ദേ­ പി­ന്നേം തോ­ൽ­വി­...


ല്ലാം ശരിയാക്കാനെത്തിയ പിണറായി സർക്കാരിന് എല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണുന്നത്. എസ്.എസ്.എൽ.സി കണക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്നത് ഇതിലെ അവസാനത്തെ സംഭവം. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നോ ആവോ? ഏത് സർക്കാരിന്റെ കാലത്തായാലും കേരളത്തിലെ ഏറ്റവും തലവേദന പിടിച്ച വകുപ്പ് വിദ്യാഭ്യാസ വകുപ്പ് തന്നെയാണ്. എസ്.എസ്.എൽ.സി പരീക്ഷയിലെ കണക്ക് പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ മോഡൽ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ അതേപോലെ ആവർത്തിച്ചത് വൻ വീഴ്ച തന്നെ. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്ന പരീക്ഷയുടെ  ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ പോലും പറ്റിയ അലംഭാവത്തിന് മന്ത്രിയും സർക്കാരും മറുപടി പറഞ്ഞേ പറ്റൂ. എന്തായാലും ഒരു ആശ്വാസം ഉണ്ട്... ഇത് മുൻ സർക്കാരിന്റെ കാലത്തല്ലല്ലോ സംഭവിച്ചത്.... അങ്ങനെ ആയിരുന്നേൽ എന്തെല്ലാം കാണേണ്ടി വന്നേനെ... വിദ്യാഭ്യാസ ബന്ദ്, പ്രകടനം, അടി, തെരുവ് യുദ്ധം....

 

അനിൽ തോമസ്

You might also like

Most Viewed