ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് വ്യാജ പ്രചാരണങ്ങൾ


കൊച്ചി: ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് വ്യാജ പ്രചാരണങ്ങൾ‍. ആദരാഞ്ജലികൾ‍ എന്ന ക്യാപ്ഷനോടെയുള്ള ഗായികയുടെ ചിത്രങ്ങളാണ് സോഷ്യൽ‍ മീഡിയയിൽ‍ ഇന്നലെ മുതൽ‍ പ്രചരിക്കുന്നത്. ഇത് ഒന്പതാം  തവണയാണ് ഗായിക അന്തരിച്ചുവെന്ന വ്യാജ പ്രചാരണങ്ങൾ‍ നടക്കുന്നത്.

ഈ പ്രചാരണങ്ങൾ‍ അടിസ്ഥാനരഹിതമാണെന്നും ജാനകി ആരോഗ്യവതിയായിരിക്കുന്നു എന്നും ഗായികയോട് അടുത്ത വൃത്തങ്ങൾ‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ ഗായിക അന്തരിച്ചുവെന്ന പ്രചാരണങ്ങൾ‍ വന്നപ്പോൾ‍ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽ‍കിയ പരാതിയിൽ‍ അന്വേഷണം നടന്നിരുന്നു.

പത്തനംതിട്ട സ്വദേശിയെ കേസിൽ‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർ‍ഷം ജൂണിൽ‍, ജാനകി അന്തരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ‍ വന്നപ്പോൾ‍ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകന്‍ ശരത് തുടങ്ങിയവർ‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

2017ൽ‍ ആണ് സംഗീത ജീവിതം അവസാനിപ്പിച്ചുവെന്നും ഇനി പാടുന്നില്ലെന്നും ജാനകി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർ‍ത്തകൾ‍ പ്രചരിച്ചിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed