ശ്...ശബ്ദമുണ്ടാക്കല്ലെ...ബഹ്റൈ­നിൽ‍ വന്ന ആദ്യകാ­ലത്ത് ഏറ്റവു­മധി­കം ചി­ന്തി­പ്പി­ച്ച ഒരു­ കാ­ര്യം ഇവി­ടെ­ വാ­ഹനങ്ങളു­ടെ­ ഹോൺ‍ ആരും അടി­ക്കാ­റി­ല്ല എന്നതാ­യി­രു­ന്നു­. ശബ്ദമലി­നീ­കരണം ഉണ്ടാ­ക്കേ­ണ്ട എന്ന ചി­ന്ത മാ­ത്രമാ­യി­രു­ന്നി­ല്ല അതി­ന്റെ­ കാ­രണം. പകരം റോ­ഡി­ലൂ­ടെ­ സഞ്ചരി­ക്കു­ന്ന മറ്റു­ള്ളവരെ­ കൂ­ടി­ ബഹു­മാ­നി­ക്കണമെ­ന്ന വി­ചാ­രമാണ് സ്വദേ­ശി­കളെ­യും വി­ദേ­ശി­കളെ­യും ഹോ­ണടി­ക്കാ­തെ­ മു­ന്പോ­ട്ട് പോ­കാൻ‍ പ്രേ­രി­പ്പി­ച്ചത്. ഈ വി­ഷയത്തെ­ പറ്റി­ ഓർ‍ക്കാൻ‍ കാ­രണമാ­യത് കഴി­ഞ്ഞ ദി­വസം നമ്മു­ടെ­ നാ­ട്ടിൽ‍ ഹോൺ‍ഹരി­ത ദി­നം എന്ന പേ­രിൽ‍ ഒരു­ ദി­വസത്തെ­ ആചരി­ക്കാൻ‍ ശ്രമി­ച്ച വാ­ർ‍ത്ത വാ­യി­ച്ചതാ­ണ്. നാ­ട്ടി­ലെ­ എഫ്എം റേ­ഡി­യോ­ േസ്റ്റ­ഷനു­കളി­ലൊ­ക്കെ­ അന്ന് ഹോ­ണടി­ക്കേ­ണ്ടു­ന്ന സന്ദർ­ഭങ്ങൾ വി­ശദീ­കരി­ച്ചു­കൊ­ണ്ട് റേ­ഡി­യോ­ ജോ­ക്കി­കൾ ഈ ദി­നത്തെ­ ആഘോ­ഷി­ച്ചു­വെ­ങ്കി­ലും ഈ ഉപദേ­ശങ്ങൾ ഒരു­ ചെ­വി­യി­ലൂ­ടെ­ കേ­ട്ട് മറ്റേ­ ചെ­വി­യി­ലൂ­ടെ­ മാ­റ്റി­ വെ­ച്ച് ഹോൺ‍ അടി­ച്ച് തന്നെ­ മലയാ­ളി­ ഹോൺ‍രഹി­ത ദി­നം ആചരി­ച്ചു­. നാ­ട്ടി­ലെ­ങ്ങും നി­റഞ്ഞി­രി­ക്കു­ന്ന ഉച്ചഭാ­ഷണി­കളു­ടെ­ കഠോ­രശബ്ദത്തി­നി­ടയിൽ‍ ഈ ഹോ­ൺ‍രഹി­ത ദി­നം പൂ­രത്തി­നി­ടയി­ലെ­ പൊ­ട്ടാസ് പൊ­ട്ടി­ക്കൽ‍ മാ­ത്രമാ­യി­ ഒതു­ങ്ങി­ പോ­യി­.


മലി­നീ­കരണങ്ങളിൽ‍ ഏറ്റവും പ്രധാ­നപ്പെ­ട്ട ഒന്നാണ് ശബ്ദമലി­നീ­കരണമെ­ന്ന് നമ്മു­ടെ­ നാ­ട്ടു­ക്കാർ‍ ഇനി­യും മനസി­ലാ­ക്കി­യി­ട്ടി­ല്ല. വാ­ഹനമോ­ടി­ക്കു­ന്നു­ണ്ടെ­ങ്കിൽ‍ ഹോ­ണടി­ച്ച് പി­ടി­ക്കണമെ­ന്നാണ് ഡ്രൈ­വർ‍മാ­രിൽ‍ മി­ക്കവരു­ടെ­യും ധാ­രണ. ആശു­പത്രി­ പോ­ലെ­യു­ള്ള സ്ഥലങ്ങളിൽ‍ ഹോ­ണടി­ക്കാൻ‍ പാ­ടി­ല്ലെ­ന്ന് വലി­യ നോ­ട്ടീസ് അടി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, അവി­ടെ­യൊ­ക്കെ­യാണ് മലയാ­ളി­ ഭ്രാ­ന്തമാ­യ രീ­തി­യിൽ‍ ഹോ­ണടി­ച്ച് ബഹളമു­ണ്ടാ­ക്കാ­റു­ള്ളത്. ചെ­വി­ മാ­ത്രമല്ല, ശരീ­രമാ­കെ­ തു­ളച്ച് കയറു­ന്ന തരത്തി­ലു­ള്ള എയർ‍ ഹോ­ണു­കൾ ഉൾ‍പ്പെ­ടെ­ ഇരു­ചക്ര വാ­ഹനങ്ങളടക്കം പു­റത്തേ­യ്ക്ക് വി­ടു­ന്നു­. ആംബു­ലൻ‍സു­കളു­ടെ­ സൈ­റണു­കൾ പോ­ലും ഇവയു­ടെ­ മു­ന്പിൽ‍ അപ്രസക്തമാ­യി­ പോ­കു­ന്നു­. ഒരു­ നി­ശ്ചി­ത ഡെ­സി­ബലി­നപ്പു­റമു­ള്ള ശബ്ദം ആരോ­ഗ്യത്തിന്‌ ഹാ­നി­കരമാണ്‌ എന്ന പഠി­ക്കാ­ത്തവരല്ല ഇത്തരം ശബ്ദമലി­നീ­കരണം ഉണ്ടാ­ക്കു­ന്നവർ‍. എന്നാൽ‍ നി­യമങ്ങളു­ടെ­ പാ­ലനം നടത്തേ­ണ്ടവരു­ടെ­ അംലഭാ­വം കാ­രണം കർ‍ണകഠോ­രമാ­യ ശബ്ദങ്ങളെ­ നി­യന്ത്രി­ക്കാൻ‍ ആർ‍ക്കും സാ­ധി­ക്കു­ന്നി­ല്ല.


ശബ്ദമലി­നീ­കരണം നി­യന്ത്രി­ക്കു­വാൻ‍ നമ്മു­ടെ­ പാ­ർ‍ലി­മെ­ന്റ് തന്നെ­ പാ­സാ­ക്കി­യ നി­യമപ്രകാ­രം ഘോ­ര ശബ്ദമു­ണ്ടാ­ക്കു­ന്ന നീ­ളൻ‍ കോ­ളാ­ന്പി­കൾ ഉപയോ­ഗി­ക്കു­വാൻ‍ പാ­ടി­ല്ല. ഈ നി­യമത്തെ­ വെ­ല്ലു­വി­ളി­ച്ചു­ കൊ­ണ്ടാണ് ഒരു­ ബോ­ക്സി­നു­ള്ളിൽ‍ തന്നെ­ ഒന്നി­ലധി­കം സ്പീ­ക്കറു­കൾ ഘടി­പ്പി­ച്ച് കോ­ളാ­ന്പി­യെ­ പോ­ലും പി­ന്നി­ലാ­ക്കു­ന്ന സൗ­ണ്ട് ബോ­ക്സു­കൾ രംഗത്ത് വന്നത്. ഉത്സവങ്ങളോ­, ആഘോ­ഷങ്ങളോ­, മതപ്രസംഗങ്ങളോ­, ആദ്ധ്യാ­ത്മി­ക പ്രഭാ­ഷണ പരന്പരകളോ­ നടക്കു­ന്പോൾ ഏറ്റവും കു­റഞ്ഞത് രണ്ട് കി­ലോ­മീ­റ്ററെ­ങ്കി­ലും ഇതി­ന്റെ­ ഫലമറി­യണമെ­ന്ന ചി­ന്തയി­ലാണ് ഇത്തരം ശബ്ദപ്പെ­ട്ടി­ക്കള് സ്ഥാ­പി­ക്കപ്പെ­ടു­ന്നത്. ഉത്സവമോ­ ആഘോ­ഷമോ­ എന്നാൽ‍ പരി­ധി­യി­ല്ലാ­ത്ത ശബ്ദകോ­ലാ­ഹലം എന്നാണ് ഇപ്പോൾ അർ‍ത്ഥമാ­ക്കു­ന്നത്. സമാ­ധാ­നമാ­യി­ ജീ­വി­ക്കേ­ണ്ട മനു­ഷ്യന്റെ­ മേൽ‍ നടത്തു­ന്ന വലി­യ അക്രമമാ­യി­ട്ടാണ് ഇന്ന് ഇത്തരം പ്രവർ‍ത്തനങ്ങൾ അരങ്ങേ­റു­ന്നത് എന്ന ആശങ്കയോ­ടെ­...

You might also like

Most Viewed