മദ്റസ പൊതു പരീക്ഷയിൽ ബഹ്റൈനിലെ സമസ്ത മദ്റസകൾ ഉജ്ജ്വല വിജയം നേടി


മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയിൽ ബഹ്റൈനിലെ സമസ്ത മദ്റസകൾ ഉജ്ജ്വല വിജയം നേടി. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്റസാ വിദ്യാർത്ഥികൾക്കാണ് പൊതു പരീക്ഷ നടന്നത്.

ഏപ്രിൽ 2,3 തിയ്യതികളിൽ ഓൺലൈനായിട്ടാണ് ഈ വർഷം പൊതു പരീക്ഷ നടന്നത്.ബഹ്റൈനിൽ നിന്ന് മനാമ , റഫ, ജിദാലി, ഹൂറ, ഗുദൈബിയ്യ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, മുഹറഖ്, ഹിദ്ദ്, ബുദയ്യ എന്നീ പത്ത് മദ്റസകളിൽ നിന്നായി 162 വിദ്യാർത്ഥികളാണ് ഇത്തവണ പൊതു പരീക്ഷയെഴുതിയത്. ബഹ്റൈനിലെ സമസ്ത മദ്റസകൾ റമദാൻ അവധിക്കു ശേഷം മെയ് 15 ന് ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് റൈഞ്ച് ഭാരവാഹികൾ അറിയിച്ചു. പുതുതായി അഡ്മിഷൻ തേടുന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 35107554, 33450553 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed