റമദാൻ മാസത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ധമനുസരിച്ചായിരിക്കണം: തൊഴിൽ സാമൂഹിക വികസന മന്ത്രി


 

മനാമ: സർക്കാതിര സംഘനകളും ചാരിറ്റബിൾ സൊസൈറ്റികളും വിശുദ്ധമാസത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ധമനുസരിച്ചായിരിക്കണമെന്ന് ബഹ്റൈൻ തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. ഫിത്വർ സക്കാത്ത് ഉൾപ്പടെയുള്ള ദാനധർമ്മങ്ങൾക്ക് ഇലക്ട്രോണിക്ക് പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തണമെന്നും പൊതുസ്ഥലങ്ങളിൽ നോന്പ് അനുഷ്ടിക്കുന്നവർക്ക് വേണ്ട ഭക്ഷണങ്ങൾ ഒരുക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. റമദാൻ മാസത്തെ ഭക്ഷ്യലഭ്യത ഉറപ്പ് വരുത്തിയതായി വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സാഈദ് ബിൻ റാഷിദ് അൽ സയാനി അറിയിച്ചു. കടകളിലും ഭക്ഷണശാലകളിലും കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed