നൈല ഉഷ നായികയാകുന്ന ചിത്രം എതിരെ


കൊച്ചി: പൊറിഞ്ചു മറിയം ജോസിന് ശേഷം ശക്തമായ കഥാപാത്രമായ് നൈല ഉഷ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് എതിരെ. സേതു, തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന എതിരെ സംവിധാനം ചെയ്യുന്നത് നവാഗതനായ അമൽ കെ ജോബിയാണ് .ഗോകുൽ സുരേഷ് നായകനാവുന്ന ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു പ്രധാന അഭിനേതാവ്.

ധാരാളം ട്വിസ്റ്റുകളോടെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലർ ശൈലിയിലാണ് സേതു തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ശേഷം അഭിഷേക് ഫിലിംസ് മലയാളത്തിൽ ചെയ്യുന്ന സിനിമയാണ് എതിരെ.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed