ഔ​​​ഡി​​​യു​​​ടെ പു​​​തി​​​യ എ​​​സ് 5 സ്പോ​​​ർ‍​ട് ബാ​​​ക്ക് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ


കൊച്ചി: ജർ‍മ്മൻ ആഡംബര കാർ‍ നിർ‍മാതാവായ ഔഡിയുടെ പുതിയ എസ് 5 സ്പോർ‍ട് ബാക്ക് ഇന്ത്യൻ വിപണിയിലെത്തി. 354 എച്ച്പിയും 500 എൻഎം ടോർ‍കും തരുന്ന 3.0 ലിറ്റർ‍ ട്വിൻടർ‍ബോ ടിഎഫ്എസ്ഐ പെട്രോൾ‍ എൻജിനാണ് ഔഡി എസ്5−ന് കരുത്തു പകരുന്നത്. നാല് വീലുകളിലേക്കും ശക്തി പകരുന്ന 8−സ്പീഡ് ടിപ്ട്രോണിക്സ് ഗിയർ‍ ബോക്സുമുണ്ട്. 

മുഴുവനായും വിദേശത്താണ് ഈ മോഡൽ‍ നിർമിച്ചിരിക്കുന്നത്. നാല് ഡോറുള്ള ഈ സ്പോർ‍ട് കൂപ്പെയുടെ വില 79.06 ലക്ഷം രൂപ മുതലാണ്. 2021−ൽ‍ ഔഡി ഇന്ത്യ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണിതെന്ന് ഔഡി ഇന്ത്യ തലവൻ ബൽ‍ബീർ‍ സിംഗ് ധില്ലൻ പറഞ്ഞു.

You might also like

Most Viewed