സൂം ​മീ​റ്റിം​ഗി​ൽ ന​ഗ്ന​നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ക​നേ​ഡി​യ​ൻ എം​പി


ഒട്ടാവ:

പാർലമെന്‍റിന്‍റെ സൂം മീറ്റിംഗിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയൻ എംപി. ലിബറൽ പാർട്ടി എംപി വില്യം ആമോസാണ് ബുധനാഴ്ച നടന്ന ഹൗസ് ഓഫ് കോമണ്‍സിന്‍റെ സൂം മീറ്റിംഗിനിടെ സ്ക്രീനിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വില്യം രംഗത്തെത്തി. വസ്ത്രം മാറുന്നതിനിടെ അബദ്ധത്തിൽ വീഡിയോ ഓണായതാണെന്നും മനപൂർവമല്ലാത്ത ഈ പ്രവൃത്തിയുടെ പേരിൽ സഹപ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed