സീ­രി­യലു­കളി­ലെ­ പെ­ൺ­ ശി­ങ്കങ്ങൾ


 

ന്നത്തെ ദൈവനംദിന ജീവിതത്തിൽ ഒരു “കപ്പയും മുളകുചമ്മന്തിയും“ പോലെയുള്ള ബന്ധമാണ് സീരിയലിനും,സ്ത്രീകൾക്കും ഉള്ളത്. അത് സ്റ്റാർ പ്ലസ് ആയാലും, സോണി ടി.വി ആയാലും, എഷ്യാനെറ്റിൽ ആയാലും, സൂര്യയിലും ഒരേ അളവുകോലും സ്നേഹവും, ആവേശവും തന്നെ! എല്ലാ സീരിയലുകളും “ഓഞ്ഞതാണൊ” എന്നറിയില്ല! എന്നാൽ ഭൂരിഭാഗവും തീർത്തു പറയാനൊക്കില്ലെങ്കിലും, തീരെ നിലവാരം ഇല്ലാത്തവയും ഇല്ലാതില്ല. രസകരമായ വസ്തുത ഇവയിലൊക്കെ പുരഷന്മാരോട് കിടപിടിക്കുന്ന “വില്ലത്തി”മാരെയും സൃഷ്ടിച്ചു വയ്ക്കും എന്നതാണ്! എല്ലാ കുടുംബങ്ങളിലും അവിഹിതബന്ധങ്ങൾ, തീരാപ്പകയും, പ്രതികാരവും, കൊലപാതകവും ഉണ്ടെന്ന മട്ടിലാണ് സീരിയലിന്റെ പോക്ക് !! കൊട്ടേഷൻ പണിയൊക്കെ സ്ത്രീകൾ പുല്ലുപോലെയാണ് കൊടുക്കുന്നത്! സ്ഥിരമായി ഇതു കാണുന്ന സ്ത്രീകളിൽ ഈ കഥാപാത്രങ്ങൾ തീർച്ചയായും സ്വാധീനം ചെലുത്തുന്നുണ്ട്. അമ്മായിയമ്മയും മരുമകളും, നാത്തൂനും നാത്തൂനും ഒക്കെത്തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പലരും സീരിയൽ കഥാപാത്രങ്ങളുടെ കണ്ണിലൂടെ കാണുകയും, നാടകീയമായ “ഡയലോഗുകൾ”,

ഇന്നത്തെ സൂര്യഗായത്രി പറഞ്ഞതുപോലെ എന്ന് “ കോട്ട്’ സഹിതമുള്ള സംസാര രീതികൾ കണ്ടുതുടങ്ങിയിരിക്കുന്നു. 

സ്ത്രീകളുടെ ചിന്താഗതിയെ സീരിയലുകൾ ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട്, തീർച്ച. വസ്ത്രധാരണത്തെറ്റി കൃത്യമായി അറിയില്ല, എങ്കിലും അവിടെയും ഒരു അനുകരണത്തിന്റെ മേന്പൊടി ഉണ്ട് എന്നുള്ളത് തീർച്ചയാണ്. ഇനി ആരോഗ്യപരമായി നോക്കിയാൽ, ജോലിക്കാരി കൂടി ഉള്ള വീടാണെങ്കിൽ, സ്ത്രീകൾക്ക് വ്യായാമം തീരെ ഉണ്ടാവുകയില്ല. സീരിയലിലെ നായികയുടെ മാനസിക ദുഃഖങ്ങൾ തന്റേതായി ഏറ്റെടുത്ത് പ്രഷർ കൂട്ടുകയും കൂടെ ചെയ്യുന്പോൾ ഇന്നത്തേക്കുള്ള വകയായി!! പ്രവാസനാടുകളിലും ഇവരുടെ ആരാധാകർ കൂട്ടം കൂട്ടമായി  പെരുകിവരുന്നു. സമയം മാത്രം, രാവിലത്തെ ‘റിപ്പീറ്റ്’ എപ്പിസോഡുകൾക്കായി കാത്തിരിക്കണം എന്നുമാത്രം.

സ്ത്രീ ഇങ്ങിനെയാകാനുള്ള കാരണം ഇന്നത്തെ സീരിയലുകൾ, സിനിമകൾ തന്നെയാണ് എന്നൊരു അവസാന തീരുമാനം എടുക്കാൻ വരെട്ടെ!. നിരന്തരം അവിഹിതബന്ധം മാത്രമുള്ള കഥ കണ്ട് കണ്ട് തലയ്ക്ക് പുണ്ണുപിടിച്ച പെണ്ണ്  കുടുംബ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചാൽ ശരിയാകുമോ?. “ഓഞ്ഞ സീരിയൽ” എന്നത് വളരെ മോശം സീരിയൽ എന്ന അർത്ഥത്തിലാകയാൽ ഏത് മോശം സാധനം കാണുന്പോഴും ഉണ്ടാകുന്ന എല്ലാ കുഴപ്പങ്ങളും ഉണ്ടാകും എന്നതാണ് മറുപടി. സീരിയലിലെ കഥാപാത്രങ്ങൾ ചിലപ്പോഴെങ്കിലും സ്വാധീനിക്കാറുണ്ട്  വീട്ടമ്മമാരേയും കുട്ടികളേയും. അത് കൊണ്ട് തന്നെയാവാം കേരളത്തിൽ ഈയിടെ കൂടുതലായും ഇത്തരം പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതും. സ്കൂൾകുട്ടി അദ്ധ്യാപികയെ കൊല്ലാൻ തുനിയുന്നതും കുട്ടികൾ പരസ്പരം ശത്രുതവെച്ച് പുലർത്തുന്നതും ഗുണ്ടകളെ വിളിച്ച് സുഹൃത്തിനെ കൊല്ലാൻ തുനിയുന്നതും ഒക്കെ ഇത്തരം ‘സീരിയലുകളുടെ പ്രതിഫലനങ്ങളാണ്. ഇതിൽ സീരിയലിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ല.

സിനിമകളും ഇപ്പോൾ ഇത്തരത്തിലുള്ളവയാണ്. എന്നാൽ സിനിമയുണ്ടായിരുന്ന കാലം മുതൽ, കൊലപാതകവും, അവിഹിതബന്ധങ്ങളും, വൈരാഗ്യങ്ങളും ഉണ്ടായിരുന്നു എങ്കിലും അതിനെല്ലാം ഇന്നത്തെ ക്രൂരമായ ഒരു മുഖാവരണം ഉണ്ടായിരുന്നില്ല. അതിനുള്ള കാരണം വാരികകളിലെ നോവലുകൾ സീരിയലും സിനിമകളുമാകുന്നു എന്നതാണ്. പ്രാർത്ഥനാ സമയവും, ആഹാരസമയവും ടെലിവിഷൻ കവർന്നെടുത്തിട്ട് കാലങ്ങളായി. ഇനി കൂട്ടമായ ഒരു മാറ്റം ചിന്തിക്കാൻ വയ്യ. ഒറ്റയായി ചില സംരംഭങ്ങൾ തുടങ്ങിയാൽ അത് കൂടുതൽ അനുകരണീയം തന്നെ, എന്ന്  പല നല്ല എഴുത്തുകാരും  സമ്മതിച്ചുതരും. സീരിയൽ കാണുന്ന എല്ലാ സ്ത്രീകളും” ഉത്തരവാദിത്വം ഇല്ലാത്തവരല്ല, മറുപടി പറയുന്ന എല്ലാ  സ്ത്രീകളും “അധികപ്രസംഗികളുമല്ല“, അഭിപ്രായം പറയാൻ ഇഷ്ടപ്പെടുന്ന എല്ലാവരും, “അസംതൃപ്തരും“ അല്ല. ഭൂരിഭാഗം ഉള്ള സ്ത്രീകളെല്ലാം സീരിയലിനെ അനുകരിക്കുന്നു എന്നത് വെറും ഒരു വാചകക്കസർത്തുമാത്രം! ചെറിയ ന്യൂനപക്ഷം നല്ലവർ ഉണ്ട്, നിഷേധിക്കുന്നില്ല, അനുകരണ സ്വഭാവം ഉള്ളവർ! പിന്നെ എല്ലാം ഒരു നാടകം, ഈ ജീവിതവും, സീരിയലും, സിനിമയും എല്ലാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ, പാവം സീരിയലിനെ കുറ്റം പറഞ്ഞ് തടിതപ്പുന്നു, എന്നു മാത്രം!

ഓഫീസിലെ ജോലി കഴിഞ്ഞ് എത്തുന്ന അമ്മ, അഹാരവും ഉണ്ടാക്കി, തുണിയും അലക്കി, കുട്ടികളെയും കുളിപ്പിച്ച് അവർക്ക് വാരിക്കൊടുക്കുന്നതിനിടയിൽ മാത്രം, ആഹാരം കഴിച്ചു കഴിഞ്ഞപ്പോ, അല്ലെങ്കിൽ വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞ് ഒന്നു കാലും നീട്ടിയിരുന്ന്, ഒരു കപ്പ് ചൂട് ‘ഗ്രീൻ ടീയും‘ ആയി ഇരുന്ന് ഒരു ‘ഓഞ്ഞ സീരിയൽ കണ്ടു പോയി, ക്ഷമിക്കൂ സഹോദരാ! സീരിയലുകൾ കാണുന്നത് തലക്കു പിടിച്ച് കേരളത്തിലെ മൊത്തം സ്ത്രീകളും വഷളാകുന്നു എന്നൊക്കെ പറഞ്ഞാൽ ഉൾക്കൊള്ളാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

സീരിയലുകൾ വിഷം തുപ്പുന്നവ തന്നെയാണ് എന്നു ശഠിക്കുന്ന ഒരുപറ്റം സമൂഹം ഇന്നും നമുക്കിടയിൽ ഉണ്ട്. സ്ത്രീകളും, പുരുഷന്മാരും നിത്യജീവിതത്തിൽ സീരിയലിലെ ഡായലോഗുകളാണ്  പറയുന്നത് . എന്നാൽ ഈ പറയുന്ന വാദവും എല്ലാവരിലും ഉണ്ടാകണം, ഉണ്ടായിരിക്കണം എന്നില്ല. ദൈനംദിന ജീവിതത്തിൽ അറിവ് പകരുന്നത് ഇപ്പോൾ സീരിയലുകളാണ് എന്നുള്ള ആക്ഷേപവും ശരിയല്ല! അറിവ് പകരുന്ന നൂറുനൂറ് ചാനലുകൾ  വേറെയുണ്ട് ! അത് ആരും കാണുന്നില്ല എന്നു കരുതേണ്ടതില്ല... കാണുന്നുണ്ട്. ആവശ്യവും ഔചിത്യവും മനസ്സിലാക്കി കാണുന്നവർ വിരളം എന്നേയുള്ളൂ. ഏഷ്യാനെറ്റിലെ, ’വാക് വിത്ത് സുബൈദ’ യാത്രാ  ധാരാളം എപിസോഡുകൾ പിന്നിട്ടു, എത്രയോ പേർ കണ്ടുകഴിഞ്ഞു. ഡിസ്കവറി പോലുള്ള ചാനലുകൾ മിനക്കെട്ട് കുട്ടികളുടെ കൂടെയിരുന്ന് എത്രപേർ കാണുന്നു ! കുട്ടികൾ സീരിയൽ എന്നിവ കാണാതെ, വിവരവിഷയമുള്ള ചാനലുകൾ കാണണമെങ്കിൽ അതും അമ്മയും, അച്ഛനും കൂടെ താൽപ്പര്യം കാട്ടണം എന്നത് വ്യക്തമായ ഒരു വിശ്വാസമാണ്. ടിവിയുടെ മുന്നിലൂടെ നടന്നു പോകുന്ന കുട്ടി, നാളെ  തീർച്ചയായും ഒരു സംശയത്തിന്റെ, ഓർമ്മയുടെ ഭാഗമായി ചോദിക്കും, അമ്മെ, ഇന്നലത്തെ, സരസ്വതീചന്ദ്രയിൽ കുമുദിനെന്തു പറ്റി, അവർ രക്ഷപെട്ടോ?

