ബഹ്റൈനിൽ ജീവനക്കാരന്റെ പാസ്പോർട്ട് ദുരുപയോഗം ചെയ്ത ഇന്ത്യക്കാരന് പത്ത് വർഷം തടവ്


മനാമ: തന്റെ ജീവനക്കാരന്റെ പാസ്പോർട്ട് ഉപയോഗപ്പെടുത്തി ബഹ്റൈനിൽ നിന്ന് കടന്ന് കളഞ്ഞ ഇന്ത്യക്കാരന് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. നാൽപ്പത്തിയഞ്ച് വയസ് പ്രായമുള്ള ഇയാൾ തനിക്കുണ്ടായിരുന്ന യാത്രാനിരോധനം മറികടക്കാനാണ് ജോലിക്കാരന്റെ പാസ്പോർട്ട് അനധികൃതമായി ഉപയോഗിച്ച് 2019 ഒക്ടോബറിൽ ഇയാൾ യുഎഇയിലേയ്ക്ക് പോയത്. വിസാ പുതുക്കുന്നതിനായിരുന്നു ജീവനക്കാരൻ പാസ്പോർട്ട് നൽകിയത്. പിന്നീട് ഇതേപറ്റി അന്വേഷിക്കാനായി എമിഗ്രേഷനിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ പാസ്പോർട്ട് നേരത്തേ തന്നെ മറ്റൊരാൾ ഉപയോഗിച്ചതായി ജീവനക്കാരൻ മനസിലാകുന്നത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപന ഉടമ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്.

You might also like

Most Viewed