ഗു­രു­ഭ്യോ­ നമ:


വർ­ഷത്തി­ലൊ­രു­ ദി­നം മാ­ത്രം ഓർ­മ്മയി­ലെ­ത്തേ­ണ്ടവരല്ല ഗു­രു­ക്കന്മാർ. ഓരോ­ വ്യക്തി­യു­ടെ­യും ഓരോ­ ചു­വടു­കളി­ലും ഗു­രു­ത്വമു­ണ്ടാ­വണം. ഭാ­രതീ­യ ചി­ന്തയനു­സരി­ച്ച് ഒരു­ വ്യക്തി­യു­ടെ­ എല്ലാ­ രീ­തി­യി­ലു­മു­ള്ള വളർ­ച്ചയ്ക്കും വി­കാ­സത്തി­നും ഗു­രു­ത്വം ഒഴി­വാ­ക്കാ­നാ­വാ­ത്ത ഘടകമാ­ണ്. എത്ര വി­ദ്യയും സൗ­ന്ദര്യവും കാ­യി­കശേ­ഷി­യും ഒക്കെ­യു­ണ്ടാ­യാ­ലും തക്ക സമയത്ത് ഉചി­തമാ­യ തീ­രു­മാ­നങ്ങളെ­ടു­ക്കാൻ ഗു­രു­ത്വം ഓരോ­ വ്യക്തി­യെ­യും സഹാ­യി­ക്കു­ന്നു­ എന്നാണ് വി­ശ്വാ­സം. ഹൈ­ന്ദവ സംസ്ക‍ൃ­തി­യിൽ ഗു­രു­ ദൈ­വം തന്നെ­യാ­ണ്. ഗു­രു­ ദേ­വോ­ മഹേ­ശ്വര എന്നാണ് പ്രമാ­ണം. എല്ലാ­കാ­ര്യങ്ങളും തു­ടങ്ങേ­ണ്ടത് ഗണേ­ശ പൂ­ജയോ­ടെ­യാ­ണ്. ഗണേ­ശനൊ­പ്പം സരസ്വതി­യും ഗു­രു­വും പൂ­ജി­ക്കപ്പെ­ടു­ന്നു­. ഇന്ന് ഗണേ­ശ ചതു­ർ­ത്ഥി­യാ­ണ്. ക്ഷേ­ത്രങ്ങളിൽ ഗണേ­ശന് പ്രത്യേ­ക പൂ­ജ നടക്കു­ന്ന ദി­വസം. ഇതേ­ ദി­വസം തന്നെ­യാണ് ഇക്കൊ­ല്ലം നമ്മൾ അദ്ധ്യാ­പക ദി­നം ആചരി­ക്കു­ന്നത്. അദ്ധ്യാ­പകനാ­യി­രു­ന്ന മു­ൻ­രാ­ഷ്ട്രപതി­ സർ­വ്വേ­പ്പള്ളി­ രാ­ധാ­കൃ­ഷ്ണന്റെ ജന്മദി­നമാണ് ഭാ­രതം അദ്ധ്യാ­പക ദി­നമാ­യി­ ആചരി­ക്കു­ന്നത്. എന്നാൽ ഇതി­നു­ മു­ന്നെ­യും നമ്മൾ ഗു­രു­ക്കന്മാ­ർ­ക്കാ­യി­ ഒരു­ ദി­നം ആചരി­ച്ചി­രു­ന്നു­. ഗു­രു­ പൂ­ർ­ണ്ണി­മയെ­ന്നാണ് ആ ദി­നത്തി­നു­ പേ­ര്. ശകവർ­ഷക്കണക്കി­ലെ­ ആഷാ­ഡ മാ­സത്തി­ലെ­ വെ­ളു­ത്തവാ­വു­ ദി­വസമാണ് ഗു­രു­പൂ­ർ­ണ്ണി­മ അചരി­ച്ചു­ പോ­രു­ന്നത്. ഇന്ത്യയി­ലെ­യും നേ­പ്പാ­ളി­ലെ­യും ഹി­ന്ദു­, ബു­ദ്ധ, ജൈ­ന മതസ്ഥരാണ് ഗു­രു­ പൂ­ർ­ണ്ണി­മ ആചരി­ച്ചു­ പോ­രു­ന്നത്. അതി­വി­ശി­ഷ്ടമാ­യ ഈ ദി­നത്തെ­ ആചരി­ക്കാ­നും ആഘോ­ഷി­ക്കാ­നും വ്യത്യസ്ഥ കഥകളാണ് ഇവരൊ­ക്കെ­ പറയു­ന്നത്. എന്നാൽ പൊ­തു­വാ­യ ഈ ആചരണത്തി­ലൂ­ടെ­ വ്യത്യസ്ഥമെ­ന്നു­ തോ­ന്നാ­വു­ന്ന ഈ മതങ്ങളു­ടെ­യെ­ല്ലാം പാ­രസ്പര്യം വ്യക്തമാ­ക്കു­ന്നതു­ കൂ­ടി­യാണ് ഗു­രു­ പൂ­ർ­ണ്ണി­മ. ഉത്തരേ­ന്ത്യക്കാർ വ്യാ­സപൂ­ർ­ണ്ണി­മയെ­ന്നാണ് ഈ പരന്പരാ­ഗത അദ്ധ്യാ­പക ദി­നത്തെ­ വി­ളി­ക്കു­ന്നത്. ഭാ­രതത്തി­ന്റെ പ്രധാ­ന ഇതി­ഹാ­സങ്ങളി­ലൊ­ന്നാ­യ മഹാ­ഭാ­രതത്തി­ന്റെ രചയി­താ­വും ഭാ­രത കഥയി­ലെ­ സു­പ്രധാ­ന കഥാ­പാ­ത്രങ്ങളി­ലൊ­രാ­ളു­മാ­യ വേ­ദവ്യാ­സനു­മാ­യി­ ബന്ധപ്പെ­ട്ടാണ് ഈ ദി­നത്തി­നു­ വ്യാ­സപൂ­ർ­ണ്ണി­മയെ­ന്ന പേ­രു­ ലഭി­ച്ചത്. പരാ­ശരമു­നി­ക്കു­ സത്യവതി­യെ­ന്ന മു­ക്കു­വത്തരു­ണി­യിൽ വ്യാ­സൻ ജാ­തനാ­യത് ഇതേ­ ദി­നമാ­യി­രു­ന്നെ­ന്ന് പു­രാ­ണങ്ങൾ പറയു­ന്നു­. മാ­ത്രമല്ല ക‍ൃ­ഷ്ണദ്വൈ­പാ­യനനെ­ന്ന പരാ­ശരപു­ത്രൻ വേ­ദങ്ങളെ­ നാ­ലാ­യി­ വി­ഭജി­ച്ചതും ഇതേ­ ദി­വസമാ­യി­രു­ന്നത്രേ­. വേ­ദവ്യാ­സനെ­ന്ന സംസ്കൃ­ത പ്രയോ­ഗത്തി­നർ­ത്ഥം Editor of Vedas എന്നാ­ണ്. എന്നാൽ ഭാ­രതത്തി­ലെ­ ഗു­രു­ദി­നാ­ചരണം ഇതു­മാ­ത്രമല്ല ആദി­ ഗു­രു­വു­മാ­യും ബന്ധപ്പെ­ട്ടതാ­ണെ­ന്ന് പു­രാ­ണം പറയു­ന്നു­. സപ്തർ­ഷി­കൾ­ക്ക് യോ­ഗ വി­ദ്യ പകർ­ന്നു­ നൽ­കി­യ ആദി­യോ­ഗി­, മഹാ­ദേ­വൻ തന്നെ­യാ­യി­രു­ന്നു­ ആദി­ഗു­രു­വും. തന്റെ പരീ­ക്ഷണങ്ങളും നി­ർ­ദ്ദേ­ശങ്ങളു­മെ­ല്ലാം പാ­ലി­ച്ച് വി­ദ്യയാ­ർ­ജ്ജി­ക്കാൻ യോ­ഗ്യത നേ­ടി­യ സപ്തർ­ഷി­കർ­ക്ക് പരമശി­വൻ യോ­ഗ വി­ദ്യയു­ടെ­ അതി­ നി­ഗൂ­ഢതകൾ പകർ­ന്നു­ നൽ­കി­യത് ഗു­രു­പൂ­ർ­ണ്ണി­മ ദി­വസമാ­യി­രു­ന്നു­. പു­തി­യ കാ­ര്യങ്ങൾ പഠി­ക്കാ­നും തു­ടങ്ങാ­നു­മു­ള്ള അത്യു­ത്തമ മു­ഹൂ­ർ­ത്തമത്രേ­ ഗു­രു­ പൂ­ർ­ണ്ണി­മ. പരമശി­വനി­ലും വ്യാ­സനി­ലും നി­ന്ന് മാ­റി­ ഗു­രു­വന്ദനത്തി­നാ­യി­ സ്വതന്ത്ര ഭാ­രതം അതിന്റെ മുൻ രാ­ഷ്ട്രപതി­യെ­ തെ­രഞ്ഞെ­ടു­ത്തു­. എന്നാൽ ഈ ദി­നാ­ചരണത്തിന് അതി­ലു­മു­ത്തമം ഭാ­രതത്തി­ലെ­ യു­വമനസ്സു­കൾ­ക്ക് അളവി­ല്ലാ­ത്ത പ്രചോ­ദനം പകർ­ന്നു­ നൽ­കാൻ ജീ­വി­താ­ന്ത്യം വരെ­ പ്രതി­ജ്ഞാ­ബദ്ധനാ­യി­രു­ന്ന മറ്റൊ­രു­ മുൻ രാ­ഷ്ട്രപതി­ ഡോ­ക്ടർ എ.പി­.ജെ­ അബ്ദുൾ കലാ­മിന്റെ ജന്മദി­നമാ­ണെ­ന്ന് ആവശ്യപ്പെ­ടു­ന്നവരു­ടെ­ എണ്ണം ഏറെ­യാ­ണ്. എന്താ­യാ­ലും ഒരൊ­റ്റ ദി­വസം ആലോ­ചി­ച്ചും ആദരി­ച്ചും മറക്കേ­ണ്ടവരല്ല നമ്മു­ടെ­ ഗു­രു­ജനങ്ങൾ എന്നു­റപ്പാ­ണ്.
ഒന്നാം ക്ലാ­സി­ലെ­ ശോ­ശാ­മ്മ ടീ­ച്ചറും കു­ര്യാ­ക്കോ­ സാ­റും മൂ­ന്നാം ക്ലാ­സി­ലെ­ സി­സ്റ്റർ റോ­സി­ലയും കു­ടുംബത്തി­ലെ­ മൂ­ന്നു­ തലമു­റയെ­ പഠി­പ്പി­ച്ച ചു­ള്ളഫ്ഖാൻ സാ­റും പ്രസംഗവും വരയും സോ­ഷ്യലി­സവും ഒക്കെ­ സരസമാ­യി­ പകർ­ന്നു­ തന്ന സത്യശീ­ലൻ സാ­റും എനി­ക്ക് വർ­ഷത്തിൽ ഒരു­ ദി­വസം മാ­ത്രം ഓർ­ക്കാ­നു­ള്ളവരല്ല. ഒരോ­ വരി­യെ­രു­തു­ന്പോ­ഴും ഓരോ­ വരയു­ണ്ടാ­വുന്പോ­ഴും ഓരോ­ വാ­ക്കു­ പറയു­ന്പോ­ഴും കരു­ത്ത് അവരു­ടെ­ ഓർ­മ്മകളാ­ണ്. ഹൈ­സ്കൂ­ളി­ലെ­ ബാ­ലകൃ­ഷ്ണൻ സാ­റും ലളി­താ­ഭാ­യി­ ടീ­ച്ചറും ശാ­രദ ടീ­ച്ചറും ഫി­ലോ­മി­ന ടീ­ച്ചറു­മൊ­ക്കെ­ പാ­ഠഭാ­ഗങ്ങൾ­ക്കപ്പു­റം വ്യക്തി­ത്വ വി­കസനത്തി­നും ചെ­യ്ത സഹാ­യം വി­ലമതി­ക്കാ­നാ­വാ­ത്തതാ­ണ്. അദ്ധ്യാ­പക-വി­ദ്യാ­ർ­ത്ഥി­ ബന്ധത്തിന്റെ ഇഴയടു­പ്പം കു­റയു­ന്ന കലാ­ലയകാ­ലത്ത് മലയാ­ളത്തി­ലെ­ ഡോ­ക്ടർ എൻ.എൻ മൂ­സതി­നെ­പ്പോ­ലെ­യു­ള്ളവർ മഹാ­ഭാ­ഗ്യമാ­യി­ മനസ്സിൽ നി­റയു­ന്നു­. പരത്തി­പ്പറഞ്ഞത് നമ്മു­ടെ­യോ­രോ­രു­ത്തരു­ടെ­യും ജീ­വി­തങ്ങളിൽ ഇതു­പോ­ലെ­ ഒരു­പാ­ടൊ­രു­പാട് അദ്ധ്യാ­പകരു­ടെ­ അനു­ഗ്രഹസ്പർ­ശമു­ണ്ടാ­കു­മെ­ന്ന് ആവർ­ത്തി­ച്ചോ­ർ­മ്മി­പ്പി­ക്കാൻ മാ­ത്രമാ­ണ്.
എന്തു­ കഴി­വു­കളു­ണ്ടങ്കി­ലും ഗു­രു­ത്വമി­ല്ലെ­ങ്കിൽ ഒരു­വന്റെ ജീ­വി­തവും പൂ­ർ­ണ്ണമാ­കു­ന്നി­ല്ല. പഠനമെ­ന്നത് പൂ­ർ­ണ്ണവും വി­ദ്യാ­ദാ­നമെ­ന്നത് അപൂ­ർ­ണ്ണവു­മാ­മെ­ന്ന് വി­ശ്വസി­ച്ചി­രു­ന്ന ഒരു­ കാ­ലമു­ണ്ടാ­യി­രു­ന്നു­ എനി­ക്ക്. അതു­കൊ­ണ്ടു­ തന്നെ­ ഒന്നും ആരെ­യും പഠി­പ്പി­ക്കാൻ എന്നോ­ടാ­വശ്യപ്പെ­ടരുത് എന്നാ­യി­രു­ന്നു­ എന്റെ നി­ലപാ­ട്. എന്നാൽ ഏതു­ വി­ഷയത്തി­ലു­മു­ള്ള കൂ­ടു­തൽ ജ്ഞാ­നാ­ർ­ജ്ജനത്തി­ലൂ­ടെ­ ശി­ഷ്യരു­ടെ­ ആവശ്യം കണ്ടറി‌­‌ഞ്ഞ് അവരിൽ അറി­വിന്റെ ശോ­ഭ വർ­ദ്ധി­പ്പി­ക്കാം എന്നതാണ് വാ­സ്തവം. ആ നി­യോ­ഗമു­ണ്ടാ­യതും അറി­വി­ൻ­ന്റെയും ഭാ­ഗ്യത്തി­ന്റെയും അനു­ഗ്രഹവർ­ഷം ചൊ­രി­ഞ്ഞ ഗു­രു­ക്കന്മാ­രു­ടെ­ കൃ­പാ­കടാ­ക്ഷം കൊ­ണ്ടു­ തന്നെ­.
ഗു­രു­ഭ്യോ­ നമ:

You might also like

Most Viewed