തൃ­ശ്ശൂർ 'സംസ്കാ­ര' ഒരു­ സംസ്‌കൃ­തി­യു­ടെ­ അഭി­മാ­നം തന്നെ­


ഉത്സവം  എന്നും ഒരുമയുടെയും കലയുടെയും സംസ്കാരത്തിന്റെയും ഒത്തുചേരലിന്റെയും വർണാഭമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അത് പണ്ധിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ ജാതി--മത-ചിന്തക
ളില്ലാതെ എല്ലാ മനസ്സിന്റെയും ഏകീകരണവും ആഹ്ലാദവും സാധ്യമാക്കുന്നു. ദേവാലയങ്ങളുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളേയും ആചാരങ്ങളേയും  ആണ്  ഉത്സവം എന്ന് വിശേഷിപ്പിക്കുന്നത്.  ഉത്സവങ്ങൾ ഒരു കൂട്ടം ഭക്തരുടെ അശ്രാന്ത പരി ശ്രമത്തിന്റെ തന്നെ  ആകെ തുകയാണ്.  ഭക്തിയുടെ നിറവിൽ ഒഴുകുന്ന അനുഭൂതിയുടെ ആനന്ദത്തിമർപ്പാണ്‌. കയ്യും  മെയ്യും മനസ്സും മറന്ന് പ്രവർത്തിക്കുന്ന ഉത്സവ കമ്മിറ്റി അംഗങ്ങളുടേയും മറ്റുള്ളവരുടേയും മനസ്സിന്റെ വലുപ്പം എത്ര പറഞ്ഞാലും അധികമാവില്ല. ഇത്തരം ആത്മ സമർപ്പണത്തിനത്തിലൂടെ കാഴ്ചക്കാർക്ക് നൽകുന്ന മാനസികാന ന്ദത്തിന് അതിരുളകില്ല.  മണിക്കൂറുകളോളം നീളുന്ന ഇത്തരം ആഘാഷത്തിലൂടെ  ഓരോ വ്യക്തിയും തന്റെ എല്ലാ വേദനയിൽ നിന്നും
മോചിതനാവുകയും ആനന്ദനിർവൃതിയിൽ ആറാടുകയും ചെയ്യുന്നു.

മലയാളിയുടെ  പ്രധാന ആഘോഷങ്ങളുടെ കൂട്ടത്തിൽ തന്നെ ലോക ശ്രദ്ധ പിടിച്ച അതി മനോഹര ഉത്സവം ആണ് തൃശ്ശൂർ പൂരം. അത് തൃശ്ശൂർക്കാരുടെ മാത്രം പ്രത്യേകത ആണ്. 200  വർഷങ്ങളുടെ പഴക്കമുള്ള ഈ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അങ്ങനെ വിദേശത്തും അനുഭവവേദ്യമായത്  ഒട്ടും കുറവുകളില്ലാതെ തന്നെ ആണെന്ന്   അഭിമാനത്തോടെ വിളിച്ചുപറയാം.  കാരണം കുറേ കേട്ടും ഇടയ്ക്ക് ടെ ലിവിഷൻ മാധ്യമങ്ങളിൽ കണ്ടും മാത്രം ആസ്വദിച്ച നമ്മെ പോലെ, തൃശ്ശൂർകാരല്ലാത്തവർക്ക് അതൊരു  കാഴ്ചയുടെ അതിസുന്ദര വിരുന്നു തന്നെ ആയിരുന്നു.  മേളവും ചന്തയും ഉത്സവത്തെ കുറിച്ചുള്ള  ചിത്രസഹിതമുള്ള  അറിവും പകൽപ്പൂരവും പഞ്ചവാദ്യവും ആനകളെ അണിനിരത്തിയുള്ള കാഴചയും ആൽത്തറയും ഇലഞ്ഞിത്തറമേളയും കുടമാറ്റവും ഉപചാരം ചൊല്ലി പിരിയലും തുടങ്ങി നാട്ടിൽ തൃശ്ശൂർ പൂരത്തിന് തത്സമയ പ്രക്ഷേപണത്തിന് കുറേ വർഷങ്ങളായി ചുക്കാൻ പിടിക്കുന്ന   പ്രശസ്തനായ കലാമണ്ധലം ഗീതാനന്ദന്റെ സാമീപ്യവും അദ്ദേഹത്തിന്റെ വാക്കുകളും  'ഉഷ പരിണയവും' പിന്നെ വെടിക്കെട്ടും ഒക്കെ അതി ഗംഭീരം തന്നെ. അങ്ങനെ ഒരു സംക്ഷിപ്ത തൃശ്ശൂർ പൂരം തന്നെ അരങ്ങേറി നമ്മുടെ സമാജത്തിൽ.  ഇത്തരത്തിൽ മലയാളികൾക്ക് വർണ്ണക്കുടയേന്തിയ പൂരോത്സവം അനുഭവവേദ്യമാക്കാൻ പറ്റിയ തൃശ്ശൂർ സംസ്‍കാരയുടെ വിജയ ഗാഥയിൽ  ഒരു പൊൻതൂവൽ കൂടി തുന്നി ചേർക്കപ്പെട്ടു.  എങ്ങനെ ആയാലും സംസ്കാര ഒരു കലാവിരുന്ന് തന്നെ ആയിരുന്നു. ഈ കുറിപ്പിലൂടെ തൃശ്ശൂർക്കാരല്ലാത്ത നമ്മൾ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. എന്നും ഈ വിജയം ഒരു തുടർകഥ ആവാൻ ആശംസിക്കുന്നു. 

You might also like

Most Viewed