രക്തം കട്ടപിടിക്കുന്നു..., ജോ​ൺ​സ​ൺ & ജോ​ൺ​സ​ന്‍റെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​മേ​രി​ക്ക


വാഷിംഗ്ടൺ: രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ & ജോൺസന്‍റെ വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്ക. ജോൺസൺ & ജോൺസന്‍റെ വാക്സിൻ ഉപയോഗിക്കുന്നത് നിർത്തിവയ്ക്കാൻ യുഎസ് ഡ്രഗ്സ് റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശിച്ചു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജോൺസൺ & ജോൺസൺ‌ വാക്സിൻ സ്വീകരിച്ച ആറുപേരിലാണ് അപൂർവമായ രക്തം കട്ടപിടിക്കൽ പാർശ്വഫലം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടന്നുവരികയാണ്.

You might also like

Most Viewed