നൈ​ജീ​രി​യ​യി​ൽ അ​ക്ര​മി​ക​ൾ ജ​യി​ൽ ആ​ക്ര​മി​ച്ച് 1,800 ത​ട​വു​കാ​രെ മോചിപ്പിച്ചു


അബുജ: തെക്കുകിഴക്കൻ നൈജീരിയയിൽ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. ഒവെരി പട്ടണത്തിലെ ജയിലിനുനേരെ തിങ്കളാഴ്ചയായിരുന്നു ആക്രമണം. മെഷീൻ ഗണ്ണും ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും ഉപയോഗിച്ച അക്രമികൾ പ്രദേശത്തെ മറ്റു സൈനിക−പോലീസ് കെട്ടിടങ്ങളും ആക്രമിച്ചു. പോലീസ്, സൈനിക കേന്ദ്രങ്ങളിൽ വരെ ആക്രമണമുണ്ടായതിനാൽ ചെറുത്തുനിൽപോ പ്രത്യാക്രമണമോ ഉണ്ടായില്ല. ആക്രമണം രണ്ടുമണിക്കൂറിലധികം നീണ്ടു. 

രാജ്യം ഭയക്കുന്ന ക്രിമിനലുകൾ വരെ ജയിൽ ചാടി. രക്ഷപ്പെട്ട കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ജയിൽ വിഭാഗം വക്താവ് ഫ്രാൻസിസ് എനോബോർ പറഞ്ഞു. ഈേസ്റ്റൺ സെക്യൂരിറ്റി നെറ്റ്‌വർക്ക് എന്ന എന്ന സായുധ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed