പുസ്തകമേള ഒരിക്കയവർക്ക് അഭിനന്ദനം


ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളീയ സമാജം പുത്സ്കോത്സവവേദിയായി മാറിയിരിക്കുന്നു. മികച്ച രീതിയിൽ പുസ്തകമേള  ക്രമീകരിക്കുന്നതിന് സമാജം കമ്മറ്റിയ്ക്കും ഡിസി ബുക്സിനും കഴിഞ്ഞിരിക്കുന്നു എന്നതിൽ അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. 

വരും വർഷങ്ങളിൽ ഷാർജാ ബുക് ഫെയറിനു സമാനമായി വിവിധ ഭാഷകളിലെ പവലിയനുകൾ ഒരുക്കി ബഹ്റൈനിലെ പുസ്തകമേളകളുടെ നായകത്വം വഹിക്കുവാൻ സമാജത്തിനു കഴിയുമെന്നതിൽ സംശയമില്ല. കേരളം നേടിയ സാംസ്ക്കാരിക വളർച്ചയുടെയും ജനാധിപത്യബോധത്തിന്റേയും പിന്നിൽ വായനയുടെ പങ്ക് ചെറുതല്ല. ആ പാരന്പര്യം നിലനിർത്തുന്നതിൽ സമാജം നടത്തുന്ന ഇത്തരം ഇടപെടലുകളും മാധ്യമങ്ങൾ ചെയ്യുന്ന പ്രോത്സാഹനവും മറ്റു സംസഥാനങ്ങൾക്ക് മാതൃകയാണ്. 

ബഹ്റൈനിൽ ആദ്യമായി പുസ്തകോത്സവം എന്ന ആശയം പ്രാവർത്തികമാക്കിയത് പ്രേരണ എന്ന സംഘടനയായിരുന്നു. സമാജത്തേക്കാൾ വളരെ ചെറുതും സ്വന്തമായി പശ്ചാത്തല സൗകര്യങ്ങളൊന്നുമില്ലാതിരിന്നിട്ടും അക്ഷരത്തിന്റെ ശക്തി എന്തെന്ന് അറിയാമായിരുന്ന പ്രേരണ ലാഭേച്ഛ കൂടാതെ സധൈര്യം  ആ ദൗത്യം നിർവഹിച്ചു. പ്രേരണ പ്രവർത്തകരോടൊപ്പം  ബെന്യാമിൻ അത്തരം പ്രവർത്തനങ്ങളുടെ വിജയത്തിനു മുൻനിരയിൽ നിന്നു എന്നതും ഇത്തരുണത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്. പിന്നീട് സമാജം വിപുലമായ പുസ്തകമേള എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു. സാംസ്ക്കാരിക മേഖലയിൽ സമാജം നടത്തുന്ന ഇടപെടലുകളിൽ പുസ്തകമേള എക്കാലവും ഓർമ്മിക്കപ്പെടുന്നതായിരിക്കും. പുസ്തകമേളയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. 

 

സജി മാർക്കോസ്

You might also like

Most Viewed