സീറോ മലബാർ സൊസൈറ്റി ഇഫ്താർ കിറ്റ് വിതരണം ചെയ്തു


മനാമ: റമദാൻ നോന്പെടുക്കുന്ന മുസ്ലീം സഹോദരങ്ങൾക്ക് സീറോ മലബാർ സൊസൈറ്റി ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്തു. സിത്രയിലെ ലേബർ ക്യാന്പിൽ വെച്ച് നടന്ന ചടങ്ങിലാണ് വിഭവസമൃദ്ധമായ ഇഫ്താർ കിറ്റ് ചെയ്തത്. എച്ച് ആർ മാനേജർ സുനീഷ്, സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ, ഭാരവാഹികളായ മോൻസി മാത്യു, ജോജി വർക്കി എന്നിവർ സംസാരിച്ചു. ഇഫ്താർ മീറ്റ് കൺവീനർ ജെയിംസ് മാത്യു സ്വാഗതവും, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും രേഖപ്പെടുത്തി.

You might also like

Most Viewed