരു­ന്നു­ണ്ട് എന്നതും സത്യമാ­ണ്. ഉപഭോ­ഗവസ്തു­ക്കൾ‍ക്ക് പു­റമേ­ പൊ­തു­സേ­വനങ്ങൾ‍ക്കു­ള്ള ചി­ലവു­കളും ഇപ്പോൾ‍ ക്രമാ­തീ­തമാ­യി­ വർ‍ദ്ധി­പ്പി­ച്ചി­ട്ടു­ണ്ട്. പു­തി­യ അദ്ധ്യയന വർ‍ഷം തു­ടങ്ങാൻ‍ പോ­കു­ന്ന നേ­രമാ­ണി­ത്. വലി­യൊ­രു­ ശതമാ­നം വരു­ന്ന സാ­ധാ­രണക്കാ­രാ­യ മാ­താ­പി­താ­ക്കളും സ്കൂൾ‍ പ്രവേ­ശനത്തി­ന്റെ­യും മറ്റ് സൗ­കര്യങ്ങളു­ടെ­ പേ­രിൽ‍ തങ്ങളു­ടെ­ കൈ­യിൽ‍ നി­ന്ന് സ്ഥാ­പനങ്ങൾ‍ പി­ഴി­ഞ്ഞെ­ടു­ക്കാൻ‍ പോ­കു­ന്ന ഫീ­സി­നെ­ പറ്റി­ ആശങ്കാ­കു­ലരാ­ണ്. പലയി­ടത്തും ഇപ്പോൾ‍ ഫീസ് ഇരട്ടി­യും അതി­ലധി­കവും ആക്കി­കഴി­ഞ്ഞി­ട്ടു­ണ്ട്. നഴ്സറി­ സ്കൂ­ളിൽ‍ പോ­ലും പ്രവേ­ശന ഫീ­സ്, സംഭാ­വന, പു­സ്തകത്തി­ന്റെ­ വി­ല, യൂ­ണി­ഫോ­ണി­ന്റെ­ വി­ല, തു­ടങ്ങി­യ ഇനങ്ങളി­ലാ­യി­ ക്രമാ­തീ­തമാ­യി­ട്ടാണ് ഫീസ് വർ‍ദ്ധി­പ്പി­ച്ചി­രി­ക്കു­ന്നത്. ഇടത്തരക്കാ­ർ‍ക്കും അതിൽ‍ താ­ഴെ­യു­ള്ളവർ‍ക്കും ഈ ചി­ലവു­കൾ‍ എങ്ങി­നെ­ താ­ങ്ങാൻ‍ സാ­ധി­ക്കു­മെ­ന്ന ആശങ്കയി­ലാ­ണ്. സർ‍ക്കാർ‍ സ്കൂ­ളു­കളാ­ണെ­ങ്കിൽ‍ മതി­യാ­യ അദ്ധ്യാ­പകരോ­, അടി­സ്ഥാ­ന സൗ­കര്യങ്ങളോ­ ഇല്ലാ­തെ­ വലയു­ന്നു­. പൊ­തു­ജനങ്ങളു­ടെ­ ആരോ­ഗ്യകാ­ര്യത്തി­ലും ഈ ചി­ലവ് വല്ലാ­തെ­ വർ‍ദ്ധി­ച്ചി­ട്ടു­ണ്ട്. സാ­ധാ­രണ പരി­ശോ­ധനകൾ‍ക്ക് പോ­ലും നി­ശ്ചി­ത നി­രക്കു­കൾ‍ സർ‍ക്കാർ‍ ആശു­പത്രി­കളും ഈടാ­ക്കി­തു­ടങ്ങി­യി­രി­ക്കു­ന്നു­. ഈ മേ­ഖലയി­ലെ­ സ്വകാ­ര്യവത്കരണവും അതി­വേ­ഗം നടക്കു­ന്നു­ണ്ട്.
ഇങ്ങി­നെ­ എന്ത് തരം ജനവി­രു­ദ്ധ നടപടി­കൾ‍ സ്വീ­കരി­ച്ചാ­ലും ജനങ്ങൾ‍ പ്രതി­കരി­ക്കില്ലെ­ന്ന ധാ­രണ ഭരണവർ‍ഗ്ഗത്തിന് ഉണ്ടാ­യി­കഴി­ഞ്ഞി­രി­ക്കു­ന്നു­. വൈ­കാ­രി­കമാ­യ മു­ദ്രാ­വാ­ക്യങ്ങൾ‍ ഇത്തരം വലി­യ പ്രശ്നങ്ങളെ­ മു­ക്കി­ കളയു­മെ­ന്ന് അവർ‍ തി­രി­ച്ചറി­ഞ്ഞി­രി­ക്കു­ന്നു­. ഗോ­ഹത്യയും, പൂ­വാ­ല ശല്യവും, മു­ത്തലാ­ഖും തു­ടങ്ങി­യ വി­ഷയങ്ങൾ‍ അതുകൊ­ണ്ട് തന്നെ­ ഇടയ്ക്കി­ടെ­ പൊ­ങ്ങി­വരു­ന്നു­. യഥാ­ർ‍ത്ഥമാ­യ പ്രശ്നങ്ങളി­ലേ­യ്ക്ക് ജനശ്രദ്ധ തി­രി­ച്ചു­വി­ടാൻ പറ്റു­ന്ന മാ­ർ‍ഗ്ഗങ്ങളെ­ പറ്റി­ നമ്മു­ടെ­ രാ­ജ്യത്തെ­ ജനാ­ധി­പത്യ മതേ­തര പാ­ർ‍ട്ടി­കൾ‍ ഇനി­യെ­ങ്കി­ലും ശ്രമി­ച്ചി­ല്ലെ­ങ്കിൽ‍ അവർ‍ ചെ­യ്യു­ന്ന ഏറ്റവും വലി­യ നീ­തി­കേ­ടാ­യി­രി­ക്കും അത് എന്ന ഓർ‍മ്മപ്പെ­ടു­ത്തലോ­ടെ­...

You might also like

Most Viewed