ബഹ്‌റൈൻ കേരളീയ സമാജം റമദാൻ ഫുഡ് കിറ്റ് വിതരണം ചെയ്തു


മനാമ: റമദാന്റെ ഭാഗമായി മനാമ ഗവർണറേറ്റിന്റെ റമദാൻ ഫുഡ് കിറ്റ് ബഹ്‌റൈൻ കേരളീയ സമാജം അസിസ്റ്റന്റ് സെക്രട്ടറി വർഗീസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി കോവിഡ് മൂലം സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് വിതരണം ചെയ്തതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. തുടർന്നും ഇങ്ങനെയുള്ള ഭക്ഷ്യകിറ്റുകൾ ലഭിക്കുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.

You might also like

Most Viewed