ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ച പ്രവാസിയെ സഹായിച്ച് ആലപ്പുഴ പ്രവാസി അസോസിയേഷൻ


 

മനാമ: ജോലി സ്ഥലത്ത് വെച്ച് അപകടം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി സി.ആർ. ജോസഫിന് വേണ്ട സഹായങ്ങൾ ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. നാട്ടിലേയ്ക്ക് തിരികെ പോയ ഇദ്ദേഹത്തിന്റെ യാത്രാനിരോധനമടക്കമുള്ള കാര്യങ്ങൾ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങൾ നടത്തിയതിനോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് മാളികമുക്ക്, അജ്മൽ കായംകുളം. എന്നിവരുടെ സാന്നിധ്യത്തിൽ സംഘടനയുടെ വൈസ് പ്രസിഡണ്ട് ഹാരിസ് വണ്ടാനം 231 ദിനാർ ചികിത്സാ സഹായമായി കൈമാറുകയും ചെയ്തു.

You might also like

Most Viewed