ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം


ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന പാർക്കുന്നതിനു സമീപമായിരുന്നു റോക്കറ്റ് പതിച്ചത്. പത്ത് ദിവസത്തിനുള്ളിൽ സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുഎസ് കരുതുന്നത്. 

2003 മുതൽ ഇറാഖിൽ 2500 യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.

You might also like

Most Viewed