വി​ഖ്യാ​ത അ​മേ​രി​ക്ക​ൻ റാ​പ്പ​റും ന​ട​നു​മാ​യ ഡി​എം​എ​ക്‌​സ് അ​ന്ത​രി​ച്ചു


വാഷിംഗ്ടൺ: വിഖ്യാത അമേരിക്കൻ റാപ്പറും നടനുമായ ഡിഎംഎക്‌സ് (ഏൾ സിമ്മൺസ്−50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസിലെ വൈറ്റ് പ്ലെയിൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് ദിവസം മുൻപാണ് ഹൃദയാഘാതം സംഭവിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹോയത്തോടെ ജീവൻ നിലനിർ‌ത്തിവരികയായിരുന്നു. 1990 കളിലാണ് ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് വരുന്നത്. 1998ൽ ‘ഇറ്റ്‌സ് ഡാർക്ക് ആന്‍റ് ഹെൽൽ ഇസ് ഹോട്ട്’ എന്ന ആദ്യ ആൽബം പുറത്തിറക്കി. 

പിന്നീട് 2003ലാണ് ഡിഎംഎക്‌സിന്‍റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ‘എക്‌സ് ഗോൺ ഗിവ് ഇറ്റ് ടു യാ’ എന്ന സിംഗിൾ പുറത്തിറങ്ങുന്നത്. ക്രേഡിൽ 2 ദി ഗ്രേവ്, റോമിയോ മസ്റ്റ് ഡൈ, എക്സിറ്റ് വൂണ്ട്സ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed