രക്തം കട്ടപിടിക്കുമെന്ന ആശങ്കവേണ്ട; കോവിഷീൽഡ് ഏറ്റവും മികച്ചത്....


ന്യൂഡൽഹി: ഇന്ത്യ നിർമ്മിച്ച് ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്‌സിൻ ഏറ്റവും മികച്ചതും സുരക്ഷിതവുമെന്ന് ഉറപ്പിച്ച് വിദഗ്ദ്ധർ. പ്രമുഖ വൈറോളജിസ്റ്റായ ഗഗൻദീപ് കാംഗാണ് വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് പ്രസ്താവന ഇറക്കിയത്. ഓക്‌സ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് സ്വീഡൻ പുറത്തിറക്കിയ ആസ്ട്ര സെനേകയെ യൂറോപ്പിലെ രാജ്യങ്ങൾ പരിഗണിച്ചിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് കോവിഷീൽഡ് ഗുണനിലവാരവും ചർച്ചയായത്.

ഇന്ത്യയിൽ വാക്‌സിനെടുത്തവരിൽ ഇതുവരെ ആകെ 320 പേർക്കാണ് രക്തം കട്ടപിടിക്കു ന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം കണ്ടെത്തിയത്. അതിന് കാരണം വാക്‌സിൻ മാത്രമല്ലെന്നും മറ്റ് ശാരീരിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഗഗൻ സൂചിപ്പിച്ചു. യൂറോപ്പിലെ ആസ്ട്രാ സെനേകയുടെ പ്രശ്‌നം ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രമാണ് കണ്ടെത്തിയത്.

ബ്രിട്ടനിലെ ആരോഗ്യവകുപ്പിന്റെ കണക്കിൽ റിസ്‌ക് ഉണ്ടായിരുന്നത് രണ്ടര ലക്ഷത്തിന് ഒരാൾക്ക് മാത്രമാണെന്നും വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധൻ ഗഗൻ കാംഗ് വ്യക്തമാക്കി. ഇന്ത്യയിൽ വാക്‌സിനെടുത്ത ശേഷം ഗുരുതരമായ അവസ്ഥ വന്നവരെ പ്രത്യേകമായി പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുകയാണെന്നും കാംഗ് പറഞ്ഞു. കോവിഷീൽഡിനൊപ്പം വരും മാസങ്ങളിൽ പ്രമുഖ ഫാർമസികൾ പുറത്തിറക്കുന്ന സ്പുട്‌നിക്, ജോൺസൻ ആന്റ് ജോൺസൻ, നോവോവാക്‌സ് എന്നിവയും പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്നും കാംഗ് പറഞ്ഞു.

You might also like

Most Viewed