മുൻ ബഹ്റൈൻ പ്രവാസി നിര്യാതയായി


മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും തിരുവല്ല സ്വദേശിയുമായ കുഞ്ഞുമോൾ രാജു (67) നാട്ടിൽ നിര്യാതയായി. ഇന്ത്യൻ സ്കൂളിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 25 വർഷത്തോളം ജോലി ചെയ്തു വന്നിരുന്നു.

മാർത്തോമാ പാരിഷ് അംഗമായിരുന്ന പരേത രണ്ടര വർഷം മുമ്പാണ് നാട്ടിലേയ്ക്ക് പോയത്. ഭർത്താവ് രാജു തോമസ് ഫഖ്‌റു കമ്പനിയിൽ ഫിനിൻഷ്യൽ കൺട്രോളർ ആയി ജോലി ചെയ്തിരുന്നു. മക്കൾ റിൻസി റോയ് (സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ബഹ്‌റൈൻ), ഡോ റിയ മാത്യു (ഇടപ്പള്ളി എം എജെ ഹോസ്പിറ്റൽ) ജമാതാക്കൾ ജോസഫ് റോയ്, മാത്യു എബ്രഹാം.

You might also like

Most Viewed