എല്ലാ സീരിയൽ പ്രവർത്തകൾക്കെതിരെ ഒരു “ഡമോക്ലിസ്” വാളെടുക്കേണ്ട ആവശ്യം ഇല്ല! നിങ്ങൾ ഈ പറയുന്ന സീരിയൽ ചിലരുടെ ചോറാണ്, വയറ്റി പിഴപ്പാണ്!!  500 രൂപയ്ക്ക് ജോലിചെയ്യുന്ന സ്പോട്ട് ലൈറ്റ്കാരൻ തുടങ്ങി, അവിടെ എല്ലാവർക്കും ആഹാരം ഉണ്ടാ‍‍ക്കുന്ന, കേറ്ററിഗ്കാരൻ, എക്സ്ട്രാ നടീനടന്മാർ തുടങ്ങി, എല്ലാ ടെക്നീഷ്യൻസ്, സംവിധായകനും വിയർപ്പൊഴുക്കിയിട്ടാണ് ഈ സീരിയലുകൾ നിർമ്മിക്കപ്പെടുന്നത് എന്നുംകൂടി നാം  ആലോചിക്കണം. ഇതിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ, ഒരു അമ്മയും അച്ഛനും മകനും ഭർത്താവും മകളും സഹോദരനും സഹോദരിയും ഒക്കെയാണ്. ഇവർ കഷ്ടപ്പെട്ടുണ്ടാക്കുന്ന ഈ സീരിയലുകൾ, ആരെങ്കിലും ഒക്കെ കാണേണ്ടേ? സീരിയലുകാണുന്ന എല്ലാവരും ചീത്തയല്ല. അധികപ്രസംഗം കാണിച്ചതല്ല, ഒരു ചർച്ച പോലെ നിങ്ങളുടെ സുഹൃത്തായി കൂടെക്കൂടിയതെയുള്ളു ഞാനും!!! നാടകം, സിനിമ, സീരിയൽ എന്നത് ഒരു ക്രിയേറ്റീവ് ആർട്ട്  പ്രവർത്തനമേഖലയാണ്, അത് മനസ്സിലാക്കി, സീരിയലുകൾ കാണുന്ന എത്രപേർ ആല്ലോചിച്ചിട്ടുണ്ട് ?

എല്ലാവരും ഇവിടെ അടച്ച് സ്ത്രീകളെയും സീരിയലുകളെയും കുറ്റം പറയുകയാണ്! ഇതിൽ ഒന്നോ രണ്ടോ പേരെങ്കിലും നിങ്ങൾ പറയുന്ന ഈ ഗണത്തിൽ പെടാത്തവർ കാണും, തീർച്ച. അമ്മയുടെ മടിത്തട്ട് എല്ലാത്തിനും പരിഹാരം എന്ന് ‘സ്റ്റാന്പൊട്ടിച്ച്” ഇരിക്കുന്പോൾ ജീവിക്കാൻ വേണ്ടി നേട്ടോട്ടം ഓടേണ്ടിവരുന്ന ഈ “സീരിയൽ ഇൻഡസ്ട്രി”യെ എങ്ങിനെ നിങ്ങൾ കുറ്റം പറയും? പാടില്ല, എല്ലാ രാത്രിക്ക് ശേഷം ഒരു  പകൽ വന്നേ മതിയാവൂ‍‍, അതുപോലെ എല്ലാ കലാസംരംഭങ്ങളിലും ഒരു നന്മയുടെ അംശം തീർച്ചയായും  ഉണ്ടാവും. കൗതുകം! ഈശ്വരോ രക്ഷതു!

You might also like

Most Viewed