ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം ‘ബർ‍മുഡ’ ആരംഭിച്ചു


കൊച്ചി: ഷെയൻ‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ബർ‍മുഡ’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻ‍ഡ്രം ക്ലബിലെ ഹാളിൽ‍ വച്ച് നടന്നു. 24 ഫ്രെയിംസിന്റെ ബാനറിൽ‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ‍.എം എന്നിവർ‍ ചേർ‍ന്നാണ് ചിത്രം നിർ‍മ്മിക്കുന്നത്.

ഏപ്രിൽ‍ നാലിന് ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ലൊക്കേഷൻ പൂർ‍ണ്ണമായും തിരുവനന്തപുരമാണ്. വിനയ് ഫോർ‍ട്ട്, ഹരീഷ് കണാരൻ‍, സൈജു കുറുപ്പ്, സുധീർ‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രൻസ്, സാജൻ‍ സുധർ‍ശൻ‍, ദിനേഷ് പണിക്കർ‍, കോട്ടയം നസീർ‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ‍ അണിനിരക്കുന്നത്.

നർ‍മ്മ പശ്ചാത്തലത്തിൽ‍ പറയുന്ന സിനിമയുടെ രചന നിർ‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവർ‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് ഛായാഗ്രഹണം നിർ‍വ്വഹിക്കുന്നത്. വിനായക് ശശികുമാർ‍, ബീയാർ‍ പ്രസാദ് എന്നിവരുടെ വരികൾ‍ക്ക് രമേഷ് നാരായൺ സംഗീതവും നിർ‍വ്വഹിക്കുന്നു. 

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed