ഇത് കേ­രളത്തിന് ലഭി­ച്ച നീ­റ്റൽ...


പ്രദീപ് പുറവങ്കര

ഓരോ­ വി­മാ­നത്താ­വളങ്ങളി­ലും ആരെ­യും വി­ഷമി­പ്പി­ക്കു­ന്ന ഒരു­ കേ­ന്ദ്രമാണ് സു­രക്ഷാ­ പരി­ശോ­ധനകൾ‍ നടക്കു­ന്ന ഇടങ്ങൾ‍. ബെ­ൽ‍­ട്ടും, ഷൂ­സും ഒക്കെ­ അഴി­ച്ച് ഒരു­ വല്ലാ­ത്ത കോ­ലത്തിൽ‍ ഇവി­ടെ­ നി­ൽ‍­ക്കു­ന്പോൾ‍ എത്ര വലി­യ ഉന്നതനും ഒന്ന് വെ­പ്രാ­ളപ്പെ­ടും. ആകാ­ശത്ത് ഉയർ‍­ന്ന് പറക്കു­ന്ന വി­മാ­നങ്ങളി­ലേ­യ്ക്ക് കയറു­ന്നതിന് മു­ന്പ് അപാ­യങ്ങളൊ­ന്നും ഉണ്ടാ­കല്ലെ­ എന്നാ­ഗ്രഹി­ച്ച് കൊ­ണ്ട് തന്നെ­യാണ് എല്ലാ­വരും ഇത്തരം പരി­ശോ­ധനകൾ‍­ക്ക് ത യ്യാ­റാ­കു­ന്നത്. നമ്മു­ടെ­ മുൻ രാ­ഷ്ട്രപതി­ മു­തൽ‍ വലി­യ സി­നി­മാ­ താ­രങ്ങൾ‍ വരെ­ ഇത്തരം പരി­ശോ­ധനകളു­ടെ­ കയ്പ്പ്നീര് ഏറെ­ കു­ടി­ച്ചവരാ­ണ്. ഇത്തരം വാ­ർ‍­ത്തകൾ‍ എന്നും നമ്മു­ടെ­ പത്രത്താ­ളു­കളിൽ‍ ഇടംപി­ടി­ക്കാ­റു­മു­ണ്ട്. എന്നാൽ‍ കഴി­ഞ്ഞ ദി­വസം വാ­ർ‍­ത്തകളിൽ‍ നി­റ‍ഞ്ഞത് വി­മാ­നത്താ­വളത്തി­ലെ­ പരി­ ശോ­ധനകളാ­യി­രു­ന്നി­ല്ല, മറി­ച്ച് ഉന്നത വി­ദ്യാ­ഭ്യാ­സം തേ­ടു­വാ­നു­ള്ള ആഗ്രഹത്തി­ന്റെ­ ഭാ­ഗമാ­യി­ ഒരുപരീക്ഷയെ­ഴു­താൻ വന്ന പാ­വം വി­ദ്യാ­ ർ‍­ത്ഥി­നി­കൾ‍­ക്ക് അനു­ഭവി­ക്കേണ്ടി­ വന്ന പരി­ശോ­ധനാ­ നീ­റ്റലി­നെ­ പറ്റി­യാ­യി­രുന്നു­.

സുരക്ഷയുടെപേരും പറഞ്ഞ് ഒരു­ വ്യക്തി­ക്ക് മനോവേ­ദനയും, സമ്മർ‍­ദ്ദവും സൃ­ഷ്ടി­ക്കു­ന്ന തരത്തിൽ‍ രാ­ജ്യവ്യാ­പകമാ­യി­ നടന്ന നാ­ഷണൽ‍ എലി­ജി­ബി­ലി­റ്റി­ കം എൻ­ട്രൻ­സ് ടെ­സ്റ്റ് എന്ന പേ­രിൽ‍ അറി­യപ്പെ­ടു­ന്ന നീ­റ്റ് എന്ന യോ­ഗ്യതാ­പരീ­ക്ഷയിൽ‍ അടി­വസ്ത്രം വരെ­ ഊരി­പ്പി­ച്ച നടപടി­യാണ് ഏറെ­ പ്രതി­ക്ഷേ­ധത്തിന് ഇട യാ­ക്കി­യി­രി­ക്കു­ന്നത്. കഴി­ഞ്ഞ വർ‍­ഷം തന്നെ­ ശി­രോ­വസ്ത്രം അണി­ഞ്ഞെ­ത്തി­യ മു­സ്്ലിം പെ­ൺ‍­കു­ട്ടി­കളു­ടെ­ തട്ടമഴി­പ്പി­ച്ച് നീ­റ്റ് പരീ­ക്ഷ പലരെ­യും നീ­റ്റാൻ തു­ടങ്ങി­യി­രു­ന്നു­. അതി­ന്റെ­ തു­ടർ‍­ച്ചയാണ് ഇത്തവണയും ഉണ്ടാ­യി­രി­ക്കു­ന്നത്. പരീ­ക്ഷയെ­ഴു­താൻ വരു­ന്പോൾ‍ വി­ലക്കപ്പെ­ട്ട സാ­ധനങ്ങൾ‍ കണ്ടെ­ത്തു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ മെ­റ്റൽ‍ ഡി­റ്റക്ടർ‍ ഉപയോ­ഗി­ച്ച് നടത്തി­യ കണടച്ചു­ള്ള പരി­ശോ­ധനയാണ് വി­ദ്യാ­ർ‍­ത്ഥി­കൾ‍­ക്ക് പ്രത്യേ­കി­ച്ച് പെ­ൺ­കു­ട്ടി­കൾ‍­ക്ക് നാ­ണക്കേ­ടും വേ­ദനയും നൽ‍­കി­യി­രി­ക്കു­ന്നത്. കണ്ണൂർ‍ ജി­ല്ലയി­ലെ­ ചി­ല സ്വ കാ­ര്യ വി­ദ്യാ­ലയങ്ങളിൽ‍ നടന്ന ഈ പരി­ശോ­ധനയെ­ മനു­ഷ്യ ത്വരഹി­തമെ­ന്ന് മാ­ത്രമേ­ വി­ശേ­ഷി­പ്പി­ക്കാൻ സാ­ധി­ക്കൂ­. തങ്ങളു­ടെ­ ഭാ­വി­യി­ലേ­യ്ക്ക് കണ്ണുംനട്ട് ഒരു­ പരീ­ക്ഷയെ­ഴു­താൻ ക്ലാസ് മു­റി­യിൽ‍ വന്ന വി­ദ്യാ­ർ‍­ത്ഥി­കൾ‍­ക്ക് തങ്ങളു­ടെ­ അടി­വസ്ത്രമു­ൾ‍­പ്പെ­ടെ­ അഴി­ച്ച് മാ­റ്റി­ മാ­താ­പി­താ­ക്കളെ­ ഏൽ‍­പ്പി­ക്കേ­ണ്ടി­ വന്ന സംഭവം കു­റേ­ കാ­ലമെ­ങ്കി­ലും കേ­രളത്തി­ന്റെ­ നാ­ണം കെ­ട്ട ദൃ­ശ്യങ്ങളിൽ‍ ഒന്നാ­യി­ തു­ടരു­മെ­ന്നും ഉറപ്പ്.

രാ­ജ്യത്തി­ന്റെ­ പല ഭാ­ഗങ്ങളി­ലും ഇതേ­ പരീ­ക്ഷ അരങ്ങേ­റി­യി­ട്ടു­ണ്ടെ­ങ്കി­ലും, കണ്ണൂ­രിൽ‍ നടന്നത്ര മോ­ശമാ­യ കാ­ര്യ ങ്ങൾ‍ എവി­ടെ­യും നടന്നി­ട്ടി­ല്ല. ഇവി­ടെ­യു­ള്ള പരി­ശോ­ധകരു­ടെ­ മനോ­വൈ­കൃ­തമാ­ണോ­ ഇത്തരമൊ­രു­ സംഭവം അരങ്ങേ­റാൻ കാ­രണമെ­ന്ന് ചി­ന്തി­ച്ചാൽ‍ പോ­ലും കു­റ്റം പറയാൻ സാ­ധി­ക്കി­ല്ല. വളരെ­ ശാ­ന്തമാ­യ മനസ്സോ­ടെ­യും, ആത്മവി­ശ്വാ­സത്തോ­ടെ­യും പരീ­ക്ഷ ഹാ­ളി­ലേ­യ്ക്ക് പ്രവേ­ശി­ക്കാൻ ആഗ്രഹി­ച്ച ആ വി­ദ്യാ­ർ‍­ത്ഥി­കൾ‍­ക്ക് മാ­നസി­കമാ­യി­ നൽ‍­കപ്പെ­ട്ട ഈ പീ­ഢനത്തിന് പരി­ശോ­ധകർ‍ മാ­തൃ­കാ­പരമാ­യി­ ശി­ക്ഷി­ക്കപ്പെ­ടു­ക തന്നെ­ വേ­ണം. അതെ­ങ്കി­ലും ഈ സാംസ്കാ­രി­ക കേ­രളത്തി­ലെ­ പൗ­രന്മാർ‍ ആഗ്രഹി­ക്കു­ന്നു­ണ്ടെ­ന്ന ഓർ‍­മ്മപ്പെ­ടു­ത്തലോ­ടെ­...

You might also like

Most Viewed