ബോ​ളി​വു​ഡ് താ​രം ഗോ​വി​ന്ദ​യ്ക്ക് കോ​വി​ഡ്


മുംബൈ: ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കോവിഡ്. ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയാണ് ഇക്കാര്യം അറിയിച്ച്. ഇന്ന് രാവിലെ പരിശോധനയിൽ ഗോവിന്ദയ്ക്കു കോവിഡ് സ്ഥിരീകരിച്ചതായി സുനിത വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 57 കാരനായ താരത്തിന് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. കോവിഡ് മാനദണ്ഡപ്രകാരം വീട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിച്ചു. 

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുനിത പറഞ്ഞു.സൂപ്പർ താരം അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റിവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി ബന്ധപ്പെട്ടവർ പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാർ പറഞ്ഞു. പുതിയ ചിത്രമായ രാം സേതുവിന്‍റെ ചിത്രീകരണ തിരക്കുകൾക്കിടെയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ, ബോളിവുഡ് താരങ്ങളായ ആലിയാ ഭട്ടിനും ആമിർ ഖാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed