ചി­മി­ഴും, കു­റി­പ്പും, കു­റേ­ മി­ഠാ­യി­യും...


കുട്ടി രോഗശയ്യയിലായിട്ട് ദിവസങ്ങളായിരിക്കുന്നു. സ്ഥിരോൽ‍സാഹിയായ അവൻ മറ്റുള്ളവരെ ചിരിപ്പിക്കുവാനും സ്വയം ചിരിക്കാനും ആവതു ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ‍ ദിവസങ്ങളുടെ ദൈർ‍ഘ്യം അവനേയും നിരാശയിലേക്ക് നയിച്ചു തുടങ്ങി. അവൻ തികച്ചും മൂകമായ ഒരു സ്വഭാവരീതിയിലേക്ക് മാറിത്തുടങ്ങി. ഇടയ്ക്കിടെ ചില ദീർ‍ഘ നിശ്വാസങ്ങളും, തേങ്ങലുകളും മാത്രം ആശുപത്രിയിലെ അവന്റെ മുറിയിൽ‍ നിന്നും ഉയർ‍ന്നു. ഒരു ദിവസം അവർ‍ സ്ഥിരമായി പോകുന്ന ആശ്രമത്തിലെ ഗുരുശിഷ്യനായ സന്യാസിവര്യൻ അവനെ കാണുവാൻ ആശുപത്രിയിലെത്തി. അദ്ദേഹത്തിന്റെ കൈയ്യിൽ‍ ഗുരു കൊടുത്തയച്ച ഒരു ചെറിയ പൊതിക്കെട്ടുണ്ടായിരുന്നു. അവൻ ഭക്ത്യാദരപൂർ‍വ്വം ആ പൊതിക്കെട്ടഴിച്ചു. ആദ്യം വെച്ചരിക്കുന്നത് മണ്ണു കൊണ്ടുണ്ടാക്കിയ ചെറിയൊരു ചിമിഴ്. പിന്നീട് ഒരു വെള്ള പേപ്പറിൽ‍ ഒരു കുറിപ്പ് കൂടെ കുറച്ച് മിഠായികളും കുറിപ്പിൽ‍ ഇപ്രകാരം എഴുതിയിരുന്നു. മോനെ ഇത് എന്റെ വീട്ടിൽ‍ നിന്നും എനിക്ക് ആകെ കിട്ടിയ സന്പാദ്യമാണ്. എന്റെ ചെറുപ്പത്തിൽ‍ എന്റെ വീട് അഗ്നിക്കിരയായി. അവശേഷിച്ചത് കുറേ ചാരം മാത്രം. ആ ചാരത്തിലും വെന്തു വെണ്ണീറാകാതെ കിടന്നത് ഈ മൺ‍ചിമിഴ് മാത്രം. ഇത് എടുത്ത് കൈയിൽ‍തന്നുകൊണ്ട് എന്റെ അച്ഛൻ എന്നോട് ചോദിച്ചു എല്ലാം കത്തി നശിച്ചിട്ട് ഇത് മാത്രം കത്തി നശിക്കാതിരുന്നതെന്താണെന്ന്, ഉത്തരമറിയാതെ ഞാൻ നിൽ‍ക്കുന്പോൾ‍ അച്ഛൻ തന്നെ പറഞ്ഞു ഇത് ഒരിക്കൽ‍ തീയിൽ‍ വെന്ത് ഉരുത്തിരിഞ്ഞ് വന്നതാണ്. ഒരിക്കൽ‍ വെന്തു പാകമായ സാധനം പീന്നിടു തീയിൽ‍ നശിക്കില്ലല്ലോ എന്ന്. എന്നിട്ടെന്റെ പിതാവു പറഞ്ഞു ഇതു നീ സൂക്ഷിച്ചു വെയ്ക്കണം. എന്നും കാണണം. ദൈവം നമുക്ക് വേദനകൾ‍ തരുന്പോഴെല്ലാം അത് നിന്നെ പാകപ്പെടുത്തി മറ്റൊന്നിനു വേണ്ടി പരുവപ്പെടുത്തുകയാണെന്നോർ‍ക്

എന്നിട്ട് അച്ഛൻ‍ ഒരുപാട്ടും പഠിപ്പിച്ചു.

 

‘ഉരുക്കിടുന്നൂ മിഴിനീരിലിട്ടു

മുക്കുന്നു ചുറ്റും ഭുവനൈകശിൽപി

മനുഷ്യഹൃത്താം കനകത്തെയേതോ

പണിത്തരത്തിന്നുപയുക്തമാക്കാൻ’

 

‘ഈ ചിമിഴും, ആ കവിതയും ഞാൻ നിനക്കു കൈമാറുന്നു പ്രാർ‍ത്ഥിക്കുക’

കുട്ടി ആ ചിമിഴും കുറിപ്പും ദൈവ സ്നേഹമെന്നോണം തന്റെ നെഞ്ചോടു ചേർ‍ത്തു.

You might also like

Most Viewed