സ്വകാര്യതാ നയം തിരുത്തി വാട്‌സ്ആപ്പ്: നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകില്ല


ന്യൂഡൽഹി: വാട്‌സ്ആപ്പ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കന്പനി. മെയ് 15ന് മുൻപ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിർദ്ദേശത്തിൽ നിന്നാണ് വാട്‌സ്ആപ്പിന്റെ പിന്മാറ്റം. എന്നാൽ വാട്‌സ്ആപ്പിന്റെ പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

ഭൂരിഭാഗം ആളുകളും ഇതിനോടകം വാട്‌സ്ആപ്പിന്റെ പ്രൈവസി പോളിസി അംഗീകരിച്ചിട്ടുണ്ട്. കുറച്ചു പേർ ഇനിയും അംഗീകരിക്കാനുണ്ട്. എന്നാൽ സ്വകാര്യതാ നയം അഗീകരികരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്ടമാവില്ലെന്ന് കന്പനി വക്താവ് അറിയിച്ചു.

ജനുവരിയിലാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം തിരുത്തിയത്. ഫെബ്രുവരിയിൽ തന്നെ നടപ്പാക്കാനായിരുന്നു വാട്‌സ്ആപ്പിന്റെ ഒരുക്കം. വാട്സ്ആപ്പിലെ വ്യക്തിവിവരങ്ങൾ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഫേസ്ബുക്കിനെ അനുവദിക്കുന്നതടക്കമുള്ളതായിരുന്നു വിവാദമായ പുതിയ സ്വകാര്യതാ നയം. ഉപയോക്താക്കളുടെ വിവരം പങ്കുവെയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെയ് 15 വരെ നീട്ടിയത്. നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും ഒരു വാട്സ്ആപ്പ് വക്താവ് അറിയിച്ചതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You might also like

Most Viewed