ആകാ­ശം കി­ളി­വാ­തി­ലു­കൾ‍ തു­റന്നപ്പോൾ‍...


നു­റു­ങ്ങു­വെ­ട്ടം - വൽ­സ ജേ­ക്കബ്

കഴി­ഞ്ഞ രണ്ട് മാ­സമാ­യി­ തു­ടർ‍­ന്ന മഴ... അത് പേ­മാ­രി­യാ­യി­ കേ­രളത്തെ­ കഴു­കി­യെ­ടു­ത്തു­. അതിൽ‍ ജീ­വി­തം കൈ­വി­ട്ടു­ പോ­യവരും പാ­ടെ­ തകർ‍­ത്തെ­റി­യപ്പെ­ട്ടവരും ഉണ്ട്. പകച്ചു­ നി­ന്ന ഒരു­ അവസ്ഥയിൽ‍, എവി­ടെ­? എങ്ങനെ­? എന്നറി­യാ­തെ­ ജീ­വി­തം ഒരു­ ചോ­ദ്യചി­ഹ്നമാ­യി­ കണ്ടു­ നി­ൽ­ക്കു­ന്നു­. കു­റച്ചൊ­ന്നു­മല്ല ഈ ദു­രി­തം നമ്മെ­ തകർ‍­ത്തെ­റി­ഞ്ഞത്. ഇനി­യൊ­രു­ ഉയർ‍­ത്തെ­ഴു­ന്നേ­ൽ‍­പ്പാണ് നമു­ക്ക് വേ­ണ്ടത്. 

നന്മ നി­റഞ്ഞ മനസ്സു­കൾ‍ ഇന്നും ഉണ്ട് എന്ന് കഴി­ഞ്ഞ ദി­വസങ്ങളിൽ‍ നാം അനു­ഭവി­ച്ചറി­ഞ്ഞു­. എല്ലാ­വരും തങ്ങളു­ടെ­ സഹോ­ദരങ്ങൾ‍, മാ­താ­പി­താ­ക്കൾ‍ കു­ഞ്ഞു­ങ്ങൾ‍ എന്ന് സ്വയം തി­രി­ച്ചറി­ഞ്ഞ നി­മി­ഷങ്ങൾ‍.. നാ­ടി­നെ­ സംരക്ഷി­ക്കു­വാൻ രാ­പകലെ­ന്യേ­ ജീ­വി­ക്കു­ന്ന സൈ­നി­ക സഹോ­ദരങ്ങൾ‍... ജീ­വനും കൈ­യ്യി­ലെ­ടു­ത്തി­രു­ന്നവർ‍­ക്കി­ടയിൽ‍ ദൈ­വദൂ­തന്‍മാ­രെ­പ്പോ­ലെ­ കടന്നു­ വന്ന നാ­ട്ടി­ലെ­ മനു­ഷ്യസ്നേ­ഹി­കൾ‍. സ്വന്തം ജീ­വി­തം പണയപ്പെ­ടു­ത്തി­ മറ്റു­ള്ളവർ‍­ക്കാ­യി­ ജീ­വി­ച്ചവർ‍.. ഭക്ഷണവും വസ്ത്രവും അവശ്യവസ്തു­ക്കളു­മാ­യി­ ദൂ­രങ്ങൾ‍ താ­ണ്ടി­ കടന്നു­വന്നവർ‍. പരസ്യങ്ങളും മറ്റെ­ല്ലാം മാ­റ്റി­വെ­ച്ച് കാ­ര്യങ്ങളെ­ ഏകോ­പി­പ്പി­ച്ച് നീ­തി­ പു­ലർ‍­ത്തി­യ മാ­ധ്യമങ്ങൾ‍. കടലി­നോട് മല്ലടി­ച്ചു­ ജീ­വി­തം രണ്ടറ്റവും കൂ­ട്ടി­മു­ട്ടി­ക്കു­ന്ന മത്‍സ്യത്തൊ­ഴി­ലാ­ളി­കൾ‍. അതി­നി­ടയിൽ‍ മനു­ഷ്യത്വം ഇല്ലാ­ത്ത കു­റെ­ മു­ഖപത്ര തൊ­ഴി­ലാ­ളി­കളും, ബോ­ട്ടു­ടമകളും മാ­നസി­ക രോ­ഗി­കളും. അവരെ­ നമു­ക്ക് വി­സ്മരി­ക്കാം. 

ദൈ­വത്തി­ന്‍റെ­ നാ­ടി­നെ­ ദൈ­വം ശു­ദ്ധീ­കരി­ക്കു­കയാണ് എന്ന് നാം ഈ ദി­വസങ്ങളിൽ‍ തി­രി­ച്ചറി­യു­കയാ­യി­രു­ന്നു­. വി­ശു­ദ്ധ ഗ്രന്ഥങ്ങളിൽ‍ വി­വരി­ച്ചി­രി­ക്കു­ന്ന മഹാ­പ്രളയം, ഭൂ­മി­യെ­ മഹാ­ദു­ഷ്ടതയി­ലാ­ക്കി­യ മനു­ഷ്യകു­ലത്തെ­ നി­ഗ്രഹി­ച്ചതൊ­പ്പം സകലജീ­വജാ­ലങ്ങളെ­യും നശി­പ്പി­ച്ചു­. ഇനി­ ഭൂ­മി­യിൽ‍ അങ്ങനൊ­രു­ മഹാ­പ്രളയം ഉണ്ടാ­കി­ല്ല എന്ന വാ­ഗ്ദത്തം നമു­ക്കു­മു­ന്‍പിൽ‍ ഉണ്ട് ആശ്വസി­ക്കാൻ. 150 ദി­വസം രാ­വും പകലും നി­ർ‍­ത്താ­തെ­ പെ­യ്ത മഹാ­മാ­രി­, ഭൂ­മി­യു­ടെ­ ഉറവു­കൾ‍ പൊ­ട്ടി­, ആകാ­ശത്തി­ന്‍റെ­ കി­ളി­വാ­തി­ലു­കൾ‍ തു­റന്നു­. വി­ശ്വസി­ച്ചാ­ലും ഇല്ലെ­ങ്കി­ലും ആ പ്രളയത്തി­ന്റെ­ ഒരംശം, ഒരു­ കോ­ണി­ലെ­ ആകാ­ശ വാ­തി­ലു­കൾ‍ തു­റന്നപ്പോൾ‍ നാം പകച്ചു­പോ­യി­. പ്രകൃ­തി­യെ­യും, പ്രകൃ­തി­ ശക്തി­കളെ­യും, ദൈ­വത്തെ­യും ഭയപ്പെ­ടു­വാൻ കാ­ലം നമ്മെ­ ഓർ‍­മ്മി­പ്പി­ക്കു­ന്നു­. മനു­ഷ്യൻ സകലവും തന്റെ­ കാ­ൽ‍­ക്കീ­ഴാ­ക്കി­, അന്യോ­ന്യം പകയും വി­ദ്വേ­ഷവും കരു­തലി­ല്ലാ­യ്മയും കാ­ത്ത് സൂ­ക്ഷി­ച്ച് ഭൗ­തി­കവും ലൗ­കി­കവു­മാ­യി­ അഹങ്കരി­ച്ചപ്പോൾ‍ ഈശ്വരൻ നമ്മെ­ ഓർ‍­മ്മപ്പെ­ടു­ത്തി­ നാം നശ്വരരെ­ന്ന്. പക്ഷേ­ ആ ഓർ‍­മ്മപ്പെ­ടു­ത്തലു­കൾ‍­ക്കി­ടയിൽ‍ നാം അറി­ഞ്ഞു­ നമ്മിൽ‍ ഇന്നും ഈശ്വരൻ ജീ­വി­ക്കു­ന്നു­ എന്ന്. 

കാ­ലത്തി­ന്‍റെ­ മു­ന്നറി­യി­പ്പു­കളെ­, ഉടച്ചു­വാ­ർ‍­ക്കലു­കളെ­, നാം എങ്ങനെ­യാ­കണം എന്ന പ്രതീ­ക്ഷകളെ­ മനസ്സി­ലാ­ക്കി­, ഒരു­ സ്വയം പരി­ശോ­ധനയ്ക്ക് വി­ധേ­യരാ­കാം. എങ്ങും എവി­ടെ­യും ഒന്നും ശാ­ശ്വതമല്ല. എന്‍റെ­ കഴി­വു­കൾ‍, സന്പത്ത്, ഭവനം, എന്‍റെ­ എല്ലാം എല്ലാം എന്ന ഭാ­വം മതി­ലു­കൾ‍ കെ­ട്ടി­, അതി­നു­ മു­കളിൽ‍ കന്പി­യും കു­പ്പി­മു­റി­കളും െ­വച്ച് ഭദ്രമാ­ക്കി­യപ്പോൾ‍, ഇതെ­ല്ലാം തകർ‍­ത്തെ­റി­ഞ്ഞ് കടന്നു­വന്ന വെ­ള്ളം നമ്മെ­ കഴു­കി­, അല്ല നമ്മു­ടെ­ മനസ്സു­കളെ­ കഴു­കി­, ഞാ­നും നീ­യും എന്നി­ല്ല നമ്മൾ‍, ഒരു­ ജാ­തി­, ഒരേ­ ശരീ­രം, ഒരേ­ രക്തം, ഒന്നാ­യി­ നീ­ങ്ങണം എന്ന് ഓർ‍­മ്മി­പ്പി­ച്ചു­. 

ലോ­കം നമ്മെ­ ഉറ്റു­നോ­ക്കു­ന്പോൾ‍, ദൈ­വത്തി­ന്‍റെ­ നാട് സ്വയം വി­ശു­ദ്ധീ­കരി­ച്ച് ആ വി­ളി­പ്പേ­രിന് യോ­ഗ്യമാ­കു­ന്നു­. നമ്മു­ടെ­ അന്യോ­ന്യമു­ള്ള കരു­തലു­കളെ­ കണ്ടവർ‍ നമു­ക്കൊ­പ്പം കൈ­കോ­ർ‍­ക്കു­ന്നു­. നമു­ക്ക് ഫി­നി­ക്സ് പക്ഷി­യെ­പ്പോ­ലെ­ ഉണർ‍­ന്നെ­ഴു­ന്നേ­ൽ‍­ക്കാൻ, വീ­ണ്ടും ഒരു­ ദൈ­വ നാ­ടാ­യി­ ലോ­കത്തിന് മു­ന്‍പിൽ‍ തലയു­യർ‍­ത്തി­ നി­ൽ‍­ക്കാൻ സകല ദൈ­വങ്ങളും നമു­ക്കൊ­പ്പം ഉണ്ട്. ഒന്നു­ചേ­ർ‍­ന്ന് മു­ന്നേ­റാം... 

You might also like

Most Viewed