തുന്നൽക്കാരന്റെ വീട് (കവിത)


നേതാവിന്റെ വാക്കുകൾ

ഒരു ഇടിമുഴക്കമായി

വൃദ്ധന്റെ തൊണ്ടക്കുഴിയിലേക്ക്

ഇരന്പിയെത്തി.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട

ഭരണകൂടത്തിൽ നിന്നുമാണ് 

അയാൾ ആ വാക്കുകൾ കേട്ടത്

പ്രജകളെ തുറിച്ച കണ്ണുകൾ കൊണ്ട്

ഭയപ്പെടുത്തിയ പൗരത്വ പട്ടികയുടെ വാതിലുകൾ

തുറന്നിടുകയാണത്രേ

പോകാനിടമില്ലാത്ത ഇടങ്ങളിലേക്ക്

അയാളെയും വലിച്ചെറിയുമത്രേ

ഉള്ളറകളിൽ

അയാൾക്കൊരു കുപ്പായമുണ്ട്.

ഒരിക്കലും ധരിച്ചിട്ടില്ലാത്ത

ഒരു മുഷിഞ്ഞ കുപ്പായം

പണ്ടെന്നോ കീറിപ്പോയൊരു കുപ്പായം

അയാൾ ആ കുപ്പായമെടുത്ത്

തുന്നാൻ തുടങ്ങി

നഗ്ന കാഴ്ചയിൽ ഇടം പിടിക്കാത്തൊരു

കണ്ണീർ നനവുണ്ടായിരുന്നു                              

അതിന്റെ ഒാരോ ഇഴകളിലും...

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed