കെ.എം.സി.സി ബഹ്‌റൈന്റെ റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


മനാമ: നിരവധി വര്‍ഷങ്ങളായി റമദാനില്‍ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനിൽ തുടക്കം കുറിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തിവരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് റമദാനിനോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കാരുണ്യ സ്പര്‍ശം ഭക്ഷ്യക്കിറ്റ്, ഇഫ്താര്‍ കിറ്റ്, കുടിവെള്ള വിതരണം തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണെന്നും, പ്രയാസപ്പെടുന്നവരെ കണ്ടെത്തിയാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്കുള്ള ഡ്രൈഫുഡ് കിറ്റുകള്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സെന്റര്‍ ഫോര്‍ ചാരിറ്റി ഹെഡ് യൂസഫ് ലോറി കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി എ.പി ഫൈസലിന് കൈമാറി. സിദ്ധീഖ് അദ്‌ലിയ, മൊയ്‌തീൻ പേരാന്പ്ര ഹുസൈന്‍ വയനാട്, ലത്തീഫ് തളിപ്പറന്പ്, ബശീര്‍ തിരുനല്ലൂര്‍, സിറാജ് പേരാന്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് വൺ ബഹ്‌റൈൻ എം.ഡി ആന്റണി പൗലോസ് നേതൃത്വം നൽകി.

You might also like

Most Viewed