കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: പലരുടെയും യാത്ര മുടങ്ങുന്നതായി സാമൂഹ്യപ്രവർത്തകർ


 

മനാമ: നാട്ടിലേയ്ക്ക് പോകുന്പോൾ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണെന്ന നിർദേശം കുട്ടികളുടെ കാര്യത്തിൽ അവഗണിക്കുന്ന പലരുടെയും യാത്ര മുടങ്ങുന്നതായി സാമൂഹ്യപ്രവർത്തകർ പറയുന്നു. മുതിർന്നവർക്ക് മാത്രം പരിശോധന സർട്ടിഫിക്കറ്റെടുത്താൽ മതിയെന്ന ധാരണയിലാണ് പലരും വിമാനത്താവളത്തിലെത്തുന്നത്. ഒടുവിൽ ഇത് കാരണം യാത്ര മുടങ്ങുന്ന അവസ്ഥയും ഇവർ നേരിടുന്നു. ട്രാവൽ ഏജൻസികൾ മുഖേന പോകുന്പോൾ അവർ ഈ കാര്യം യാത്രക്കാരെ ധരിപ്പിക്കുന്നുണ്ട്. അതേസമയം ഓൺലൈൻ ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് കൂടുതലായി അബദ്ധമുണ്ടാകുന്നത്. ബഹ്റൈനിലേയ്ക്കെത്തുന്പോൾ ആറ് വയസിന് താഴെ പ്രായമുള്ളവർക്ക് കോവിഡ് പരിശോധന വിമാനത്താവളത്തിൽ എടുക്കേണ്ടതില്ല. ഇതേ ധാരണ വെച്ചുകൊണ്ടാണ് നാട്ടിലേയ്ക്ക് പോകുന്പോഴും കുട്ടികൾക്ക് കോവിഡ് പരിശോധന എടുക്കാതെ യാത്ര ചെയ്യാൻ പലരും ശ്രമിക്കുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed