അനധികൃതമായി ഡ്രൈവിങ് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം: ഏഴ് പേരെ കോടതി ശിക്ഷിച്ചു


മനാമ: ഡ്രൈവിങ്ങ് ലൈസൻസ് അനധികൃതമായി നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച കേസിൽ ഏഴ് പേർക്ക് കോടതി ശിക്ഷ വിധിച്ചു. മുന്നൂറ് ദിനാർ വരെ കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത നാല് പേർക്ക് ലൈസൻസ് അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രാഫിക്ക് മന്ത്രാലയ ജീവനക്കാരനും, 41 വയസ് പ്രായവുമുള്ള സ്വദേശിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകി. ഇയാളെ സഹായിച്ചുവെന്ന് കണ്ടെത്തിയ ആഭ്യന്തര മന്ത്രാലായ ജീവനക്കാരനും 27 വയസുകാരുമായ സ്വദേശിക്ക് ആറ് മാസത്തെ സസ്പെൻഷൻ ശിക്ഷയായി നൽകി. ഇവരെ ആവശ്യക്കാരുമായി ബന്ധപ്പെടുത്തിയ 37 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചപ്പോൾ, കൈക്കൂലി നൽകിയ രണ്ട് ഇന്ത്യക്കാർ, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവർക്ക് ഒരു വർഷത്തെ തടവ് ശിക്ഷ നൽകി. ഇതേ കുറ്റത്തിന് ഒരിന്ത്യക്കാരന് മൂന്ന് മാസത്തെ തടവും ലഭിച്ചു. പ്രതികളിൽ അഞ്ച് പേരെയും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed