'കൃഷ്ണായനം'ഭക്തിഗാന ആൽബം പുറത്തിറങ്ങി


മനാമ: ബഹ്റൈനിലെ സോപാനം വാദ്യകലാ സംഘവും കോൺവെക്സ് മീഡിയയും ചേർന്ന് നിർമ്മിച്ച കൃഷ്ണായനം എന്ന ഭക്തിഗാന ആൽബം പുറത്തിറങ്ങി. ബഹ്റൈനിലും നാട്ടിലുമായി ചിത്രീകരിച്ച ആൽബത്തിൽ സോപാനത്തിന്റെ സാരഥി സന്തോഷ് കൈലാസിനൊപ്പം ബഹ്റൈനിലെ നിരവധി കലാകാരൻമാരും പങ്കെടുത്തിട്ടുണ്ട്. സതീഷ് കെയുടെ വരികൾ പാടിയിരിക്കുന്ന ബഹ്റൈനിലെ പ്രശസ്ത ഗായകനായ ഉണ്ണികൃഷ്ണനാണ്. അജിത്ത് നായരാണ് സംവിധാനവും ഛായഗ്രഹണവും ചിത്ര സംയോജനവും നിർവഹിച്ചത്. പ്രമോദ് രാജ്, ഷാജിമോൻ മൂർക്കോത്ത് എന്നിവരാണ് നിർമാതാക്കൾ.

You might also like

Most Viewed