കു​ട്ടി​ക​ളി​ലും കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം ആ​രം​ഭിച്ചു


ന്യൂഡൽഹി: 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ച് ഫൈസർ, ബയോടെക്. ഫൈസർ ഇങ്കും ജർമൻ പങ്കാളി ബയോടെക് എസ്ഇയുമാണ് അവരുടെ വാക്സിൻ പരീക്ഷിക്കുന്നത്. രണ്ട് വാക്സിന്‍റെ മൂന്ന് ഡോസുകളാണ് പരീക്ഷിക്കുന്നത്. ബുധനാഴ്ച സന്നദ്ധപ്രവർത്തകർക്ക് വാക്സിന്‍റെ ആദ്യ ഡോസ് നൽകിയതായി ഫൈസർ വക്താവ് ഷാരോണ്‍ കാസ്റ്റിലോ പറഞ്ഞു. പീഡിയാട്രിക് ട്രയലിൽ ആറ് മാസം പ്രായമുള്ള കുട്ടികളെ ഉൾപ്പെടുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കയിൽ 16നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ−ബയോടെക് വാക്സിൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ കൊച്ചുകുട്ടികളിൽ കോവിഡ് വാക്സിൻ നൽകാൻ അനുവദിച്ചിട്ടില്ല.

2021ന്‍റെ പകുതിയോടെ വാക്സിൻ പരീക്ഷണത്തിന്‍റെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാസ്റ്റിലോ പറഞ്ഞു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed