അറു­പതി­ന്റെ നി­റവ് - വി.ആർ.സത്യദേവ്


പിറന്നാൾ നിറവിലുള്ള ഭൂമിമലയാളത്തിലേയ്ക്ക് കോട്ടും സ്യൂട്ടുമുപേക്ഷിച്ച് തനി കേരളീയ വേഷത്തിലാണ് പ്രവാസ്യൂട്ടൻ പറന്നിറങ്ങിയത്. തുടർന്നുള്ള യാത്രയും കേരളീയമായിക്കോട്ടേയെന്ന ചിന്തയിൽ കേരളത്തിന്റെ സ്വന്തം ചുകപ്പൻ വണ്ടി തേടി. കണ്ടെത്തിയത് കട്ടപ്പുറത്തായിരുന്നു. അതിന്റെ തണലിൽ നായ പെറ്റു കിടക്കുന്നു. ഊർദ്ധ്വൻ വലിക്കുന്ന ജനകീയ വാഹനം കണ്ണീരോടേ പറഞ്ഞു:− ‘വാസൂട്ടീ... അടുത്ത വരവിനു കണ്ടാലായീ...’

എല്ലാം ശര്യാവുമെന്ന് ആനവണ്ടിയെ സമാധാനിപ്പിച്ച് നടന്നു മുന്പോട്ടു പോകുന്പോൾ മലയാണ്മയുടെ മറ്റൊരു തലയെടുപ്പുള്ള പ്രതീകമായ സാക്ഷാൽ ആന ഓടിയെന്ന പോലെ എതിരേ വരുന്നുണ്ട്. പിന്നാലേ കുരച്ചുകൊണ്ടെത്തുന്ന തെരുവുനായയാണ് കക്ഷിയുടെ ഓട്ടത്തിനു കാരണമെന്നു വ്യക്തം. നിലവിലുള്ള സാഹചര്യങ്ങളിൽ ഗജരാജൻ സംസ്ഥാന മൃഗ പദവി ഒഴിയണമെന്നും ആ പദവി തനിക്കു ലഭിക്കണമെന്നുമാണ് തെരുവു നായുടെ ആവശ്യം. തികച്ചും ന്യായമായ ആവശ്യം. എങ്കിലും അപകടകാരികൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടരുതെന്ന വാരഫല നിർദ്ദേശം അനുസരിച്ച് മൗനം പാലിച്ച് സ്ഥലത്തു നിന്നു മുങ്ങി. 

ഒരു വിധത്തിൽ തറവാട്ടിലെത്തി. ഒന്നു ഫ്രെഷായി വെളിയിലേക്കിറങ്ങാൻ തുടങ്ങുന്പോൾ എണ്ണയിട്ട പഴയ വാളും നീട്ടിപ്പിടിച്ചു മുന്നിൽ നിൽക്കുന്നു കാർന്നോർ:− ‘ഇതും കയ്യി വച്ചോ... ഡോഗ്സ് ഓൺ കൺട്രിയിൽ എപ്പോൾ ഏതു നായാ കുരച്ചു ചാടുകാന്നു പറയാൻ പറ്റത്തില്ല. സൂക്ഷിച്ചാ ദുഖിക്കണ്ട...’

  

‘ശരിയാ, സൂക്ഷിച്ചാ ദുഃഖിക്കണ്ട...’

എല്ലാവർക്കും കേരളപ്പിറവി ദിനാശംസകൾ.

You might also like

Most Viewed