സ്ഥിരോത്‍സാഹം, നിരന്തര പ്രയത്നം, സുനിശ്ചിത വിജയം


കഴിഞ്ഞ ദിവസങ്ങളിൽ‍ നമ്മെളെല്ലാവരും നമ്മുടെ ചേച്ചിമാരുടെയും ചേട്ടന്‍മാരുടെയും സുഹൃത്തുക്കളുടെയും വിജയം ആഘോഷിച്ചു. പത്തും പന്ത്രണ്ടും ബോർ‍ഡ് പരീക്ഷയുടെ റിസൽട്ട് കഴിഞ്ഞ ദിവസങ്ങളിൽ‍ എത്തി. ചിലർ‍ നല്ല വിജയം നേടിയപ്പോൾ‍, ചിലരെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാഞ്ഞതിന്‍റെ വിഷമത്തിലായിരുന്നു. എന്നാൽ‍ അ

പൂർ‍വ്വം ചിലരെങ്കിലും പരാജയത്തിന്‍റെ കയ്പ്പും രുചിച്ചു. എന്നാൽ‍ ഓർ‍ക്കുക വിജയവും പരാജയവും എല്ലാം ജീവിതത്തിന്‍റെ ഭാഗങ്ങൾ‍ മാത്രമാണ്. അത് നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ‍ നാം മനസ്സിലാക്കി, തിരുത്തലുകൾ‍ നൽ‍കിയാൽ‍ ജീവിതത്തിൽ‍ നമുക്ക് ഉയരാൻ കഴിയും.  നാം വളരുന്പോൾ‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കണം. ഓരോ മനുഷ്യരും അവരുടെ ഉയർ‍ച്ചയും വീഴ്ചയും എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കണം. അവർ‍ പോയ വഴികളും, പിന്തുടർ‍ന്ന പാതകളും , ചിന്തിച്ച കാര്യങ്ങളും എങ്ങനെ, എന്ത് എന്ന്‍ അറിയാൻ ശ്രമിക്കണം. 

ജീവിതത്തിന്‍റെ പല മേഖലകളിൽ‍ വിജയിച്ച വ്യക്തികളുടെ ജീവിതം പഠിച്ചാൽ‍ ഒന്ന്‍ മനസ്സിലാക്കാൻ കഴിയും. അവരുടെ വിജയങ്ങളൊന്നും ഒരു പ്രഭാതത്തിൽ‍ പൊട്ടിവിടർ‍ന്നത് അല്ല. ഒരു ദിവസത്തെ പ്രവർ‍ത്തനത്തിന്റെ ഫലമല്ല. ജീവിതത്തിന്‍റെ ലക്ഷ്യവും മാർ‍ഗ്ഗവും കൂട്ടിയിണക്കി നിരന്തരം പ്രവർ‍ത്തിച്ചവരാണ് അവരെല്ലാം.  പരീക്ഷയിൽ‍ വിജയം വരിച്ചവർ‍ പ
ലതട്ടിൽ‍ ഉള്ളവരാണ്. ചിലർ‍ ഉന്നതവിജയം നേടി, ചിലർ‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്പോൾ‍ പറയുന്നു, കുറച്ചുകൂടി പഠിച്ചിരുന്നെങ്കിൽ‍ നല്ല മാർ‍ക്ക് കിട്ടുമായിരുന്നു എന്ന്. തോറ്റവർ‍ ചിന്തിക്കുന്നത്, 
കളിച്ച്, കൂട്ടുകൂടി, ആസ്വദിച്ച് ഓരോ ദിവസവും കളഞ്ഞപ്പോൾ‍ ജയിക്കാനെങ്കിലും പഠിക്കേണ്ടിയിരുന്നു എന്നാണ്. എന്തായാലും ഒരു വിശകലനം നല്ലതാണ്. എന്നാൽ‍ നാം മാറി നിന്ന് ഈ കുട്ടികളെ ഒന്നു വിലയിരുത്തിയാൽ‍ മനസ്സിലാകുന്ന ഒരു സത്യം ഉണ്ട്. ഈ വിജയം നേടിയവർ‍ അവരുടെ കഴിവിന്റെ പരമാവധി നേടിയവരാണോ? അങ്ങനെ നേടിയവരെ മാത്രം ഈ സമയം ഒന്നു കണ്ടും കേട്ടും നോക്കുക, അവർ‍ നേടിയെടുത്തത് ഇന്നും ഇന്നലെയും മാത്രമോ, പരീക്ഷാക്കാലത്ത് മാത്രം പഠിച്ചതുകൊണ്ടോ അല്ല. അവർ‍ ചെറിയ ക്ലാസ്സുമുതൽ‍ വിഷയത്തിൽ‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിച്ചവരാണ്. ആ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ‍ തീർ‍ത്ത്, ഓരോന്നും മനസ്സിലാക്കി പഠിച്ചവർ‍ ആണ്. മാത്രമല്ല, അവരുടെ എല്ലാ കഴിവുകളും അവർ‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

കലാ കായിക മേഖലയിലും മറ്റ് സംഘടനാ പ്രവർ‍ത്തനങ്ങളിലും, അവർ‍ക്ക് എത്തിപ്പെടാവുന്ന എല്ലായിടത്തും അവരുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ജീവിതത്തിൽ‍ വിജയം ആഗ്രഹിച്ചാൽ‍ മാത്രം പോരാ, അതിനായി സ്ഥിരമായി ഉത്സാഹപൂർ‍വ്വം പ്രവർ‍ത്തിച്ചാൽ‍ മാത്രമേ നേടിയെടുക്കാനാവൂ.  

 

പ്രിയ കുഞ്ഞുങ്ങളെ,

 

 

ഈശ്വരൻ എല്ലാവർ‍ക്കും വ്യത്യസ്ഥമായ കഴിവുകൾ‍, വ്യത്യസ്ഥമായ അളവിൽ‍ നൽ‍കിയിട്ടുണ്ട്. അതിനെ കണ്ടെത്തി, ചെറുപ്പം മുതൽ‍, ഓരോ നിമിഷവും, ഉത്‍സാഹപൂർ‍വ്വം, പ്രവർ‍ത്തിച്ചാൽ‍, വിജയം എ
ത്തിപ്പിടിക്കുവാൻ ഒരു പ്രയാസവും ഉണ്ടാകില്ല. അവനവന്‍റെ കഴിവിൽ‍ വിശ്വാസം ഉണ്ടാകുക, കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്തുക, പരാജയങ്ങളിൽ‍ തളരാതെ നിരന്തരപ്രയത്നം നൽ‍കി, ഓരോ കാര്യങ്ങളിലും ആത്മാർ‍ഥമായി പ്രവത്തിച്ചാൽ‍ അവനവന്‍റെ പ്രാപ്തിക്കനുസരിച്ച വിജയം നേടാനാവും. ഒരിക്കലും നാം നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, നമ്മെയും നമ്മുടെ ആഗ്രഹങ്ങളെയും  ഈശ്വരനിൽ‍ സമർ‍പ്പിച്ച് സ്വന്തം ക
ഴിവിൽ‍  വിശ്വസിച്ച്   ഉന്നതികളിലെത്താൻ ശ്രമിക്കുക.

 

ആശംസകളോടെ, ടീച്ചറമ്മ.

You might also like

Most Viewed